ആമസോൺ ഇന്ത്യ നിരവധി സ്പെഷ്യൽ ഓഫറുകൾ ഇങ്ങനെ സെയിൽ മാമാങ്കത്തിൽ കൊണ്ടുവരാറുണ്ട്
തങ്ങളുടെ ഫോണുകളോ, ലാപ്ടോപ്പോ അപ്‌ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ സെയിൽ പ്രയോജനപ്പെടുത്താം
ഇന്ത്യക്കാർക്ക് ആകർഷകമായ സമ്മർ ഡീലുകളുമായാണ് ആമസോൺ സമ്മർ സെയിൽ തുടങ്ങുന്നത്
Amazon Summer Sale 2025 മെയ് 1-ന് ആരംഭിക്കുകയാണ്. ഇന്ത്യക്കാർക്ക് ആകർഷകമായ സമ്മർ ഡീലുകളുമായാണ് ആമസോൺ സമ്മർ സെയിൽ തുടങ്ങുന്നത്. മെയ് 1-ന് ഉച്ചയ്ക്ക് മുതലാണ് ഇത്തവണത്തെ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ. പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുന്നേ എക്സ്ക്ലൂസിവ് സെയിൽ ആരംഭിക്കും.
Surveyനിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകളും സമ്മർ ഡിവൈസുകളും ഹോം അപ്ലൈയൻസുകളും ഈ മാമാങ്കത്തിൽ പർച്ചേസ് ചെയ്യാം. ആമസോൺ ഇന്ത്യ നിരവധി സ്പെഷ്യൽ ഓഫറുകൾ ഇങ്ങനെ സെയിൽ മാമാങ്കത്തിൽ കൊണ്ടുവരാറുണ്ട്. തങ്ങളുടെ ഫോണുകളോ, സ്മാർട് വാച്ചോ, ലാപ്ടോപ്പോ അപ്‌ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ സെയിൽ ഉത്സവം പ്രയോജനപ്പെടുത്താം.
Amazon Summer Sale 2025 മെയ് 1 മുതൽ…
മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഉൾപ്പെടുന്ന ഗാഡ്‌ജെറ്റുകൾ, ആക്‌സസറികളെല്ലാം മികച്ച കിഴിവുകളിൽ കണ്ടെത്താൻ കഴിയും. ഈ ആമസോൺ സമ്മർ സെയിലിൽ ആകർഷകമായ ഡീലുകളും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഉറപ്പാണ്.
വരാനിരിക്കുന്ന ആമസോണ്‍ വില്‍പ്പനകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇതിലെ പ്രധാന ആകർഷകമായ ഡീലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിൽ
പലതരം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ആമസോൺ ഓഫർ ലഭിക്കും. ഇതിനായി സമ്മർ സെയിലിന് മുന്നേ ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിൽ പ്രഖ്യാപിച്ചു. ആമസോൺ എക്കോ ഡിവൈസുകൾ, ടിവി, മിക്സി, കിച്ചൺ അപ്ലൈയൻസുകളെല്ലാം വിലക്കിഴിവിൽ ലഭിക്കും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, റെഫ്രിജറേറ്ററുകൾക്കും പ്രീമിയർ ലീഗ് ഡിസ്കൌണ്ടുകൾ അനുവദിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും ഈ സെയിലിൽ ലാഭത്തിൽ വാങ്ങാം. സ്മാർട്ട് വാച്ചുകൾ മുതൽ ഹെഡ്‌ഫോണുകൾ വരെയുള്ള ജനപ്രിയ ഇലക്ട്രോണിക് ഇനങ്ങളിൽ നിങ്ങൾക്ക് കിഴിവ് പ്രതീക്ഷിക്കാം.
Amazon Prime മെമ്പറാണെങ്കിൽ നേട്ടം പലതാണ്
ആമസോൺ പ്രൈം അംഗങ്ങൾക്ക് സമ്മർ സെയിലിൽ നിരവധി ആനുകൂല്യങ്ങളും നേടാം. ഒറ്റ ദിവസത്തെ ഫാസ്റ്റ് ഡെലിവറിയും സൌജന്യ ഡെലിവറിയും ആമസോൺ ഷോപ്പിങ്ങിലൂടെ കൈവരിക്കാം. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ്, പ്രൈം റീഡിംഗ് എന്നിവയിലേക്കും ആക്സസ് നേടാം. പോരാഞ്ഞിട്ട് ആമസോൺ പർച്ചേസിൽ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകൾ നേടാം.
Also Read: Vishu Bumper 2025: 300 രൂപ ടിക്കറ്റ്, നിങ്ങളാകാം ആ കോടീശ്വരൻ! വിഷു ബമ്പർ പൊടിപൊടിക്കുന്നു…
ആമസോൺ സമ്മർ സെയിലിൽ തന്നെ പ്രൈം അംഗങ്ങൾക്ക് പ്രത്യേക വിൽപ്പന സംഘടിപ്പിക്കുന്നു. എന്നുവച്ചാൽ ഏപ്രിൽ 30 മുതൽ Early Access Sale ആനുകൂല്യങ്ങൾ നേടാം. ആമസോൺ പ്രൈം മെമ്പറാകാനും, പ്ലാനുകളെ കുറിച്ച് അറിയാനും. ഇതാ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile