തുമ്പയും തെറ്റിയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ചേർത്ത് പത്ത് കളത്തിൽ പൂക്കളമൊരുങ്ങി
നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളും ദൂരെയാണെങ്കിലും, പൊന്നോണത്തിൽ ചേർത്തുപിടിക്കാം
ഈ പൊന്നോണത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ആശംസകൾ അറിയിക്കാം
Happy Onam 2025 Wishes in Malayalam: മലയാളികളുടെ പൊന്നോണമെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴമൊഴി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സുദിനമാണ് തിരുവോണം.
Surveyതിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്‌ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി… തുമ്പയും തെറ്റിയും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ചേർത്ത് പത്ത് കളത്തിൽ പൂക്കളമൊരുങ്ങി. അകത്ത് അടുക്കളയിൽ സദ്യയ്ക്കുള്ള പണിയും തുടങ്ങി. മുറത്ത് ഓണയൂഞ്ഞാലിൽ കുഞ്ഞുഹൃദയങ്ങൾ ആടി ആഘോഷിച്ചു.
ഉള്ളതുകൊണ്ട് ഓണമാഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഓണത്തിൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികളും ഉറ്റവരുമുണ്ടായിരിക്കും. അതുപോലെ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളും ദൂരെയാണെങ്കിലും, പൊന്നോണത്തിൽ ചേർത്തുപിടിക്കാം. ഈ പൊന്നോണത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ആശംസകൾ അറിയിക്കാം. ഓണത്തെ കുറിച്ചുള്ള പഴമൊഴികളും വാട്സ്ആപ്പിൽ അയക്കാനുള്ള ചിത്രങ്ങളും ഇതിൽ ചേർക്കുന്നു.

Happy Onam 2025 Wishes in Malayalam
ഹാപ്പി ഓണം! തിരുവോണപ്പുലരിയിൽ തിരുമുറ്റമണിഞ്ഞൊരുങ്ങി, തിരുമേനിയെഴുന്നള്ളും സമയമായി, ഹൃദയങ്ങളണിഞ്ഞൊരുങ്ങി… ഈ തിരുവോണം ഏറ്റവും മനോഹരമാകട്ടെ…
മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി. പൊന്നോണം പോലെ നിങ്ങളുടെ ജീവിതവും ഹൃദയവും ആഘോഷവും സന്തോഷവും നിറഞ്ഞതാകട്ടെ. ഓണാശംസകൾ!
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം! ഇന്ന് മലയാളിയ്ക്ക് പൊന്നോണം. എല്ലാവർക്കും Happy Onam

ഓണം പോലെയാണോ തിരുവാതിര. സ്നേഹം നിറഞ്ഞ ഓണാശംസകൾ!
ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കുമ്പിളില്‍ തന്നെ കഞ്ഞി. ഒരായിരം ഓണാശംസകൾ…

കാണം വിറ്റും ഓണം ഉണ്ണണം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ!
ഓണപ്പൂക്കളത്തിലെ നിറങ്ങൾ പോലെ നിങ്ങളുടെ കുടുംബവും സന്തോഷം കൊണ്ട് അലങ്കരിക്കട്ടെ, ഓണസദ്യ പോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതവും. ഹാപ്പി ഓണം

ഓർമകളുടെ പൂക്കാലത്തിൽ നിറവും മണവും നിറച്ച് ഓണമെത്തി, ഏവർക്കും പൊന്നോണാശംസകൾ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു…
ഒത്തൊരുമയുടെ ഓണം, മധുരസ്മരണകളുടെ പൊന്നോണം. ആനന്ദപൂർണമാകട്ടെ നിങ്ങളുടെ തിരുവോണം. നിങ്ങൾക്കും കുടുംബത്തിനും ഒരായിരം ഓണാശംസകൾ നേരുന്നു…
സന്തോഷത്തിന്റെ പൂക്കാലം, ആഘോഷങ്ങളുടെ ഓണക്കാലം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ നേരുന്നൂ…

തുമ്പപ്പൂവിന്റെ വെൺമയും, ഓണവെയിലിന്റെ തെളിമയും, ഓണനിലാവിന്റെ ചന്തവുമുള്ള ഓണം പോലെയാകട്ടെ നിങ്ങളുടെ ജീവിതവും. സ്നേഹം നിറഞ്ഞ ഓണാശംസകൾ!
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി. എല്ലാവർക്കും സ്നേഹം നിറഞ്ഞ പൊന്നോണാശംസകൾ…
ഓണം. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ!

ഹാപ്പി ഓണം! രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം
ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം, എല്ലാവർക്കും ഓണാശംസകൾ!
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി, സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ…
പൂവിളി, പൂവിളീ… ഉത്രാടമെത്തി… ഓണത്തുമ്പിയും തുമ്പപ്പൂവുമായി പൂക്കളമൊരുങ്ങി. ഇനി ആർപ്പുവിളിയോടെ ഓണത്തിൽ ആർമാദിക്കാം. പൊന്നോണാശംസകൾ!
കള്ളവുമില്ല ചതിയുമില്ലാ..
എള്ളോളമില്ലാ പൊളി വചനം..
കള്ളപ്പറയും ചെറുനാഴിയും..
കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ… ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മാവേലി നാട് വാണിടും കാലം. സമൃദ്ധമായ ഭാവി ഈ പൊന്നോണദിനത്തിൽ ആശംസിക്കുന്നു…
അത്തം ചിത്തിര ചോതി, അന്തിക്കിത്തറ വറ്റ്, അതീക്കൂട്ടാന്‍ താള്, അമ്മെടെ മൊകത്തൊരു കുത്ത്
ഓണപ്പൂവേ… പൂവേ… പൂവേ… നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി. എല്ലാവർക്കും സ്നേഹം നിറഞ്ഞ പൊന്നോണാശംസകൾ
“അത്തം ചിത്തിര ചോതി, അച്ഛൻ കെട്ടിയ വേലി, അമ്മ പൊളിച്ചിട്ടരി വെച്ചു, അച്ഛൻ വന്നു കലഹിച്ചു”
പൂവിളിയും പൂക്കളവും ഓണക്കളികളുമായി തിരുവോണം പടിവാതിൽക്കലെത്തി. ഏവർക്കും സ്നേഹം നിറഞ്ഞ പൊന്നോണാശംസകൾ!
സന്തോഷത്തിന്റെ പൂക്കാലം, ആഘോഷങ്ങളുടെ ഓണക്കാലം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ നേരുന്നൂ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile