Republic Day Sale 2024: മണിക്കൂറുകൾക്കുള്ളിൽ Amazon മെഗാ സെയിൽ! ഓഫറുകളും തീയതിയും…

HIGHLIGHTS

2024 ജനുവരി 13 മുതലാണ് സെയിൽ ആരംഭിക്കുന്നത്.

എന്നാൽ Prime അംഗങ്ങൾക്ക് നേരത്തെ ഓഫറുകൾ ലഭ്യമാകും

സെയിലിന്റെ സമയവും പ്രൈം അംഗങ്ങളുടെ സ്പെഷ്യൽ സെയിലും വിശദമായി അറിയാം

Republic Day Sale 2024: മണിക്കൂറുകൾക്കുള്ളിൽ Amazon മെഗാ സെയിൽ! ഓഫറുകളും തീയതിയും…

Great Republic Day Sale 2024 ഇതാ വരുന്നു. ഈ വർഷവും അത്യാകർഷക ഓഫറുകളാണ് Amazon നൽകുന്നത്. ക്യാഷ് ബാക്കും, ഡിസ്കൌണ്ടും, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നു. കൂടാതെ, എസ്ബിഐ ബാങ്ക് പോലുള്ള കാർഡുകൾക്കും വിലക്കിഴിവുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Amazon Great Republic Day Sale

2024 കാത്തിരിക്കുന്ന ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമാണ് ആമസോണിലേത്. എല്ലാവർഷവും ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ നടത്തുന്നു. കഴിഞ്ഞ വർഷം ജനുവരി 15നായിരുന്നു സെയിൽ തുടങ്ങിയത്. ഇക്കൊല്ലം അതിലും നേരത്തെ സെയിൽ ആരംഭിക്കും. Amazon Great Republic Day Sale-ന്റെ തീയതി ഇപ്പോൾ പുറത്തുവിട്ടു. എന്താണ് ഈ വർഷത്തെ സെയിലിന്റെ പ്രത്യേകത എന്നറിയാം.

Amazon Great Republic Day Sale
Amazon Great Republic Day Sale

Great Republic Day Sale തുടങ്ങുന്നു

2024 ജനുവരി 13 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിക്കുന്നത്. ആമസോൺ തന്നെയാണ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ആദ്യ പർച്ചേസിൽ ക്യാഷ്ബാക്ക് പോലുള്ള ഓഫറുകളും ഇക്കൊല്ലം ലഭിക്കും. സ്മാർട്ഫോണുകളും, ലാപ്ടോപ്പുകളും, മൊബൈൽ ആക്സസറികളും വമ്പൻ വിലക്കിഴിവിൽ വാങ്ങാം.

വീട്ടുപകരണങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓഫർ ലഭിക്കും. ഫാഷൻ, ഡെക്കറേഷൻ പോലുള്ളവയ്ക്കും വിലക്കുറവിൽ പർച്ചേസ് ചെയ്യാനുള്ള ഇടമാണിത്.
വിലക്കിഴിവുകൾക്ക് പുറമെ പുതിയതായി ലോഞ്ച് ചെയ്യുന്ന ഫോണുകൾ ആദ്യം വാങ്ങാനും ആമസോണിലൂടെ സാധിക്കും.

പ്രൈം മെമ്പർമാർക്ക് സ്പെഷ്യൽ ഓഫർ

ആമസോൺ പ്രൈം അംഗങ്ങൾക്ക് നിരവധി ഓഫറുകൾ ലഭ്യമാണ്. സാധാരണ സെയിൽ ആരംഭിക്കുന്നത് ജനുവരി 13നാണ്. ഇതിൽ നിന്നും 12 മണിക്കൂർ മുമ്പ് പ്രൈം ഡേ സെയിൽ തുടങ്ങും. അതായത്, വെള്ളിയാഴ്ച രാത്രി 12 മണി മുതലാണിത്. വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രൈം അംഗങ്ങൾക്ക് സ്പെഷ്യൽ ഓഫറിൽ പർച്ചേസ് നടത്താം. കൂടാതെ, പ്രൈം അംഗങ്ങൾക്ക് ഏറ്റവും പെട്ടെന്ന് തന്നെ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ കൈപ്പറ്റാനാകും.

വമ്പൻ ഫോണുകൾക്ക് ഉഗ്രൻ ഓഫറുകൾ

ആപ്പിൾ ഫോണുകൾക്ക് മികച്ച വിലക്കിഴിവാണ് ലഭിക്കുക. ഐഫോൺ 13 മുതലുള്ള മോഡലുകൾക്ക് ഓഫറുണ്ടാകും. സാംസങ്ങിന്റെയും വൺപ്ലസിന്റെയും പ്രീമിയം ഫോണുകളും ഡിസ്കൌണ്ടിൽ വാങ്ങാം. സാംസങ് ഗാലക്സി എം14 എന്ന ജനപ്രിയ ഫോൺ ലാഭത്തിൽ പർച്ചേസ് ചെയ്യാം. സാംസങ് ഗാലക്സി എസ്23 അൾട്രാ ഫോണുകൾക്കും സ്പെഷ്യൽ ഓഫർ അനുവദിക്കും. സാംസങ് ഗാലക്സി ഫ്ലിപ്5 കൂപ്പൺ ഓഫറിലൂടെയും, ബാങ്ക് ഡിസ്കൌണ്ടിലൂടെയും വാങ്ങാം.

വൺപ്ലസിന്റെ ഫോൾഡ് ഫോണിനും ആമസോൺ റിപ്ലബിക് ഡേ സെയിൽ ഓഫറുണ്ടാകും. വൺപ്ലസ് ഓപ്പൺ ആണ് കമ്പനിയുടെ മടക്കാവുന്ന ഫോൺ. കൂടാതെ, വൺപ്ലസ് നോർഡ് CE3 ലൈറ്റ് പോലുള്ള മിഡ് റേഞ്ച് ഫോണുകളും സ്പെഷ്യൽ സെയിലിലെ താരങ്ങളാകും.

ഇതിന് പുറമെ ലാവ, റിയൽമി ആരാധകർക്കും ഈ സെയിൽ ഉപയോഗപ്രദമാകും. പോകോ, ഐക്യൂ, നോക്കിയ കമ്പനികളുടെ സ്മാർട്ഫോണുകളും വിലക്കിഴിവിൽ വാങ്ങാനാകും.

READ MORE: 200MP Xiaomi Phones: 25K രൂപയ്ക്ക് Redmi Note 13 Pro, 30K ബജറ്റിൽ Redmi Note 13+

ഇന്ന് രാത്രി പ്രൈം അംഗങ്ങളുടെ സെയിൽ ആരംഭിക്കുകയാണ്. സെയിൽ ആരംഭിക്കുന്നതോടെ, ഓഫറുകൾ ഏറ്റവുമാദ്യം നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിലൂടെ കണ്ടെത്താം. ഓഫറുകൾ അറിയാൻ ഡിജിറ്റ് മലയാളം സൈറ്റ് സന്ദർശിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo