HIGHLIGHTS
അല്ലു അർജുന്റെ അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്
കാർത്തിക് ആര്യനാണ് നായകൻ
അല്ലു അർജുനും പൂജാ ഹെഗ്‌ഡെയും ജോഡിയായി അഭിനയിച്ച സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിന്റെ ഹിന്ദി റീമേക്കായിരുന്നു ‘ഷെഹ്സാദ’. ലുക്കാ ചുപ്പിക്ക് ശേഷം ബോളിവുഡ് യുവതാരങ്ങളായ കാർത്തിക് ആര്യനും കൃതി സനോണും ഒരുമിച്ച് അഭിനയിച്ച ഹിന്ദി ചിത്രത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു.
Surveyഭൂൽ ഭുലയ്യ 2ന് ശേഷം കാർത്തിക് ആര്യന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങി വരവ് സാധ്യമാക്കിയ ഷെഹ്സാദ ഇന്ത്യയിൽ മാത്രമായി ഏകദേശം 3000 സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്കും വരികയാണ്.
ഷെഹ്‌സാദയുടെ ഡിജിറ്റൽ അവകാശം OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ചിത്രം Netflixൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പരേഷ് റാവൽ, മനീഷ കൊയ്രാള, റോണിത് റോയ്, സച്ചിൻ ഖേദേക്കർ, അങ്കുർ രതി, സണ്ണി ഹിന്ദുജ എന്നിവരാണ് Shehzadaയിലെ മറ്റ് പ്രമുഖ താരങ്ങൾ. കാർത്തിക് ആര്യൻ ആക്ഷൻ രംഗങ്ങൾ കൂടി പരീക്ഷിച്ച ചിത്രമാണെന്ന സവിശേഷതയും Shehzadaക്കുണ്ട്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile