ഇപ്രാവശ്യത്തെ Summer Bumper ഭാഗ്യക്കുറി വിജയി നിങ്ങളായാലോ?
10 കോടി രൂപ ഒന്നാം സമ്മാനം നേടാനുള്ള ബമ്പർ ഭാഗ്യമാണ് കേരള ലോട്ടറി സമ്മർ ബമ്പറിലൂടെ ലഭിക്കുന്നത്
ക്രിസ്മസ് ന്യൂയര്‍ ലോട്ടറി നറുക്കെടുപ്പ് ചടങ്ങിൽ വച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാൽ ഇത് പ്രകാശനം ചെയ്തത്
ഇപ്രാവശ്യത്തെ Summer Bumper ഭാഗ്യക്കുറി വിജയി നിങ്ങളായാലോ? അതിനാൽ Lottery ഭാഗ്യം മിസ്സാക്കാതിരിക്കാൻ വേഗം കടയിലേക്ക് വിട്ടോളൂ… കാരണം ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബമ്പർ ലോട്ടറിയ്ക്കായി ശേഷിക്കുന്നത്.
SurveySummer Bumper 2025: സമ്മാനത്തുക എങ്ങനെ?
10 കോടി രൂപ ഒന്നാം സമ്മാനം നേടാനുള്ള ബമ്പർ ഭാഗ്യമാണ് കേരള ലോട്ടറി സമ്മർ ബമ്പറിലൂടെ ലഭിക്കുന്നത്. ക്രിസ്മസ് ന്യൂയര്‍ ലോട്ടറി നറുക്കെടുപ്പ് ചടങ്ങിൽ വച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാൽ ഇത് പ്രകാശനം ചെയ്തത്. തകൃതിയായി സമ്മർ ബമ്പറിന്റെ വിൽപ്പന കഴിഞ്ഞ മാസങ്ങളിൽ നടക്കുകയാണ്. BR 102 എന്ന സീരീസിലുള്ള സമ്മർ ബമ്പർ ടിക്കറ്റിന്റെ സമ്മാനത്തുക വിശദമായി നോക്കാം.

സമ്മര്‍ ബമ്പറിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ചുലക്ഷം വീതം എല്ലാ സീരിസിനും മൂന്നാം സമ്മാനം ലഭിക്കും. ഇങ്ങനെ മൂന്നാമത്തെ സമ്മാനം മൊത്തം 60 ലക്ഷം രൂപയുടേതാണ്.
ഒന്നാം സമ്മാനം: 10 കോടി രൂപ
രണ്ടാം സമ്മാനം: 50 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ വീതം (എല്ലാ സീരിസിനും)
നാലാം സമ്മാനം: ഒരു ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്)
അഞ്ചാം സമ്മാനം: 5000 രൂപ
ആറാം സമ്മാനം: 2000 രൂപ
ഏഴാം സമ്മാനം: 1000 രൂപ
എട്ടാം സമ്മാനം: 500 രൂപ
ഭാഗ്യക്കുറി വില: 250 രൂപ
കേരള ലോട്ടറി ബമ്പർ ടിക്കറ്റ്: എന്നാണ് നറുക്കെടുപ്പ്?
കേരള ലോട്ടറി സമ്മർ ബമ്പറിന്റെ നറുക്കെടുപ്പ് തീയതി അടുത്തുകൊണ്ടിരിക്കുന്നു. ഏപ്രില്‍ 2ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് draw നടക്കുക. ഏകദേശം 20 ലക്ഷത്തിന് അടുത്ത് ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഇപ്പോൾ ടിക്കറ്റ് വിൽപ്പന തകൃതിയായി മുന്നേറുന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം. നാലര ലക്ഷത്തിന് അടുത്ത് ടിക്കറ്റുകൾ ജില്ലയിൽ വിറ്റു. തൊട്ടുപിന്നാലെയുള്ള തൃശ്ശൂരിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ സമ്മർ ബമ്പർ വിറ്റുപോയി. ഇതുവരെ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയ്ക്കാണ് വിൽപ്പനയിൽ മൂന്നാം സ്ഥാനം. ഇവിടെ ഏകദേശം 1,96,660 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile