Happy Mother’s Day 2025 Wishes: അമ്മദിനം സ്പെഷ്യലാക്കാം, ഓരോ ‘അമ്മ’ സ്പർശത്തിനും ആശംസകൾ, WhatsApp ഫോട്ടോ, സ്റ്റിക്കറുകളിലൂടെ…

HIGHLIGHTS

നമ്മുടെ വിജയത്തിലെ ഓരോ പാതകളിലും, ഓരോ ദിനത്തിലും മാതാവിന്റെ സ്പർശമുണ്ട്

May 11-ന് അന്താരാഷ്ട്ര മാതൃദിനം ആചരിക്കുന്നു

ഈ പരിശുദ്ധമായ ദിനത്തിൽ എല്ലാ മാതൃസ്പർശങ്ങൾക്കും സ്നേഹാശംസകൾ അറിയിക്കാം...

Happy Mother’s Day 2025 Wishes: അമ്മദിനം സ്പെഷ്യലാക്കാം, ഓരോ ‘അമ്മ’ സ്പർശത്തിനും ആശംസകൾ, WhatsApp ഫോട്ടോ, സ്റ്റിക്കറുകളിലൂടെ…

Happy Mothers Day 2025 Wishes: May 11-ന് അന്താരാഷ്ട്ര മാതൃദിനം ആചരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് ഈ സവിശേഷ ദിനത്തിൽ ആശംസ അറിയിച്ചോ?

പെറ്റമ്മയും പിറന്ന നാടും ആദരിക്കപ്പെടുന്ന ദിനം കൂടിയാണെന്ന് പറയാം. അമ്മമാരുടെ സ്‌നേഹത്തിന്റെ മാഹാത്മ്യം അമൂല്യമാണ്. അതിനായി ഒരു പ്രത്യേക ദിവസമെന്തിനാണ് എന്ന് പലരും ചോദിക്കാറുണ്ട്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാത്രമല്ല മാതൃദിനം. നമ്മുടെ വിജയത്തിലെ ഓരോ പാതകളിലും, ഓരോ ദിനത്തിലും മാതാവിന്റെ സ്പർശമുണ്ട്. അവരുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് നമ്മുടെ വിജയങ്ങളും.

എന്നാലും അളവില്ലാത്ത മാതൃത്വത്തിന്റെ മൂല്യം വിളിച്ചോതുന്നതിനും, സ്മരിക്കുന്നതിനുമാണ് ലോകമെമ്പാടും അന്താരാഷ്ട്ര മാതൃദിനം ആചരിക്കുന്നത്.

20 plus happy mothers day 2025 wishes

Happy Mothers Day 2025 Wishes, Quotes

സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെ കാവൽമാലാഖമാരാണ് അമ്മമാർ. ഈ പരിശുദ്ധമായ ദിനത്തിൽ എല്ലാ മാതൃസ്പർശങ്ങൾക്കും സ്നേഹാശംസകൾ

Happy Mother’s Day! ലോകത്തിലെ ഏറ്റവും വലിയ പോരാളി, പ്രിയപ്പെട്ട അമ്മയ്ക്ക് ആശംസകളും സ്നേഹവും നേരുന്നു❤️👼🏼

20 plus happy mothers day 2025 wishes

സ്നേഹത്തിലൂടെ വഴികാട്ടി ജീവിതത്തിന്റെ പടവുകളിൽ പിടിച്ചു കയറ്റിയ ഓരോ അമ്മമാർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!👩🏽‍🍼

സ്നേഹം നിറഞ്ഞ ആലിംഗങ്ങൾ, വേദന നിറഞ്ഞ ത്യാഗങ്ങൾ, പകരമില്ലാത്ത വിശ്വസ്നേഹനത്തിന് ❤️മാതൃദിനാശംസകൾ❤️നേരുന്നു…

20 plus happy mothers day 2025 wishes

മാതൃദിനാശംസകൾ! സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും വഴികാട്ടിയും, പ്രചോദനവുമായ മാതൃഹൃദയത്തിന് ആശംസകൾ…👼🏼

നിങ്ങളുടെ ശക്തി, ക്ഷമ, പകരം വയ്ക്കാനാവാത്ത സ്നേഹവും പ്രചോദനകരമാണ്, മാതൃദിനാശംസകൾ!❤️

20 plus happy mothers day 2025 wishes

എന്റെ വിജയത്തിന്റെ അടിത്തറ അമ്മയുടെ സ്നേഹമാണ്. കൃതജ്ഞതയോടെ, ആദരവോടെ, സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!

ഒരു അമ്മയുടെ ഹൃദയം സ്നേഹത്തിന്റെ കൂടാരമാണ്. എല്ലാ മാതൃഹൃദയങ്ങൾക്കും സ്നേഹാശംസകൾ!

20 plus happy mothers day 2025 wishes

എന്നെ ശക്തിയും ജ്ഞാനവും നൽകി വളർത്തിയ സ്ത്രീശക്തി. പ്രിയപ്പെട്ട അമ്മയ്ക്ക് സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!

അമ്മയുടെ ഹൃദയം ആഴമേറിയ ഗർത്തമാണ്. അതിന്റെ അടിത്തട്ടിൽ നിങ്ങൾക്ക് എപ്പോഴും ക്ഷമയും സ്നേഹവും ലാളനയും ലഭിക്കും. Happy Mother’s Day

അമ്മ- ‘അ’ അറിവിന്റെ ആദ്യപടി, ‘മ’ മാതൃത്തിന്റെ പരിപൂർണ രൂപം. ഓരോ അമ്മമാർക്കും മാതൃദിനാശംസകൾ!👩🏽‍🍼

20 plus happy mothers day 2025 wishes

അമ്മമാർ കുട്ടികളുടെ കൈകൾ ഒരു നിമിഷത്തേക്കായിരിക്കും പിടിക്കുന്നത്. എന്നാൽ അവരുടെ ഹൃദയം മാതൃത്വത്തിന്റെ ശാശ്വത ബന്ധത്തിൽ എന്നെന്നേക്കുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. 👼🏼Happy Mother’s Day❤️

അമ്മേ, നിന്നെ പോലെ മറ്റൊന്നും പ്രത്യേകതയുള്ളതല്ല,
അമ്മേ, നിന്നെ പോലെ മറ്റൊന്നു വിലപ്പെട്ടതുമല്ല,
അമ്മേ, നിന്റെ കണ്ണുകളോളം മനോഹരമായി മറ്റൊന്നില്ല,
അമ്മേ, നിന്റെ ഹൃദയത്തെപ്പോലെ സ്നേഹമുള്ള വേറൊന്നില്ല… മാതൃദിനാശംസകൾ!
👩🏽‍🍼

20 plus happy mothers day 2025 wishes

Happy Mother’s Day, ഓരോ മാതൃഹൃദയത്തിനും ലോകം കെട്ടിപ്പെടുക്കാൻ അവരെടുത്ത സമർപ്പണത്തിനും ആശംസകൾ…

പ്രിയപ്പെട്ട അമ്മ, എന്റെ ലോകത്തെ ദിനവും പ്രകാശവും അനായാസവുമാക്കുന്ന ശക്തിയും പ്രചോദനവുമാണ് നിങ്ങൾ. 👩🏽‍🍼മാതൃദിനാശംസകൾ!

20 plus happy mothers day 2025 wishes

അവൾ ശക്തയാണ്, കനിവുള്ളവളാണ്, സുന്ദരിയാണ്, കരുതലും അനുകമ്പയും ഉള്ളവളാണ്. ലോകത്തിന്റെ ഊർജ്ജം സംഭരിച്ചിരിക്കുന്നത് ഓരോ അമ്മയിലുമാണ്. ❤️Happy Mother’s Day!❤️

20 plus happy mothers day 2025 wishes

മാതൃദിന WhatsApp Stickers: എങ്ങനെ അയക്കാം?

മാതൃദിനത്തിൽ വേറിട്ട രീതിയിൽ വാട്സ്ആപ്പ് സ്റ്റിക്കറുകൾ അയക്കാം. ഇതിനായി പ്ലേസ്റ്റോറിൽ Happy Mother’s Day Stickers എന്ന് സെർച്ച് ചെയ്യുക. ഇവിടെ കാണിക്കുന്നതിൽ ഇഷ്ടപ്പെട്ട പാക്ക് സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ശേഷം വാട്സ്ആപ്പ് തുറന്ന് ചാറ്റ് സെഷനിൽ ഇമോജി ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്ത മാതൃദിന സ്റ്റിക്കറുകൾ എടുത്ത് ഉപയോഗിക്കാം. ഇത് പ്രിയപ്പെട്ടവരിലേക്ക് ടാപ്പ് ചെയ്ത് സെൻഡ് ചെയ്യാം.

തേർഡ് പാർട്ടി ആപ്പുകളിലൂടെ അല്ലാതെ വാട്സ്ആപ്പിനുള്ളിലെ സ്റ്റിക്കറുകളും ഉപയോഗിക്കാം. ഇതിനായി ചാറ്റ് സെഷനിൽ സ്റ്റിക്കർ ലഭ്യമാണ്. ചാറ്റ് സെഷനിലെ സ്റ്റിക്കർ സിമ്പലിൽ ക്ലിക്ക് ചെയ്ത് ഇവിടെ Mother’s Day Stickers എന്ന് ടൈപ്പ് ചെയ്യണം. ഇതേ ചാറ്റ് സെഷനിൽ GIF വിഭാഗത്തിൽ നിന്ന് ജിഫുകളും ലഭിക്കുന്നതാണ്.

കൂടാതെ വാട്സ്ആപ്പിലുള്ള മെറ്റ എഐയോട് ചോദിച്ചാൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള സ്റ്റിക്കറുകളും ഫോട്ടോകളും വീഡിയോകളും ലഭിക്കുന്നതാണ്.

Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo