Reliance Hanooman AI: ChatGPT-യെ തുരത്താൻ അംബാനിയുടെ ഹനൂമാൻ| TECH NEWS

Reliance Hanooman AI: ChatGPT-യെ തുരത്താൻ അംബാനിയുടെ ഹനൂമാൻ| TECH NEWS
HIGHLIGHTS

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു AI ചാറ്റ്ബോട്ട് Hanooman പ്രഖ്യാപിച്ചു

ChatGPT-യ്ക്ക് പകരം റിലയൻസ് കൊണ്ടുവന്ന ചാറ്റ്ബോട്ടാണിത്

അടുത്ത മാസം ഹനൂമാൻ ആരംഭിക്കും

Mukesh Ambani-യുടെ Reliance അടുത്തിടെ Hanooman AI പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു AI ചാറ്റ്ബോട്ട് എന്ന രീതിയിലാണ് ഹനുമാനെ അവതരിപ്പിച്ചത്. ChatGPT-യ്ക്ക് പകരം ഇന്ത്യ കൊണ്ടുവരുന്ന എഐ ചാറ്റ്ബോട്ടാണിത്. എന്താണ് അംബാനിയുടെ ഹനൂമാൻ എന്ന് വിശദമായി അറിയാം.

അംബാനിയുടെ Hanooman

റിലൻയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ BharatGPT ഗ്രൂപ്പ് അടുത്ത മാസം ഹനൂമാൻ ആരംഭിക്കും. റിലയൻസും എട്ട് അനുബന്ധ സർവ്വകലാശാലകളും ചേർന്നാണ് ഇത് വികസിപ്പിക്കുന്നത്.

ഈ എഐ മോഡലിന് റിലയൻസ് ഹനൂമാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിൽ ഇതൊരു മുതൽക്കൂട്ടാകും. ആരോഗ്യ പരിപാലനം, ഭരണം, സാമ്പത്തിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകൾ ഇതിലുണ്ടാകും.

അംബാനിയുടെ Hanooman
അംബാനിയുടെ Hanooman

ഈ നാല് മേഖലകളിലായി 11 പ്രാദേശിക ഭാഷകളിൽ എഐ മോഡൽ പ്രവർത്തിക്കും. ഇത് പൊതുമേഖലയും സ്വകാര്യ കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന എഐ ടെക്നോളജിയാണ്. ലോകത്ത് ഇതാദ്യമായാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ഒരു എഐ സേവനം വികസിപ്പിക്കുന്നതും.

Reliance Hanooman-ൽ എന്തെല്ലാം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT)യുമായി സഹകരിച്ചാണ് മോഡൽ വികസിപ്പിക്കുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ പിന്തുണയോടെയാണ് മോഡൽ വികസിപ്പിച്ചിരിക്കുന്നത്. ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെയും വിനോദ് ഖോസ്‌ലയുടെ ഫണ്ടിന്റെയും പിന്തുണ ഇവയ്ക്കുണ്ടാകും.

സ്പീച്ച്-ടു-ടെക്സ്റ്റ് ഫീച്ചറുകളുള്ള എഐ ടെക്നോളജിയാണിത്. ഇനി വിദേശികളുടെ ചാറ്റ്ജിപിടി ഒഴിവാക്കി ഇന്ത്യയുടെ സ്വന്തം ചാറ്റ്ബോട്ട് ഉപയോഗിക്കാം. ഹിന്ദി, തമിഴ് ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ ഇതിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. സംഭാഷണങ്ങളും സംസാരവും എഴുത്ത് രൂപത്തിലേക്ക് അതിവേഗം മാറ്റാൻ ഇതിന് സാധിക്കും.

Jio Brain

കഴിഞ്ഞ മാസം റിലയൻസ് ജിയോ 5ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിൻ അവതരിപ്പിച്ചിരുന്നു. ബിസിനസ്സുകൾക്കും സംരഭകർക്കും പ്രയോജനപ്പെടുന്നതാണ് ജിയോ ബ്രെയിൻ. ഒപ്റ്റിമൈസേഷൻ, ഡീബഗ്ഗിംഗ്, അനാലിസിസ്, ഭാഷാ പ്രോസസിങ് എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം.

ഇന്ത്യയിലെ ആദ്യത്തെ 5G-ഇന്റഗ്രേറ്റഡ് ML പ്ലാറ്റ്ഫോമാണിത്. കഴിഞ്ഞ രണ്ട് വർഷമായി റിലയൻസ് ജിയോ ഇതിനുള്ള പ്രവർത്തനത്തിലാണ്. നൂറുകണക്കിന് എൻജിനിയർമാർ റിസർച്ച് ചെയ്ത് വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് ജിയോ ബ്രെയിൻ.

അതേ സമയം മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റെയും വിവാഹവും അടുക്കുകയാണ്. ജൂലൈ 12നാണ് വിവാഹം. മാർച്ച് മുതൽ വിവാഹാഘോഷങ്ങൾ ആരംഭിക്കും. ഗുജറാത്ത് ജാംനഗറിലെ അംബാനിയുടെ ഫാം ഹൌസിലാണ് ആഘോഷങ്ങൾ.

READ MORE: Cyber Fraud മുന്നറിയിപ്പുമായി Kerala Police! ഓൺലൈനിൽ ഇവ ഒരിക്കലും പങ്കുവയ്ക്കരുത്| TECH NEWS

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി റിലയൻസ് ഗ്രൂപ്പ് തങ്ങളുടെ ജിയോ വരിക്കാർക്ക് എന്തെങ്കിലും സ്പെഷ്യൽ ഓഫറുകൾ നൽകുന്നുണ്ടോ എന്നും ഇതുവരെ വ്യക്തമല്ല.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo