79 രൂപയുടെ പ്ലാൻ 99 രൂപ ;നിരക്കുകൾ ഇരട്ടിയാക്കി എയർടെൽ
എയർടെൽ നിരക്കുകൾ ഇതാ വർദ്ധിപ്പിക്കുവാനൊരുങ്ങുന്നു
20 ശതമാനം മുതൽ 25 ശതമാനം വരെയാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്
നിലവിൽ മികച്ച ഓഫറുകൾ നൽകുന്ന മറ്റൊരു ടെലികോം കമ്പനികൂടിയാണ് എയർടെൽ .എന്നാൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് അത്ര സുഖമുള്ള വാർത്തയല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത് .എയർടെൽ അവരുടെ പ്ലാനുകൾ വർദ്ധിപ്പിക്കുവാനൊരുങ്ങുന്നു .20 ശതമാനം മുതൽ 25 ശതമാനം വരെയാണ് എയർടെൽ അവരുടെ പ്ലാനുകളിൽ മാറ്റം വരുത്തുന്നത് .നവംബർ 26 തീയതി മുതൽ ഓഫറുകളുടെ വർദ്ധനവിൽ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
Surveyപുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും .അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു .
എന്നാൽ ഈ പുതിയ വർദ്ധനവ് രാജ്യത്ത് 5ജി എളുപ്പത്തിൽ എത്തുന്നതിനു സഹായിക്കും എന്നാണ് കരുതുന്നത് .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിക്കും .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ൨൯൮ രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 359 രൂപയായും ഉയർത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
