90 ദിവസമാണ് ഈ Airtel പ്ലാനിന്റെ വാലിഡിറ്റി
ദിവസേന നിങ്ങൾക്ക് 1.5 GBയുടെ ഹൈ-സ്പീഡ് ഡാറ്റ ലഭിക്കുന്നു
Airtel Recharge Plan: ഭാരതി എയർടെൽ വരിക്കാരാണോ നിങ്ങൾ? ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ Airtel അവതരിപ്പിക്കുന്ന 779 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് നിങ്ങൾ അറിഞ്ഞോ? 3 മാസത്തെ വാലിഡിറ്റി വരുന്ന 779 രൂപയുടെ പ്ലാനിൽ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. അൺലിമിറ്റഡ് കോളുകളും ഡാറ്റയുമെല്ലാം ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. കൂടുതൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭിക്കുന്ന റീചാർജ് പ്ലാനാണ് നിങ്ങൾ തിരയുന്നതെങ്കിൽ തീർച്ചയായും ഇത് തെരഞ്ഞെടുക്കാം.
SurveyRs.779യ്ക്ക് Airtel പ്ലാൻ
90 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന റീചാർജ് പ്ലാനാണിത്. 779 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ലഭിക്കും. ദിവസേന 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നതാണ്. 100 SMS വിനിയോഗിച്ച് കഴിഞ്ഞാൽ പ്രാദേശിക SMS-ന് 1 രൂപയും STD SMS-ന് 1.5 രൂപയും ഈടാക്കുന്നു.
779 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന നിങ്ങൾക്ക് 1.5 GBയുടെ ഹൈ-സ്പീഡ് ഡാറ്റ ലഭിക്കുന്നു. അതിനാൽ തന്നെ ഇന്റർനെറ്റിനായി മുഖ്യമായും റീചാർജ് തെരഞ്ഞെടുക്കുകയാണെങ്കിൽ 779 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ മികച്ചതു തന്നെ.
ദിവസ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗത 64 Kbps ആയി കുറയും. എന്നാൽ ഈ ഇന്റർനെറ്റ് നിങ്ങൾക്ക് വാട്സ്ആപ്പ് ചാറ്റിങ്ങിനും മെയിൽ സന്ദേശങ്ങൾക്കുമെല്ലാം ധാരാളം. ഈ 779 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 3 മാസത്തേക്കാണ് 779 രൂപ ചിലവാകുന്നത്. ദിവസേനയുള്ള ക്വാട്ട പരിശോധിക്കുകയാണെങ്കിൽ 8.60 രൂപയാണ് വരുന്നത്.
മറ്റ് ആനുകൂല്യങ്ങൾ
779 രൂപയുടെ ഈ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയ്ക്കും കോളിങ്ങിനും പുറമെ, വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നു. മാത്രമല്ല, അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പും ഇതിലുണ്ട്. ശ്രദ്ധിക്കേണ്ടത് ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് OTT ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.
Airtel തങ്ങളുടെ 5G സേവനവും രാജ്യമെമ്പാടുമായി വ്യാപിപ്പിക്കുകയാണ്. ഇതുവരെ ഇന്ത്യയൊട്ടാകെയായി 450ലധികം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എയർടെൽ 5G network എത്തിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ സൌകര്യങ്ങളിലേക്കും എയർടെൽ 5G വ്യാപിപ്പിക്കുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിവേഗ കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലുമെല്ലാം കമ്പനി 5G എത്തിക്കുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile