ബാബുബലി തീർന്നട്ടില്ല ;നെറ്റ്ഫ്ലിക്സ് സീരിയസിൽ എത്തി

HIGHLIGHTS

ബാഹുബലി പുതിയ രൂപത്തിൽ എത്തുന്നു

 

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് ബാഹുബലി .പ്രശസ്ത സംവിധായകൻ രാജമൗലി സംവിധാനം ചെയ്ത രണ്ടു പാർട്ടുകളും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാരിതയാണ് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ ഈ സിനിമയുടെ സീരിയസുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .നെറ്റ്ഫ്ലിക്സിലാണ്  ഈ പുതിയ ബാഹുബലി സീരിയസ്സുകൾ എത്തുന്നത് .

ദി റൈസ് ഓഫ് ശിവഗാമി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സീരിയസ്സുകൾ ആരംഭിക്കുന്നത് .ബാഹുബലിയുടെ സംവിധായകൻ രാജമൗലിയും കൂടാതെ ആർക മീഡിയായും ചേർന്നാണ് ഈ സീരിയസ്സുകൾ നിർമ്മിക്കുന്നത് .എന്നാൽ മൂന്നു സീസണുകളായിട്ട് തന്നെയാണ് ഇതും പുറത്തിറങ്ങുന്നത് .ആദ്യ സീസണിനും 9 എപ്പിസോഡുകൾ ആണുള്ളത് .കൂടാതെ രണ്ടു സീസണുകൾക്കും നെറ്റ്ഫ്ലിക്സ് തന്നെയാണ് ഓർഡർ നൽകിയിരിക്കുന്നത് .

എന്നാൽ ഇതിനു മുൻപും ബാഹുബലി ടിവി സീരിയസ്സായി എത്തിയിരുന്നു .ആമസോണിൽ ആണ് ആനിമേറ്റഡ് ബാഹുബലി എത്തിയിരുന്നത് .അത് നേടിക്കൊടുത്ത വിജയം തന്നെയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ്സിനെ പുതിയ സീരിയസ്സുകൾ തുടങ്ങാൻ പ്രേരണ നൽകിയത് .

ദേവകട്ടയും കൂടാതെ പ്രവീണും ചേർന്നാണ് ബാഹുബലിയെ പുതിയ ആവിഷ്കാരത്തിൽ എത്തിക്കുന്നത് .ഈ രണ്ടു പാർട്ടുകളും വിജയം കൈവരിക്കുകയാണെങ്കിൽ മാത്രമേ മൂന്നാമത്തെ പാർട്ട് പുറത്തിറക്കുകയുള്ളു .ബാഹുബലിയുടെ രണ്ടു സിനിമകൾക്കും ലഭിച്ച ഒരു വിജയം ഈ നെറ്റ്ഫ്ലിക്സ് സീരിയയസ്സുകൾക്കും ലഭിക്കുമോ എന്ന് കാത്തിരുന്നു കണ്ടറിയാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :