3.29 കോടിയുടെ ആസ്റ്റൺ മാർട്ടിൻ ഇന്ത്യയിലും
ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിന്‍ തങ്ങളുടെ സ്‌പോര്‍ട്‌സ് കാർ റാപ്പിഡിന്റെ 2016 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 3.29 കോടി രൂപയാണ് കാറിന്റെ മുംബൈ എക്‌സ്‌ഷോറൂം വില.ആറ് ലിറ്റർ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 517 ബിഎച്ച്പി കരുത്തുണ്ട്. 8 സ്പീഡാണ് ഗീയർ ബോക്‌സ്.പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.6 സെക്കന്റുകൾ മാത്രം വേണ്ടി വരുന്നകാറിന്റെ കൂടിയ വേഗത മണിക്കൂറിൽ 306 കിലോമീറ്ററാണ്.6.5 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേയുള്ള എഎം 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഓഡിയോ കണ്‍ട്രോൾ, നാവിഗേഷൻ, ടെലിഫോൺ, വാഹനത്തിന്റെ വിവരങ്ങൾ എന്നിവ അടങ്ങുന്നു.മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, റോബസ്റ്റ് റോഡ് ഹാന്‍ഡിലിങ്, വെല്‍ ക്രാഫ്റ്റഡ് ഇന്റീരിയറുകൾ കൂടാതെ സൂപ്പർ ലക്ഷ്വറി കാറുകളിലുള്ള ആഡംബര സൗകര്യങ്ങളെല്ലാം കാറിലുണ്ടെന്നു വാഹനം പുറത്തിറക്കിക്കൊണ്ട് ഇന്‍ഫിനിറ്റി കാർസിന്റെ എംഡി ലളിത് ചൗധരി അറിയിച്ചത്.
Survey
Experienced Social Media And Content Marketing Specialist View Full Profile