Amazon Alexa ക്ലോക്ക്: ഇന്ത്യൻ വിപണിയെ ഞെട്ടിച്ച് Smart Clock! വളരെ ബജറ്റ് വിലയിൽ പുതിയ Echo Spot

HIGHLIGHTS

ക്ലാസിക് ക്ലോക്കുകളിൽ നിന്ന് Smart Clock-ലേക്കുള്ള ടെക്നോളജിയുടെ മാറ്റമാണ് ഇതിലൂടെ തുടക്കമിട്ടത്

Amazon Alexa-യുടെ സഹായത്തോടെയാണ് ക്ലോക്ക് പ്രവർത്തുക്കുന്നത്

ഇതിൽ ക്യാമറയില്ലാത്തതിനാൽ തന്നെ സേഫ്റ്റിയും ട്രാക്കിങ്ങില്ല എന്നതും ഉറപ്പാണ്

Amazon Alexa ക്ലോക്ക്: ഇന്ത്യൻ വിപണിയെ ഞെട്ടിച്ച് Smart Clock! വളരെ ബജറ്റ് വിലയിൽ പുതിയ Echo Spot

താങ്ങാവുന്ന വിലയിൽ Amazon Alexa ഫീച്ചറുകളോടെ Echo Spot പുറത്തിറക്കിയിരുന്നു. ക്ലാസിക് ക്ലോക്കുകളിൽ നിന്ന് Smart Clock-ലേക്കുള്ള ടെക്നോളജിയുടെ മാറ്റമാണ് ഇതിലൂടെ തുടക്കമിട്ടത്.

Digit.in Survey
✅ Thank you for completing the survey!

ഇന്ന് ക്ലോക്കുകളുടെ സ്ഥാനവും സ്‌മാർട്ട്‌ഫോണുകൾ അപഹരിച്ചു. എന്നിരുന്നാലും, ഈ സ്മാർട് ക്ലോക്ക് വിപണി ശ്രദ്ധ നേടാൻ കാരണം ഇതിലെ ഫീച്ചറുകളാണ്.

Amazon Alexa: സ്മാർട് ക്ലോക്ക്

നിങ്ങളെ ഉറക്കാനും ഉറക്കത്തിൽ നിന്ന് എണീപ്പിക്കാനും മാത്രമുള്ള സ്മാർട് ക്ലോക്കല്ല ഇത്. Amazon Alexa-യുടെ സഹായത്തോടെയാണ് ക്ലോക്ക് പ്രവർത്തുക്കുന്നത്. ഇത് നിങ്ങളുടെ ബെഡ് റൂമിൽ വയ്ക്കാവുന്ന ഡിവൈസാണ്. ഇതിൽ ക്യാമറയില്ലാത്തതിനാൽ തന്നെ സേഫ്റ്റിയും ട്രാക്കിങ്ങില്ല എന്നതും ഉറപ്പാണ്. ഒരു ചെറിയ അലാറം ക്ലോക്കിന്റെ വലുപ്പമുള്ളതിനാൽ ഏത് സൈഡ് സ്റ്റാൻഡിലും എളുപ്പത്തിൽ സ്ഥാപിക്കാനാകും.

Amazon എക്കോ സ്പോട്ട്: സ്പെസിഫിക്കേഷൻ

സമയം, അലാറം, കാലാവസ്ഥാ വിവരങ്ങൾ, മ്യൂസിക് എന്നിവയെല്ലാം കാണിക്കുന്ന ക്ലോക്കാണിത്. 2.83 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയിലാണ് ആമസോൺ എക്കോ സ്പോട്ട് പ്രവർത്തിക്കുന്നത്.

amazon launched new smart clock echo spot with alexa feature in affordable price
സ്മാർട് ക്ലോക്ക്

നൈറ്റ് മോഡ് ഉപയോഗിച്ച്, രാത്രിയിലെ സമയം പരിശോധിക്കാനും. നീല, ലെമൺ, മജന്ത, ഓറഞ്ച്, ടീൽ, വയലറ്റ് എന്നിങ്ങനെ ആറ് വ്യത്യസ്ത തീമുകൾ ഉപയോഗിച്ച് സ്മാർട്ട് അലാറം ക്ലോക്ക് സെറ്റ് ചെയ്യാം.

വോയ്‌സ് കമാൻഡുകൾ വഴി നിങ്ങൾക്ക് പാട്ടുകളിലൂടെ ഇഷ്‌ടാനുസൃത അലാറം ക്രമീകരിക്കാം. അലക്സയോട് ആവശ്യപ്പെട്ടോ സ്‌മാർട്ട് അലാറം ക്ലോക്ക് ഫിസിക്കൽ ടാപ്പ് ചെയ്‌തോ ഓഫ് ചെയ്യാം. ആമസോൺ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറുകളിലൂടെ കാലാവസ്ഥാ അപ്‌ഡേറ്റുകളും അറിയാം. ഇത് സ്‌ക്രീനിൽ ചിത്രീകരണങ്ങൾ സഹിതമാണ് കാണിക്കുന്നത്.

Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ

ക്ലോക്കിൽ 1.73 ഇഞ്ച് ഫ്രണ്ട്-ഫയറിംഗ് സ്പീക്കറാണുള്ളത്. ആഴത്തിലുള്ള ബാസ് ഈ സ്പീക്കറുകളിലൂടെ ലഭിക്കും. ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക്, സ്‌പോട്ടിഫൈ, ജിയോസാവൻ എന്നിവയിൽ നിന്നെല്ലാം പാട്ടുകൾ കേൾക്കാം.

ദൈനംദിന ടാസ്‌ക്കുകൾക്ക് ഉപയോഗിക്കുന്ന സ്‌മാർട്ട് ഹോം ഉപകരണങ്ങൾക്കുള്ള എതിരാളിയാണിവൻ. അൾട്രാസൗണ്ട് മോഷൻ ഡിറ്റക്ഷൻ ഉപയോഗിച്ച്, മുറിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ലൈറ്റുകൾ ഓണാക്കാൻ ഇവൻ സഹായിക്കും. അതുപോലെ മ്യൂസിക് പ്ലേ ചെയ്യാനും സ്മാർട്ട് ഹോം ദിനചര്യകൾ സജ്ജീകരിക്കാനും എക്കോ സ്‌പോട്ട് മതി.

Amazon Alexa സ്മാർട് ക്ലോക്ക്: വില

ആമസോൺ എക്കോ സ്‌പോട്ടിന് ഇന്ത്യയിൽ 6,449 രൂപയാണ് വില. എന്നാൽ ഇത് പരിമിതകാലത്തേക്കുള്ള വിലയാണ്. എക്കോ സ്പോട്ടിന്റെ ഒറിജിനൽ വില 8999 രൂപയാണ്. കറുപ്പും നീലയും വെള്ള നിറങ്ങളിൽ ആമസോൺ അലക്സ ലഭിക്കും. ഇവിടെ നിന്നും വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo