അസൂസ് സെൻഫോണിന്റെ പുതിയ മോഡൽ വിപണിയിൽ

HIGHLIGHTS

8499 രൂപയ്ക്കു 'സെൻഫോൺ ഗോ 5.5' എന്ന 4 ജി ഫോണുമായി അസൂസ്

അസൂസ് സെൻഫോണിന്റെ പുതിയ  മോഡൽ വിപണിയിൽ

 രാജ്യാന്തര വിപണിയിൽ വൈവിധ്യമാർന്ന മോഡലുകൾ കൊണ്ടും  വിലയ്‌ക്കൊത്ത മൂല്യം കൊണ്ടും ശ്രദ്ധേയമായ അസൂസ് സെൻഫോൺ  നിരയിൽ നിന്നും മറ്റൊരു മോഡൽ കൂടി വിപണിയിലെത്തി. അസൂസ് സെൻഫോൺ ഗോ 5.5 എന്ന മോഡലാണ് കമ്പനി പുറത്തിറിക്കിയിരിക്കുന്ന പുതിയ സ്മാർട്ട് ഫോൺ.

Digit.in Survey
✅ Thank you for completing the survey!

1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച്  ഐ.പി.എസ് . ഡിസ്പ്ളേയോട് കൂടിയ ഫോണിന് കരുത്ത് പകരുന്നത് 1.2 ജിഗാ ഹെർട്സ് വേഗതയിൽ പ്രവർത്തിക്കുന്ന  ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 410 പ്രോസസറാണ്. 2 ജിബി റാമും , 16 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന് 4 ജി കണക്റ്റിവിറ്റിയും ലഭ്യമാണ്.

ഡ്യുവൽ ടോൺ എൽ.ഇ .ഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്സൽ പിൻക്യാമറയും, 5 മെഗാപിക്സൽ സെൽഫി ഷൂട്ടറുമാണ് ഈ ഫോണിനുള്ളത്.  3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ ഒ .എസ് ആൻഡ്രോയിഡ് 6.0 മാഷ്‌മെലോ ആണ്. 8499 രൂപയ്ക്കു സെൻഫോൺ ഗോ 5.5   ഇന്ത്യയിൽ വാങ്ങാനാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo