15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
ആകർഷകമായ ഡിസൈനിലും, ബജറ്റിന് ഇണങ്ങുന്ന നിരക്കിലും നിങ്ങൾക്ക് പുതിയ ഫോൺ വാങ്ങാം
15,000 രൂപയിൽ താഴെ Best Xiaomi Phones വാങ്ങിയാലോ? ഷവോമിയുടെ സ്മാർട്ഫോണുകളാണ് Redmi
ശക്തമായ പ്രോസസറും ക്വാളിറ്റി ക്യാമറ പെർഫോമൻസും ദീർഘകാല ബാറ്ററിയുമുള്ള സ്മാർട്ട്‌ഫോണുകൾ കൂട്ടത്തിലുണ്ട്
15,000 രൂപയിൽ താഴെ Best Xiaomi Phones വാങ്ങിയാലോ? ഷവോമിയുടെ സ്മാർട്ഫോണുകളാണ് Redmi. ആകർഷകമായ ഡിസൈനിലും, ബജറ്റിന് ഇണങ്ങുന്ന നിരക്കിലും നിങ്ങൾക്ക് പുതിയ ഫോൺ വാങ്ങാം. 2025 ജനുവരിയിൽ നിരവധി പുതിയ ലോഞ്ചുകളും നടന്നിരുന്നു. ഇവ കൂടി ഉൾപ്പെടുത്തിയാണ് Best redmi Phones ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
SurveyBest Xiaomi Phones
ശക്തമായ പ്രോസസറും ക്വാളിറ്റി ക്യാമറ പെർഫോമൻസും ദീർഘകാല ബാറ്ററിയുമുള്ള സ്മാർട്ട്‌ഫോണുകൾ കൂട്ടത്തിലുണ്ട്. പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന 15,000 രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന ഫോണുകളിതാ…
Best Xiaomi Phones: 10000 രൂപയ്ക്ക് താഴെ

Redmi A4 5G: 9999 രൂപയ്ക്ക് വാങ്ങാവുന്ന ബെസ്റ്റ് സ്മാർട്ഫോണുകളിലൊന്നാണിത്. കാര്യക്ഷമമായ സ്‌നാപ്ഡ്രാഗൺ 4S Gen 2 പ്രോസസറാണ് ബജറ്റ് ഫോണിലുള്ളത്. 6.88-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. സുഗമമായ 120Hz റിഫ്രഷ് റേറ്റും 5,160mAh ബാറ്ററിയും ഫോണിലുണ്ട്. ജിയോ 5G കണക്റ്റിവിറ്റി ലഭിക്കുന്ന സ്മാർട്ഫോണാണിത്. ഇവിടെ നിന്നും വാങ്ങാം.
Redmi 14C
120Hz റിഫ്രഷ് റേറ്റും 6.88-ഇഞ്ച് ഡിസ്‌പ്ലേയുമുള്ള ഫോണാണ് റെഡ്മി 14C. 6 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസർ ഇതിലുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗണുള്ള മറ്റൊരു മികച്ച ഫോണാണിതെന്ന് പറയാം. 9,999 രൂപയാണ് ഇതിനും വിലയാകുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ വാങ്ങേണ്ടവർക്ക് റെഡ്മി 14C മികച്ച ഓപ്ഷനായിരിക്കും. വാങ്ങാനുള്ള ലിങ്ക്.
Best Xiaomi Phones: 15000 രൂപ ബജറ്റിൽ
Redmi 13 5G: ബജറ്റ് സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ മറ്റൊരു ബെസ്റ്റ് ഫോണാണിത്. റെഡ്മി 13 5G 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയിലുള്ളതിനാൽ കൂറ്റൻ ഫോണാണ്. ഇതിലുള്ളത് Snapdragon 4 Gen 3 AE പ്രോസസറാണ്. 108MP പ്രൈമറി ക്യാമറയാണ് മറ്റൊരു പ്രത്യേകത. 12,464 രൂപയാണ് റെഡ്മി 13 ഫോണിന്റെ വില. ഇവിടെ നിന്നും വാങ്ങാം.

Also Read: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
റെഡ്മി നോട്ട് 13 5G
മീഡിയാടെക് ഡൈമൻസിറ്റി 6080 പ്രോസസറാണ് ഫോണിലുള്ളത്. BGMI, COD മൊബൈൽ പോലുള്ള ജനപ്രിയ ഗെയിമിങ്ങുകൾ ഇതിൽ ലഭിക്കും. ഫോണിന് 6.67-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് 108MP പ്രൈമറി ക്യാമറയും ലഭിക്കുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിയ്ക്കും ഈ ബജറ്റ് ഫോൺ ഉത്തമമാണ്. ഇതിന് വില വരുന്നത് 15,070 രൂപയാണ്. ഓഫറിൽ വാങ്ങാനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile