Latest in OTT: വിനീത്- ധ്യാൻ ശ്രീനിവാസൻ ചിത്രം Varshangalkku Shesham ഒടിടിയിലെത്തി, ഇപ്പോൾ കാണാം…
Varshangalkku Shesham ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു
50 കോടിയിലേറെ ബോക്സോഫീസില്‍ നിന്ന് സിനിമ നേടിയെടുത്തു
Sony Liv വഴിയാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് നടക്കുന്നത്
വിഷുവിന് തിയേറ്ററുകളിലെത്തിയ Varshangalkku Shesham OTT റിലീസായി. മലയാളി പ്രേക്ഷകർ കാത്തിരുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം കോമ്പോ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ വീണ്ടുമെത്തിയ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെ മുഖ്യ താരമാണ്. നിവിൻപോളിയുടെ തിരിച്ചുവരവിന് വഴിവച്ച സിനിമ കൂടിയാണിത്.
SurveyVarshangalkku Shesham OTT
ഇപ്പോഴിതാ Varshangalkku Shesham ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം രണ്ടാം മാസത്തിലേക്ക് അടുക്കുമ്പോഴാണ് ഒടിടിയിൽ വന്നത്. 50 കോടിയിലേറെ ബോക്സോഫീസില്‍ നിന്ന് സിനിമ നേടിയെടുത്തു. എന്നാൽ ഒടിടി പ്രീ സെയിൽ നടന്നിരുന്നില്ല. ഇതേ തുടർന്നാണ് ഒടിടി റിലീസ് വൈകിയത്.

Varshangalkku Shesham ഇപ്പോൾ കാണാം
വ്യാഴാഴ്ച മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. Sony Liv വഴിയാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് നടക്കുന്നത്. ആവേശം, ജയ് ഗണേഷ് സിനിമകൾക്കൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും റിലീസായത്. എന്നാൽ ഈ രണ്ട് ചിത്രങ്ങളും മെയ് മാസം തന്നെ ഒടിടിയിലെത്തി.
ചിത്രത്തിലെ നിവിൻ പോളിയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റി. അജു വർഗീസ്, നീരജ് മാധവൻ, ബേസിൽ ജോസഫ് എന്നിവരും നിർണായക വേഷത്തിലെത്തിയിട്ടുണ്ട്. നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നീ അഭിനേതാക്കളുമുണ്ട്. മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചത്.

അമൃത് രാംനാഥാണ് സംഗീതം സംവിധാനം. വിശ്വജിത്ത് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത്. ഓവർസീസ് റൈറ്റ്സിനും വമ്പൻ തുക ലഭിച്ചിരുന്നു.
2024-ൽ ബോക്സ് ഓഫീസിൽ 50 കോടി കടന്ന ആറാമത്തെ ചിത്രമാണിത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം, ആവേശം എന്നിവയാണ് മറ്റുള്ളവ. ആടുജീവിതം ഒഴികെ മറ്റെല്ലാ ചിത്രങ്ങളും ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.
Read More: Price Cut: 25000 രൂപ വില വെട്ടിക്കുറച്ച് Triple ക്യാമറയുള്ള Oppo Flip Phone വിൽപ്പനയ്ക്ക്!
ഏതെല്ലാം ഒടിടിയിൽ?
പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് ചിത്രങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുണ്ട്. ആവേശം ആമസോണിലും റിലീസ് ചെയ്തിരുന്നു. ആടുജീവിതം ഇതുവരെയും ഒടിടി റിലീസ് സ്ഥിരീകരിച്ചിട്ടില്ല. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭ്രമയുഗം സോണി ലിവിലാണ് സ്ട്രീം ചെയ്തത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile