Aadhaar Card ഉപയോക്താക്കൾക്ക് ആശ്വാസകരമായ വാർത്തയാണ് വരുന്നത്. UIDAI നവംബർ 1 കേരളപ്പിറവി ദിനം മുതൽ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്ന് ആധാർ വളരെ നിർണായകമായ രേഖയാണ്. ഗവൺമെന്റ് സേവനങ്ങൾക്കും മറ്റ് എല്ലാ തരത്തിലുള്ള സേവനങ്ങൾക്കും ആധാർ കാർഡ് അനിവാര്യമാണ്.
Surveyഎന്നാൽ ആധാറിലെ ചില തെറ്റുകൾ നിങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. അതിനാൽ പേരിലോ മേൽവിലാസത്തിലോ ഫോൺ നമ്പർ, ജനനത്തീയതി മുതലായവയിൽ തിരുത്തുകൾ വരുത്തേണ്ടത് അനിവാര്യമാണ്. മേൽവിലാസവും ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്യാനും ഓൺലൈനിലൂടെ സാധിക്കും.
Aadhaar Card Update
ആധാർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 1 മുതലുള്ള പുതിയ നിയമം ഗുണകരമാകും. പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഇതിന് അനുബന്ധ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ട എന്നതാണ് പുതിയ നിയമം.

യുഐഡിഎഐയുടെ നവീകരിച്ച വെരിഫിക്കേഷൻ സിസ്റ്റത്തിലൂടെ ഉപയോക്താക്കളുടെ വിശദാംശങ്ങൾ സ്വയമേവ ക്രോസ്-ചെക്ക് ചെയ്യും. ഇതിനായി യുഐഡിഎഐ പാൻ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, MGNREGA രേഖകൾ, ജനന സർട്ടിഫിക്കറ്റുകൾ, സ്കൂൾ രേഖകൾ തുടങ്ങിയ സർക്കാർ ഡാറ്റാബേസുകൾ ഉപയോഗിക്കും.
ആധാർ അപ്പ്ഡേറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് കൊടുത്താൽ ഇനി ഒരു ഡോക്യുമെന്റും അപ്ലോഡ് ചെയ്യേണ്ടി വരില്ല. പകരം ഈ രേഖകൾ ഉപയോഗിക്കാം.
മാനുവലായി വെരിഫൈ ചെയ്യുന്നത് കുറയ്ക്കാൻ ഈ പുതിയ നിയമം സഹായിക്കും. എല്ലാ രേഖകളിലും ഉപയോക്താക്കളുടെ രേഖ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. മാനുവലായി ചെയ്യുമ്പോൾ ഡാറ്റയിലെ തെറ്റുകൾ കുറക്കുന്നതിനും ഇത് സഹായിക്കും.
നവംബർ 1 മുതൽ ആധാർ അപ്ഡേറ്റിലെ നിരക്കുകളിലും മാറ്റം വരുന്നുണ്ട്. എങ്ങനെയാണ് ആധാർ സേവനങ്ങളുടെ പുതിയ നിരക്കെന്ന് നോക്കിയാലോ!
Also Read: GST കുറഞ്ഞപ്പോൾ അടുത്ത പണിയോ! Samsung Electronics സ്മാർട്ഫോണുകളുടെ വില കൂട്ടുന്നോ? എന്തുകൊണ്ടെന്നാൽ…
ആധാർ സേവനങ്ങളുടെ പുതുക്കിയ നിരക്ക്
പുതിയ നിയമം പ്രാദേശിക കേന്ദ്രങ്ങളിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് ആധാർ അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ, വിവിധ ആധാർ അപ്‌ഡേറ്റ് അഭ്യർത്ഥനകൾക്കുള്ള സേവന നിരക്കുകൾ പരിഷ്കരിച്ചിരുന്നു.
പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവയിലെ അപ്‌ഡേറ്റുകൾക്ക് നിരക്ക് വർധിപ്പിച്ചു.
മുമ്പ് 50 രൂപയായിരുന്ന സേവനത്തിന് 75 രൂപയായി. ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് (വിരലടയാളം, ഐറിസ് അല്ലെങ്കിൽ ഫോട്ടോ) അപ്ഡേറ്റിന് 100 രൂപ മാറി 125 രൂപയായി. ഇന്ന് മുതൽ ആധാറിലെ ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile