Happy Independence Day Wishes in Malayalam: WhatsApp മെസേജിലും സ്റ്റാറ്റസിലും സ്വാതന്ത്ര്യദിനാശംസകൾ കൂടുതൽ മനോഹരമാക്കാം…

HIGHLIGHTS

1947 ഓഗസ്റ്റ് 15-ന് നമ്മുടെ വീര സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വതന്ത്ര്യം

മനോഹരമായ സന്ദേശങ്ങളിലൂടെയും, വാട്സ്ആപ്പ് സ്റ്റിക്കറുകളിലൂടെയും GIF, ഇമോജികളിലൂടെയും ആശംസ എത്തിക്കാം

ഇതിനായി മഹാത്മക്കളുടെ വാചകങ്ങളും ഒപ്പം ചേർക്കാം

Happy Independence Day Wishes in Malayalam: WhatsApp മെസേജിലും സ്റ്റാറ്റസിലും സ്വാതന്ത്ര്യദിനാശംസകൾ കൂടുതൽ മനോഹരമാക്കാം…

Happy Independence Day Wishes in Malayalam: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊപ്പം പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ വളർന്നുകൊണ്ടേയിരിക്കുകയാണ്. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ വീര സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വതന്ത്ര്യം. ഓരോ ഇന്ത്യക്കാരനും ദേശസ്നേഹവും കടമയും ഓർമിക്കാൻ കൂടിയുള്ളതാണ് സ്വതന്ത്ര്യദിനം.

Digit.in Survey
✅ Thank you for completing the survey!

ഇന്ന് എന്ത് ആഘോഷ ദിവസവും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ നമ്മൾ പങ്കുവയ്ക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നും, വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും FB, Insta സ്റ്റോറികളിലൂടെയും സന്തോഷം ഷെയർ ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഇന്ത്യയുടെ ഈ അഭിമാനദിവസത്തിൽ മറന്നുപോകണ്ട.

മനോഹരമായ സന്ദേശങ്ങളിലൂടെയും, വാട്സ്ആപ്പ് സ്റ്റിക്കറുകളിലൂടെയും GIF, ഇമോജികളിലൂടെയും സ്റ്റാറ്റസുകളിൽ വീഡിയോ പങ്കുവച്ചും അവരിലേക്ക് ആശംസ എത്തിക്കാം. ഇതിനായി മഹാത്മക്കളുടെ വാചകങ്ങളും ഒപ്പം ചേർക്കാം. മനോഹരമായി ആശംസകൾ പങ്കുവയ്ക്കാനുള്ള സന്ദേശങ്ങളും ഫോട്ടോകളും ഇതാ…

Happy Independence Day 2025 Wishes in Malayalam

ഈ ത്രിവർണ പതാക ഉയർന്നു പറന്ന് നീതി, സമത്വം, സമാധാനം എന്നിവയിലേക്ക് നമ്മെ പ്രചോദിപ്പിക്കട്ടെ. സ്വാതന്ത്ര്യദിനാശംസകൾ!

നമ്മുടെ എല്ലാ പരിശ്രമങ്ങളിലും ദേശസ്‌നേഹം നമ്മെ നയിക്കട്ടെ. സ്വാതന്ത്ര്യദിനാശംസകൾ! ജയ് ഹിന്ദ്

30 plus happy independence day 2025 wishes quotes in malayalam for whatsapp insta status

സ്വാതന്ത്ര്യദിനാശംസകൾ! സ്വതന്ത്രവും മനോഹരവും ഐക്യവുമുള്ള ഒരു രാജ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കാം. സ്വാതന്ത്ര്യദിനം ആഘോഷമാക്കാം.❤️

🇮🇳Happy Independence Day🇮🇳! സ്വാതന്ത്ര്യം നമ്മുടെ പൈതൃകമാണ്, ജീവൻ കൊടുത്തും നമ്മളതിനെ സംരക്ഷിക്കാണം.

അതിരുകളില്ലാത്ത സ്നേഹവും ❤️ ഐക്യവും സന്തോഷവും നിറഞ്ഞ ഭാരതം കെട്ടിപ്പെടുത്ത ഓരോ യോദ്ധാക്കൾക്കും നന്ദി. ഓരോ ഭാരതീയനും ഹൃദയപൂർവ്വം സ്വാതന്ത്ര്യദിനാശംസകൾ!🇮🇳

Happy Independence Day Wishes in Malayalam

നമ്മുടെ പൂർവ്വികരുടെ പോരാട്ടവും രക്തവുമാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന സ്വതന്ത്ര്യം. അവരോട് കടപ്പെട്ടുകൊണ്ട് സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നു🙏🏼🇮🇳!

ഒരു തുള്ളി പല വെള്ളം! ഇന്ത്യയ്ക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം, പ്രവർത്തിക്കാം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

ത്രിവർണ്ണ പതാകയുള്ളിടത്ത് സ്നേഹമുണ്ടാകണം. ഐക്യത്തിന്റെ ഒരു ലോകം ഉണ്ടാകണം. ഇതാകണം ഓരോ ഭാരതീയന്റെയും സ്വപ്നം. അതിനായി പ്രയത്നിക്കാം. Happy Independence Day!

നാനാത്വത്തിൽ ഏകത്വം… സ്വാതന്ത്ര്യം തന്നെ അമൃതം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ… വ്യത്യസ്തതയിലും ഒത്തൊരുമയാണ് ഇന്ത്യയുടെ വിജയഗീതം. ത്യാഗത്തിന്റെ ഇന്നലെകളെയും സമാധാനത്തിന്റെ ഇന്നും സമൃദ്ധിയുടെ നാളെയുമാകട്ടെ നമ്മുടെ ഇന്ത്യ🙏🏼. ഓരോ ഭാരതീയനും സ്വാതന്ത്ര്യദിനാശംസകൾ!

നമുക്ക് മുമ്പേ നടന്നവരുടെ ധീരതയാണ് ഇന്നത്തെ സ്വാതന്ത്ര്യം. എല്ലാ ഭാരതീയർക്കും ദേശസ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

വന്ദേ മാതരം, വന്ദേ മാതരം… സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്കല ബംഗാ
വിന്ധ്യ ഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗാ
തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിഷ മാഗേ
ഗാഹേ തവ ജയ ഗാഥാ…. ഏവർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

ജീവൻ ബലിയർപ്പിച്ച് ധീരന്മാർ നേടിത്തന്ന അമൃതാണ് സ്വാതന്ത്ര്യം. ഓരോ സ്വാതന്ത്ര്യ രക്തസാക്ഷിയ്ക്കും പ്രണാമം🙏🏼. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

സാധാരണവും വൈവിധ്യവുമായ സാംസ്കാരിക പാരമ്പര്യമാണ് സ്വതന്ത്രഭാരതത്തിന്റെ കരുത്ത്💪🏼. ഓരോ ഭാരതീയനും സ്വാതന്ത്ര്യദിനാശംസകൾ…❤️

നമ്മുടെ രാജ്യം, നമ്മുടെ മാതാവ്. പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും മാതൃരാജ്യത്തിനെ പരിരക്ഷിക്കാം. എല്ലാ ഭാരതീയർക്കും സ്വതന്ത്ര്യദിനാശംസകൾ നേരുന്നു…❤️

സ്വാതന്ത്ര്യം, സമത്വം, നീതി… അവകാശങ്ങൾക്കൊപ്പം രാജ്യത്തിനോടുള്ള കടമയും മറക്കാതെ ഇന്ത്യയെ പടുത്തുയർത്താം💪🏼. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല… ഏറ്റവും വലിയ ജനാധിപത്യ രാജ്യം💪🏼. 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഓരോ ഭാരതീയനും ആശംസകൾ നേരുന്നു…

Happy Independence Day! ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു🙏🏼….

Independence Day 2025 Quotes

സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. അത് ജീവശ്വാസമാണ് (Freedom is never dear at any price. It is the breath of life.): മഹാത്മാഗാന്ധി

ഒരു രാജ്യത്തിന്റെ മഹത്വം കുടികൊള്ളുന്നത് വംശത്തിലെ അമ്മമാരെ പ്രചോദിപ്പിക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വരമായ ആദർശങ്ങളിലാണ്. (A country’s greatness lies in its undying ideals of love and sacrifice that inspire the mothers of the race.): സരോജിനി നായിഡു

കർഷകരുടെ കുടിലിൽ നിന്നും, കലപ്പയിൽ നിന്നും, കുടിലുകളിൽ നിന്നും, ചെരുപ്പുകാരിൽ നിന്നും, തൂപ്പുകാരിൽ നിന്നും, പുതിയ ഇന്ത്യ ഉദിച്ചുയരട്ടെ. (Let new India arise out of peasants’ cottage, grasping the plough, out of huts, cobbler and sweeper.): സ്വാമി വിവേകാനന്ദ

നിങ്ങൾക്ക് എന്നെ ചങ്ങലയ്ക്കിടാം, പീഡിപ്പിക്കാം, ഈ ശരീരം പോലും നശിപ്പിക്കാം. പക്ഷേ നിങ്ങൾക്ക് ഒരിക്കലും എന്റെ മനസ്സിനെ തടങ്കലിലാക്കാനാകില്ല.(You can chain me, you can torture me, you can even destroy this body, but you will never imprison my mind.): മഹാത്മാഗാന്ധി

എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.(Give me blood, and I shall give you freedom.): സുഭാഷ് ചന്ദ്ര ബോസ്

വ്യക്തികളെ കൊല്ലാൻ എളുപ്പമാണ്, പക്ഷേ ആശയങ്ങളെ കൊല്ലാൻ കഴിയില്ല. വലിയ സാമ്രാജ്യങ്ങൾ തകർന്നു, ആശയങ്ങൾ നിലനിന്നു. (It is easy to kill individuals, but you cannot kill the ideas. Great empires crumbled, while the ideas survived.): ഭഗത് സിംഗ്

മനസ്സിന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം. (Freedom of mind is the real freedom.): ഡോ. ബി.ആർ. അംബേദ്കർ

സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും! (Swaraj is my birthright, and I shall have it!): ബാലഗംഗാധര തിലകൻ

അർദ്ധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു

നമ്മുടെ രക്തം കൊണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിന് വില നൽകേണ്ടത് നമ്മുടെ കടമയാണ്. (It is our duty to pay for our liberty with our own blood.):സുഭാഷ് ചന്ദ്ര ബോസ്

Also Read: India Independence Day 2025: ഹർ ഘർ തിരംഗ! സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യുന്നതിനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള ഗൈഡ്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo