അങ്ങനെ അവസാനം ഇന്ത്യയിലും 5ജി സർവീസുകൾ എത്തുന്നു
അങ്ങനെ 5ജി സർവീസുകൾ എയർടെലിനൊപ്പം ഇന്ത്യയിൽ എത്തുന്നതായി റിപ്പോർട്ടുകൾ
2022 യോടെ പ്രതീക്ഷിക്കാവുന്നതാണ് എന്നും റിപ്പോർട്ടുകൾ
ഇന്ത്യയിൽ ഇപ്പോൾ എല്ലാ കമ്പനികളുടെയും 5ജി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .ഇപ്പോൾ ഇതാ ബഡ്ജറ്റ് റെയിഞ്ചിൽ വരെ ഷവോമിയുടെയും കൂടാതെ റിയൽമിയുടെയും 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .എന്നാൽ ഇന്ത്യയിൽ 5ജി നെറ്റ് വർക്കുകൾ എന്ന് പുറത്തിറങ്ങുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .
Surveyറിപ്പോർട്ടുകൾ പ്രകാരം എയർട്ടലും കൂടാതെ നോക്കിയയും ചേർന്നാണ് 5ജി നെറ്റ് വർക്കുകൾക്ക് തുടക്കം കുറിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ .ഇതിന്നായി എയർടെൽ നോക്കിയായ്‌ക്കൊപ്പം 1 ബില്യൺ ഡോളറിന്റെ കരാറിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .എന്നാൽ 2022 ഓടെ ആയിരിക്കും ഇന്ത്യയിൽ പുതിയ 5ജി നെറ്റ് വർക്കുകൾ എത്തുക .ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം വിപണിയിൽ ഒന്നാണ് ഇന്ത്യ .
ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണുകളായ IQOO3
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .
ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . നാല് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 5 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും ഒരു സെൽഫി ക്യാമറകൾ മുന്നിലും .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഇതിനുണ്ട് .
മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile