Happy New Year Wishes in Malayalam: ഇന്ന് ചിങ്ങം 1! പൊന്നോണം വരവായി, പ്രിയപ്പെട്ടവർക്ക് പുതുവർഷത്തിൽ ആശംസകൾ അറിയിക്കാം, മനോഹരമായി…
ചിങ്ങപ്പുലരിയിൽ WhatsApp സ്റ്റാറ്റസാക്കാനും, ആശംസകൾ അറിയിക്കാനുമുള്ള സന്ദേശങ്ങളും ഫോട്ടോകളും വേണ്ടേ!
പുതുവർഷദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും ആശംസ അറിയിക്കാൻ മറക്കണ്ട
Meta AI, ചാറ്റ്ജിപിടി, കാൻവ എഐയിലൂടെ ആശംസാ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യുന്നതും നോക്കാം
Happy New Year Wishes in Malayalam: അങ്ങനെ പൊന്നിൻ ചിങ്ങമെത്തി. മലയാളികളുടെ പൊന്നോണത്തിന്റെ ആവേശം ഇന്ന് തുടങ്ങുകയാണ്. പഞ്ഞക്കർക്കിടകത്തിൽ നിന്ന് പൊന്നിൻ ചിങ്ങപ്പുലരിയിലേക്ക്…
Surveyപ്രതിസന്ധികളുടെ കാലത്തിൽ നിന്ന് സന്തോഷത്തിന്റെ നാളുകളിലേക്കുള്ള പ്രതീക്ഷയാണ് ഓരോ മലയാളിയ്ക്കും ചിങ്ങ മാസം. ഇന്ന് ചിങ്ങം 1, സമൃദ്ധിയുടെ പുതുവർഷം. കേരളത്തിന്റെ കാർഷിക ദിനവും. ഈ പുതുവർഷദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും ആശംസ അറിയിക്കാൻ മറക്കണ്ട. അതും ക്ലീഷേ വിട്ട് മനോഹരമായ ആശംസകൾ പങ്കുവയ്ക്കാം. ചിങ്ങപ്പുലരിയിൽ WhatsApp സ്റ്റാറ്റസാക്കാനും, ആശംസകൾ അറിയിക്കാനുമുള്ള സന്ദേശങ്ങളും ഫോട്ടോകളും ഇവിടെ നൽകുന്നു. ഒപ്പം Meta AI, ചാറ്റ്ജിപിടി, കാൻവ എഐയിലൂടെ ആശംസാ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാനും വിശദീകരിക്കുന്നു.
Happy New Year Wishes 2025 in Malayalam
ഗൃഹാതുര സ്മരണകളുമായി പുതുവർഷവും പൊന്നോണവും വരവായി, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ❤️
ചിങ്ങം പ്രതീക്ഷയുടെയും പുതിയ തുടക്കങ്ങളുടെയും മാസമാണ്🥳. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
സമ്പന്നതയുടെ നിറപറയാകട്ടെ നിങ്ങളുടെ ജീവിതവും മനസ്സും, പുതുവത്സരാശംസകൾ…

ഇന്ന് ചിങ്ങം 1. സന്തോഷമുള്ള മനസ്സും, സമ്പന്നമായ ആരോഗ്യവും, ഐശ്വര്യപൂർണമായ പുതുവർഷവും നിങ്ങൾക്കും കുടുംബത്തിനും നേരുന്നു💛…
സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ, ഈ വർഷം സമൃദ്ധമാകട്ടെ. ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!
പൊന്നുവിളയുന്ന കൃഷിയിടം, നന്മ വിടരുന്ന മലയാളം. ഐശ്വര്യപൂർണമായ ഒരു പുതുവർഷം ആശംസിക്കുന്നു.💛❤️
ശുഭപ്രതീക്ഷയുടെ, ആനന്ദത്തിന്റെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ പൊന്നിൻ ചിങ്ങത്തിലേക്ക് സ്വാഗതം… ഏവർക്കും ആശംസകൾ!
ചിങ്ങപ്പുലരിയിൽ ഒരായിരം ആശംസകൾ നേരുന്നു..🌼💛
സമൃദ്ധിയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷമാകട്ടെ, പുതുവത്സരാശംസകൾ!
പുതിയ പ്രതീക്ഷകളുടെ പൊന്നിൻ ചിങ്ങത്തെ സ്നേഹത്തോടെ സ്വീകരിക്കാം. ഏവർക്കും ശുഭാശംസകൾ നേരുന്നു…🥳❤️

🌼ചിങ്ങപ്പുലരി പോലെ സുവർണമാകട്ടെ നിങ്ങളുടെ പുതുവർഷം. ചിങ്ങം ആശംസകൾ!🌼🌸
നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ആശംസിക്കുന്നു. മലയാളത്തിന്റെ പുതുവത്സരാശംസകൾ!
പുതിയ പ്രഭാതം, പുതിയ പ്രതീക്ഷ, പുതിയ തുടക്കം… പൊന്നിൻ ചിങ്ങമെത്തി. ഏവർക്കും ഹൃദ്യമായ പുതുവർഷ ആശംസകൾ നേരുന്നു…

ശോഭയും സന്തോഷവും നിറഞ്ഞ മലയാള പുതുവത്സരമാകട്ടെ, ഏവർക്കും ആശംസകൾ!💛🌸
ഒത്തൊരുമയുടെയും ആഹ്ളാദത്തിന്റെയും ഉത്സവകാലം വരവായി, ഈ ചിങ്ങപ്പുലരിയിൽ സ്നേഹം നിറഞ്ഞ ആശംസകൾ!🌸
പ്രതീക്ഷകള്‍ തളിരണിയട്ടെ, ഐശ്വര്യം നിങ്ങളിൽ നിറയട്ടെ. ഏവര്‍ക്കും പുതുവത്സരത്തിന്റെ ആശംസകള്‍!❤️
തുമ്പയും തുളസിയും മുക്കുറ്റിയും പൂത്തണിഞ്ഞു, മലയാളം പൊന്നിൻ ചിങ്ങത്തിലേക്ക്… ഇനി ഐശ്വര്യവും ആനന്ദവും നിറഞ്ഞ ശുഭദിനങ്ങളാകട്ടെ… പുതുവർഷ ആശംസകൾ!

നിങ്ങളുടെ ശോഭ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരിലും എത്തട്ടെ, സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു…
ഇല്ലായ്മയുടെ പഞ്ഞക്കാലം നടന്നകന്നു കഴിഞ്ഞു. ഇനി സമ്പല്‍സമൃതിയുടെ പൊന്നിൻ ചിങ്ങം. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ആശംസകൾ💛❤️
ചിങ്ങം ആശംസകൾ, AI വഴി ഇമേജുകളും മെസേജും! എങ്ങനെ…
വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ കേരള ഗാനങ്ങളും വീഡിയോകളും ഷെയർ ചെയ്യാം. ഇതിനായി വാട്സ്ആപ്പിന്റെ തന്നെ മെറ്റ എഐ ഉപയോഗിക്കാം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ആശംസ പോസ്റ്റ് ചെയ്യാനും മെറ്റ എഐ സഹായിക്കും. ഇതിനായി ശരിയായ പ്രോംപ്റ്റ് നൽകിയാൽ മതി. മിനിറ്റുകൾക്കുള്ളിൽ ഫോട്ടോകളും വീഡിയോകളും റെഡിയാക്കി തരും. വാട്സ്ആപ്പ് തുറക്കുമ്പോൾ കാണുന്ന ബ്ലൂയിഷ് കളറിലുള്ള സർക്കിളാണ് മെറ്റ എഐയിലേക്കുള്ള ജാലകം.

ഗൂഗിളിന്റെ ജെമിനി എഐ, മൈക്രോസോഫ്റ്റ് എഐ, ചാറ്റ്ജിപിടി, കാൻവ എഐയും നിങ്ങൾക്ക് ഉപയോഗിക്കാം. Create image of Beautiful kerala woman in white golden saree, making flower rangoli, infront of kerala homes. ഇങ്ങനെയുള്ള പ്രോംപ്റ്റുകൾ ഉപയോഗിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile