ഇന്ത്യയുടെ സ്വന്തം FAU-G;പ്രീ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇന്ത്യയുടെ സ്വന്തം FAU-G;പ്രീ രജിസ്‌ട്രേഷൻ ആരംഭിച്ചു

 

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഗെയിം ആയിരുന്നു പബ്‌ജി .എന്നാൽ ചൈനയുമായുള്ള പ്രശ്നത്തിൽ പബ്‌ജി എന്ന ഗെയിം ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ അതിനു തൊട്ടു പിന്നാലെ ഇന്ത്യയുടെ സ്വന്തം  FAU-G എന്ന ഗെയിമുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നു .പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു FAU-G യുടെ ബ്രാൻഡ് അംബാസിഡർ ആയി എത്തിയിരുന്നത് .

അക്ഷയ് കുമാർ തന്നെയായിരുന്നു ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത് .എന്നാൽ കഴിഞ്ഞ മാസം FAU-G യുടെ പുതിയ ടീസറുകളും മറ്റും പുറത്തുവന്നിരുന്നു .ഇപ്പോൾ ഇതാ FAU-G പ്ലേ സ്റ്റോറുകളിലും എത്തിയിരിക്കുന്നു .

എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയില്ല .ഇപ്പോൾ നിങ്ങൾക്ക് FAU-G പ്ലേ സ്റ്റോർ വഴി പ്രീ റെജിസ്ട്രേഷൻ നടത്തുവാൻ സാധിക്കുന്നതാണ് .

പ്രീ റെജിസ്ട്രേഷൻ പ്ലേ സ്റ്റോറിൽ നിന്നും നടത്തിയാൽ ഈ ഗെയിം ലൈവ് ആകുന്ന സമയത്തു നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭ്യമാകുന്നതാണു് .Fearless and United Guards എന്നാണ് FAU-Gയുടെ പൂർണ നാമം .

Experienced Social Media And Content Marketing Specialist View Full Profile