Image created by ChatGPT AI
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ കർശനമായ ജാഗ്രതാ നിർദേശം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും, ഫോൺ നിയന്ത്രണം ഹാക്കറുടെ കൈയിലെത്തുന്നതിന് ശേഷിയുള്ള Android Malware വ്യാപിക്കുന്നു. RTO Challan, SBI യോനോ തുടങ്ങി ആപ്പുകളുടെ വ്യാജനിലൂടെയാണ് പുതിയ തരം മാൽവെയറുകൾ ചതിക്കുഴിയൊരുക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആൻഡ്രോയിഡ് ഫോണുകളിൽ വ്യാപകമാകുന്ന ഈ വ്യാജന്മാരുടെ കെണിയിൽ അകപ്പെട്ടാൽ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിർദേശം. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് (NCTAU) പുതിയ മാൽവെയറിനെ പ്രതിരോധിക്കാൻ നൽകുന്ന നിർദേശങ്ങൾ എന്താണെന്ന് അറിയാം.
ആൻഡ്രോയിഡ് ഫോണുകളിലെ മാൽവെയർ നിരവധി ആപ്പുകളുടെ വ്യാജനായി പ്രവർത്തിക്കുന്നുവെന്നാണ് NCTAU നിർദേശത്തിൽ പറയുന്നത്. ബാങ്കിംഗ്, സർക്കാർ, യൂട്ടിലിറ്റി സേവനങ്ങളായ SBI YONO, RTO Challan, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, കസ്റ്റമർ സപ്പോർട്ട് ആപ്പുകൾ എന്നിവയുടെ ഡ്യൂപ്പായി പ്രവർത്തിക്കുന്നുവെന്നാണ് നിർദേശത്തിൽ പറയുന്നത്. ട്രൂ ആപ്പുകൾക്ക് പകരം ഡ്യൂപ്പുകളെ ഇൻസ്റ്റാൾ ചെയ്യാൻ ഇത് കാരണമാകുന്നുവെന്നാണ് നിർദേശം.
ഇൻസ്റ്റാളേഷന് ശേഷം ഫോണിന്റെ ഏതാണ്ട് പൂർണ നിയന്ത്രണം നേടുന്നതിന് ഈ ആപ്പുകൾ ആക്സസിബിലിറ്റി അനുമതികൾ ദുരുപയോഗം ചെയ്യുന്നു. ഫോൺ ഉടമയുടെ അറിവില്ലാതെ സെൻസിറ്റീവ് വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതിലേക്ക് ഇത് കാരണമാകുന്നു.
Also Read: BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്
ഇത് തടയാനുള്ള നിർദേശങ്ങളും കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ചു. ഇവ എന്താണെന്ന് വിശദമായി അറിയാം.
ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനാണ് കേന്ദ്ര മന്ത്രാലയം നിർദേശിച്ചു. അറിയാത്ത ആപ്പുകളിൽ നിന്നോ, സംശയാസ്പദമായ ആപ്പുകളിലൂടെയോ’ആക്സസിബിലിറ്റി’ അനുമതി അനുവദിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ലിങ്കുകളും, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ APK ഫയലുകളിലൂടെയും മാൽവെയർ പ്രചരിക്കുന്നു. ഇവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിനൊപ്പം ഇത്തരം സൈബർ ആക്രമണങ്ങളെ നേരിടാനുള്ള ഹെൽപ്പ്‌ലൈൻ നമ്പറും കേന്ദ്രം നൽകിയിട്ടുണ്ട്.
Also Read: Lava Bold N2 Pro 4G: 5000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുമായി പുതിയ കരുത്തൻ ഫോൺ വിപണിയിലേക്ക്
സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രാലയം പുറത്തിറക്കി. ഇതിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 1930 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതി നൽകാം.