Bajaj Desert Air Cooler, Flipkart Offers
വേനൽച്ചൂട് റെക്കോർഡിലേക്ക് എത്തുമ്പോൾ, ബജറ്റ് വിലയിൽ എയർ കൂളർ വാങ്ങിക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് ആകർഷകമായ ഓഫറിൽ ബജാജ് Desert Air Cooler വിൽക്കുന്നു. എസി വാങ്ങാൻ ബജറ്റ് ഇല്ലാത്തവർക്ക്, 15000 രൂപയിൽ താഴെ ചെലവിലൂടെ സുഖകരമായ കൂളിങ് എക്സ്പീരിയൻസ് ലഭിക്കും. 85 ലിറ്റർ കപ്പാസിറ്റിയുള്ള എയർ കൂളർ മുതൽ 100 ലിറ്റർ കപ്പാസിറ്റി വരെയുള്ള ഡിസേർട്ട് എയർ കൂളറുകളാണ് ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ വിൽക്കുന്നത്. വേനൽക്കാലം പ്രമാണിച്ചുള്ള പ്രത്യേക കിഴിവും ബാങ്ക് ഓഫറുകൾക്ക് പുറമെ ഇഎംഐയും ഉൾപ്പെടുത്തിയാണ് ഓഫർ.
Bajaj 85 L Desert Air Cooler Flipkart Offer
വിപണിയിൽ 20,000 രൂപ വിലയാകുന്ന 85 ലിറ്റർ കപ്പാസിറ്റിയിലുള്ള എയർ കൂളറാണിത്. ഇതുവരെ ലഭിക്കാത്ത ഓഫറിലാണ് ഫ്ലിപ്കാർട്ട് 3-Side Honeycomb Cooling Inverter Compatible, DMH 85X മോഡലിലുള്ള എയർ കൂളർ വിൽക്കുന്നത്. 55 ശതമാനം കിഴിവിൽ വെറും 8999 രൂപയ്ക്ക് ഡിസേർട്ട് കൂളർ വാങ്ങിക്കാം. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. വിവിധ ബാങ്ക് കാർഡുകളിലൂടെ 900 രൂപയുടെ ലാഭം കണ്ടെത്താം. ഇങ്ങനെ 8000 രൂപയ്ക്കും ബജാജിന്റെ 85 ലിറ്റർ കൂളർ സ്വന്തമാക്കാനാകും.
36 മാസത്തേക്കുള്ള ദീർഘകാല ഇഎംഐയിലൂടെ കൂളർ 286 രൂപയ്ക്ക് ലഭിക്കും. സാധാരണ ഇഎംഐ തെരഞ്ഞെടുക്കുന്നെങ്കിൽ 1500 രൂപയിലും ബജാജ് എയർ കൂളർ സ്വന്തമാക്കാം.
DMH90 Neo എന്ന മോഡലിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ബജാജ് ഡിസേർട്ട് എയർ കൂളറിന് 18,390 രൂപയാണ് വിപണി വില. ഇതിന് ഫ്ലിപ്കാർട്ട് ഇപ്പോൾ 12,499 രൂപയാണ് വിലയിട്ടിരിക്കുന്നത്. 1250 രൂപയുടെ ഇളവ് നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ നേടാം. ഇങ്ങനെ 11000 രൂപ റേഞ്ചിൽ 90 ലിറ്റർ കപ്പാസിറ്റി എയർ കൂളർ വീട്ടിലെത്തും. 36 മാസത്തേക്ക് 396 രൂപ ഇഎംഐയിലും ബജാജ് എയർ കൂളർ സ്വന്തമാക്കാം. 440 രൂപയുടെ സാധാരണ ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: 7,000mAh പവർസ്റ്റാർ ഓപ്പോ! Oppo F33 5G ഫസ്റ്റ് സെയിൽ ആരംഭിച്ചു
അടുത്തത് 100 ലിറ്റർ കപ്പാസിറ്റിയുള്ള, Xforce മോഡലിലെ എയർ കൂളറാണ്. വലിയ മുറികൾക്ക് വേണ്ടി കൂളർ നോക്കുന്നവർക്ക് 28,920 രൂപ വിപണി വിലയുള്ള ഈ ബജാജ് കൂളർ തെരഞ്ഞെടുക്കാം. എന്നാൽ ഈ എയർ കൂളറിന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഇളവ് ലഭ്യമാണ്. 13,999 രൂപ്യ്ക്ക് 100 L ഡിസേർട്ട് എയർ കൂളർ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിൽക്കുന്നു. 1250 രൂപയുടെ ഇളവ് ബജാജ് കൂളറിനും ലഭ്യമാണ്. 36 മാസത്തേക്ക് 444 രൂപയുടെ ഇഎംഐയിലും, 493 രൂപയ്ക്ക് സാധാരണ ഇഎംഐയിലും ഡിസേർട്ട് കൂളർ സ്വന്തമാക്കാം.