വലിയ ഡിസ്‌പ്ലേയിൽ തകർപ്പൻ ഫീച്ചറിൽ ഇതാ ആപ്പിൾ വാച്ച് 7 എത്തി

വലിയ ഡിസ്‌പ്ലേയിൽ തകർപ്പൻ ഫീച്ചറിൽ ഇതാ ആപ്പിൾ വാച്ച് 7 എത്തി
HIGHLIGHTS

ആപ്പിളിന്റെ പുതിയ വാച്ചുകളും ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു

Apple Watch Series 7 എന്ന് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

കൂടാതെ ആപ്പിളിന്റെ ഐ ഫോൺ 13 സീരിയസ്സുകളും വിപണിയിൽ എത്തി

ആപ്പിളിന്റെ ഐഫോൺ 13 സീരിയസ്സുകളും കൂടാതെ ആപ്പിളിന്റെ പുതിയ Apple Watch Series 7 സീരിയസ്സുകളും ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു . iPhone 13 Mini, iPhone 13,Apple iPhone 13 Pro കൂടാതെ Apple iPhone 13 Pro Max,Apple Watch Series 7  എന്നി സ്മാർട്ട് ഫോണുകളും വാച്ചുകളും ആണ്  ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .watchOS 8 കൂടാതെ A15 Bionic പ്രോസ്സസറുകളും ഇതിനു നൽകിയിരിക്കുന്നു.മറ്റു സവിശേഷതകൾ നോക്കാം .

APPLE WATCH SERIES 7 FEATURES

പുതിയ അലൂമിനിയം കേസിലും കൂടാതെ പുതിയ നിറങ്ങളിലും ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ വാച്ചുകൾ watchOS 8 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .SpO2 blood-oxygen saturation monitor,heart rate sensor with ECG അടക്കമുള്ള സർവീസുകൾ ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .18 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .എന്നാൽ ഈ വാച്ചുകളുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല .

APPLE IPHONE 13, IPHONE 13 MINI SPECIFICATIONS

ആപ്പിൾ ഐഫോൺ 13 ഫോണുകൾ 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2532×1170 പിക്സൽ റെസലൂഷനും കൂടാതെ ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നതാണ് .iPhone 13 Mini സ്മാർട്ട് ഫോണുകൾക്ക് 5.4 ഇഞ്ചിന്റെ Super Retina XDR OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ആപ്പിളിന്റെ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും  7.7mm തിക്ക്നെസ്സ് ആണുള്ളത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ iPhone 13 കൂടാതെ  13 Mini ഫോണുകൾ പുതിയ A15 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ Phone 13 കൂടാതെ  13 Mini ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ +12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവ ഇതിനു പിന്നിലും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

വിലയിലേക്കു വരുകയാണെങ്കിൽ iPhone 13 Mini ഫോണുകളുടെ വിപണിയിൽ ആരംഭ വില വരുന്നത് Rs 69,900 രൂപയാണ് .128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ  79,900 രൂപയും കൂടാതെ 512GBയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ  99,900 രൂപയും ആണ് വില വരുന്നത് .iPhone 13 ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത്  79,900 രൂപയും ആണ് .

APPLE IPHONE 13 PRO, IPHONE 13 PRO MAX SPECIFICATIONS

iPhone 13 Pro സ്മാർട്ട് ഫോണുകൾ 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR ProMotion ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 2532×1170 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് . iPhone 13 Proകൂടാതെ  Pro Max A15 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ  iPhone 13 Pro കൂടാതെ  iPhone 13 Pro Max ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .

12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 12 മെഗാപിക്സൽ ടെലിഫോട്ടോ (3x optical zoom) ക്യാമറകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ്( 3D LiDAR സെൻസറുകൾ) പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ APPLE IPHONE 13 PRO സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത്  1,19,900 രൂപയും കൂടാതെ  IPHONE 13 PRO MAX ഫോണുകളുടെ ആരംഭ വില വരുന്നത് Rs 1,29,900 രൂപയും ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo