Amazon Prime Day Sale 2026 announced with big deals and offers
ആമസോൺ ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി Amazon Prime Day 2026 Sale കൊടിയേറുന്നു. പുതിയ സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സെയിൽ മാമാങ്കം ആരംഭിക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾക്കുള്ള ഓഫറാണ് കാത്തിരിക്കുന്നത്. ജൂലൈ 2 മുതൽ ആമസോൺ പ്രൈം ഡേ സെയിൽ 2026 ആരംഭിക്കുന്നു. നേരിട്ടുള്ള കിഴിവും ബാങ്ക് ഓഫറുകൾ, EMI സൗകര്യങ്ങളും ആമസോൺ പ്രൈം ഡേ സെയിലിൽ ലഭിക്കും. ഈ വാർഷികാഘോഷ സെയിൽ എപ്പോൾ വരെ ലഭ്യമാകുമെന്നും ഓഫറുകളെ കുറിച്ചും വിശദമായി അറിയാം.
സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, വീട്ടുപകരണങ്ങൾ, സ്മാർട്ട് ടിവികൾ, എക്കോ ഉപകരണങ്ങൾ, ഫയർ ടിവി ഗാഡ്ജെറ്റുകൾ, ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ആമസോൺ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കുന്നതാണ്. പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഇന്ത്യയിലെയും, ആഗോള ബ്രാൻഡുകളിലെയും 500-ലധികം ഉപകരണങ്ങൾ വൻ കിഴിവിൽ ആമസോണിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നു.
ഇനിയും പ്രൈം അംഗത്വമില്ലെങ്കിൽ ഇപ്പോൾ തന്നെ റീചാർജ് ചെയ്യാവുന്നതാണ്. സ്റ്റാൻഡേർഡ് പ്രൈമിന് 999 രൂപ, പ്രൈം ലൈറ്റിന് 599 രൂപ, പ്രൈം ഷോപ്പിംഗ് എഡിഷന് 299 രൂപ എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷൻ വില.
Also Read: Vivo V70 5G Offer: 50MP ZEISS OIS ക്യാമറ സ്റ്റൈലിഷ് വിവോ ആമസോണിൽ ഗംഭീര ഓഫറിൽ!
ആമസോൺ പ്രൈം ഡേ സെയിൽ 2026 ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാണ്. ജൂലൈ നാലിന് ആരംഭിച്ച് ജൂലൈ 6 ന് പ്രൈം ഡേ സെയിൽ അവസാനിക്കുന്നു. ജൂലൈ മൂന്ന് കഴിഞ്ഞ് അർധരാത്രി 12 മണിയോടെ സെയിൽ ഫെസ്റ്റിവൽ ആരംഭിക്കുന്നു. 2026 ജൂലൈ 6 ന് രാത്രി 11:59 ന് ആമസോൺ പ്രൈം ഡേ 2026 സെയിൽ അവസാനിക്കും.