PUBG ആരാധകർക്കായി BGMI 3.5 അപ്‌ഡേറ്റ് പുറത്തിറക്കി
രണ്ട് സീറ്റുള്ള സബർടൂത്ത് ടൈഗർ, ഓട്ടോ-അഡ്വാൻസ് ഫീച്ചറുകളും അപ്ഡേറ്റിലൂടെ ലഭിക്കും
BGMI 3.5 വേർഷനായി പുതിയ BGMI അപ്‌ഡേറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
PUBG ആരാധകർക്കായി BGMI 3.5 അപ്‌ഡേറ്റ് പുറത്തിറക്കി. ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്ക് വേണ്ടി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പാണ് Battlegrounds Mobile India എന്ന ബിജിഎംഐ.
Surveyഇപ്പോഴിതാ Android, iOS ഉപയോക്താക്കൾക്കായി Krafton ലഭ്യമാക്കിയിരിക്കുന്നു. പുത്തൻ അപ്ഡേറ്റിൽ വളരെ രസകരമായ ചില പുതിയ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഉൾക്കൊള്ളുന്നു. BGMI 3.5 വേർഷനായി പുതിയ BGMI അപ്‌ഡേറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. പബ്ജി ഗെയിമിങ് പ്രേമികൾ കാത്തിരുന്ന ഫീച്ചറുകളാണ് ഇതിലുള്ളത്.
എന്നാൽ എപ്പോൾ വരെയാണ് പുതിയ അപ്ഡേറ്റ് നിങ്ങൾക്ക് ലഭിക്കുക എന്നത് ശ്രദ്ധിക്കണം. BGMI 3.5 അപ്ഡേറ്റ് റിലീസ് തീയതിയും സമയവും ഇവിടെ നൽകുന്നു.

PUBG ഇന്ത്യൻ വേർഷൻ BGMI 3.5 അപ്‌ഡേറ്റ് എപ്പോൾ?
നവംബർ 21-നാണ് പുതിയ അപ്ഡേറ്റ് ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ അവതരിപ്പിച്ചത്. ഇത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് രാവിലെ 6.30 മുതൽ 11.30 വരെ ലഭിക്കും. iOS ഉപയോക്താക്കൾക്ക് രാവിലെ 8:30 മുതലാണ് ലഭിക്കുക.
ഇന്ന് ദിവസം മുഴുവൻ അപ്ഡേറ്റ് ലഭ്യമായിരിക്കും. ഇവ ഘട്ടം ഘട്ടമായാണ് അപ്ഡേറ്റ് ആകുന്നത്. അതിനാൽ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഈ റോൾഔട്ട് പരിശോധിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്.
Battlegrounds Mobile India: പുതിയ ഫീച്ചറുകൾ
BGMI 3.5 അപ്‌ഡേറ്റ് ഗെയിമിങ് ആവേശം കുറച്ചുകൂടി മെച്ചപ്പെടുത്തുന്നു. ഇത് ഒരുപാട് പുത്തൻ ഫീച്ചറുകളിലാണ് വരുന്നത്. ഐസ്‌മിയർ ഫ്രോണ്ടിയർ മോഡ് പുതിയ അപ്ഡേറ്റിൽ ചേർത്തിട്ടുണ്ട്. മഞ്ഞുവീഴ്‌ചയുള്ള യുദ്ധഭൂമിയിലൂടെ കൂടുതൽ ചാലഞ്ചോടെ പൊരുതാൻ സഹായിക്കുന്ന ഗെയിമിങ് എക്സ്പീരിയൻസാണിത്. ശത്രുക്കളെ വ്യത്യസ്ത കോണുകളിൽ നിന്ന് വെടിവയ്ക്കാനായി മാമോത്ത് പോലുള്ള മൃഗ വാഹനങ്ങൾ ഉണ്ടാകും.
ഐസ്മിയർ ഫ്രോണ്ടിയർ, മൃഗ വാഹനങ്ങൾ എന്നിവ മാത്രമല്ല പുതിയതായി വരുന്നത്. ബിജിഎംഐ 3.5 അപ്ഡേറ്റിൽ ഡ്രാഗൺ യുദ്ധം നൽകിയിരിക്കുന്നു. ഫ്രോസ്റ്റ്ബോൺ, ഗ്ലേസിയർ വില്ലേജ് തുടങ്ങിയവയും ഗെയിമിങ് ആവേശത്തിന് ഇണങ്ങിയ ഫീച്ചറുകളാണ്. ഇത് ഫ്രോസ്റ്റൈമിന്റെ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിട്ടുണ്ട്. പടത്തലവന്റെ പ്രധാന കെട്ടിടത്തിനകത്തും നിങ്ങൾക്ക് പോകാം. ഇതിനും പുതിയ അപ്ഡേറ്റിൽ ഫീച്ചറുകളുണ്ട്.
രണ്ട് സീറ്റുള്ള സബർടൂത്ത് ടൈഗർ, ഓട്ടോ-അഡ്വാൻസ് ഫീച്ചറുകളും അപ്ഡേറ്റിലൂടെ ലഭിക്കും. സബർടൂത്ത് ടൈഗറിലൂടെ പവർഫുൾ ജമ്പിങ്ങും സാധ്യമാണ്. ഗെയിമേഴ്സിന് എക്‌സ്‌ക്ലൂസീവ് റിവാർഡുകളും ഇൻ-ഗെയിം ഐറ്റങ്ങളും അൺലോക്ക് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.
Also Read: Amazing! ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ iPhone! ഇതുവരെയും ഇങ്ങനെയൊരു ഐഫോൺ വന്നിട്ടില്ല…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile