അനധികൃത ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു

അനധികൃത ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു
HIGHLIGHTS

138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

ഐടി നിയമത്തിലെ 69-ാം വകുപ്പ് അനുസരിച്ചാണ് നടപടി

NIA ആണ് ആപ്പുകൾ നിരോധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്(Information and Broadcasting) മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകും വിധം ഈ ആപ്പു(Apps)കള്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടി. ഐടി നിയമത്തിലെ 69-ാം വകുപ്പ് അനുസരിച്ചാണ് നടപടി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ (NIA) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറിയ തുകയുടെ ലോണിന് പോലും പൌരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. 

ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്സിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്ന ലഭ്യമായ വിവരങ്ങൾ കണക്കിലെടുത്ത്  138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ വാതുവയ്പ്പ് ആപ്പുകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശഖര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ബെറ്റിങ് ആപ്പുകളുടെ നിരോധനം എന്നാണ് സൂചന. 

പണം തിരിച്ചടവ് മുടങ്ങിയാല്‍ വലിയ രീതിയില്‍ ഉള്ള ഭീഷണി ഇത്തരം ആപ്പുകള്‍ നടത്തിയിരുന്നു. ഇതിന് എതിരെ രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേരത്തെ നടത്തിയിരുന്നു.അതേസമയം 2020 ഇരുന്നിറ്റ് അറുപത്തി ഏഴ് ചൈനീസ് ആപ്പു (Chinese Apps)കൾ നിരോധിച്ചിരുന്നു. ഇത്തവണ 232 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo