Maharaja OTT Release: 100 കോടിയിലേക്ക് അടുക്കുന്ന വിജയ് സേതുപതി ചിത്രം റിലീസ് എപ്പോൾ!
ബോക്സ് ഓഫീസ് ഹിറ്റായ Maharaja-യുടെ ഒടിടി റിലീസിലേക്കോ!
സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ചില സൂചനകൾ വരുന്നു
നെറ്റ്ഫ്ലിക്സ് വഴി വിജയ് സേതുപതി ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് സൂചന
വിജയ് സേതുപതി നായകനായ Maharaja OTT അപ്ഡേറ്റ് പുറത്ത്. ജൂൺ 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടുന്നു. നിതിലൻ സ്വാമിനാഥൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മഹാരാജ ഒടിടിയിലേക്ക് ഉടൻ എത്തിയേക്കും.
SurveyMaharaja OTT അപ്ഡേറ്റ്
റിലീസ് ചെയ്ത് 2 ആഴ്ച ആകുമ്പോൾ സിനിമ നൂറ് കോടി ക്ലബ്ബിലേക്ക് അടുക്കുന്നു. ബോക്സ് ഓഫീസ് ഹിറ്റായ Maharaja-യുടെ ഒടിടി റിലീസിനും നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ചില സൂചനകൾ വരുന്നു.

നെറ്റ്ഫ്ലിക്സ് വഴി വിജയ് സേതുപതി ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് സൂചന. ജൂലൈ 19-നായിരിക്കും മഹാരാജ ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മഹാരാജയിലെ പ്രഗത്ഭ അഭിനയനിര
ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ മംമ്ത മോഹൻദാസും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടരാജൻ സുബ്രഹ്മണ്യം, അഭിരാമി, മുനിഷ്കാന്ത് എന്നിവരാണ് മറ്റ് താരങ്ങൾ. ജഗദീഷ് പളനിസാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ മക്കൾ സെൽവൻ
വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. തമിഴകത്തിൽ മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതി അറിയപ്പെടുന്നത്. മലയാളത്തിലും താരത്തിന് വൻ ആരാധകരാണുള്ളത്.
തമിഴിലും ബോളിവുഡ്ഡിലുമായി നിരവധി സിനിമകൾ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. വിടുതലൈ 2, ഗാന്ധി ടോക്ക്സ് എന്നിവ ഇവയിലെ പ്രധാനപ്പെട്ട സിനിമകളാണ്. ഏസ്, ട്രെയിൻ, ആർസി 16 തുടങ്ങിയ ചിത്രങ്ങളും വിജയ് സേതുപതിയുടേതായി വരുന്നുണ്ട്.
മലയാളത്തിന്റെ മാസ് പടം ഒടിടിയിലേക്ക്
മലയാളത്തിലും നിരവധി ഒടിടി റിലീസുകളാണ് കാത്തിരിക്കുന്നത്. ഇതിൽ പ്രധാനമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാസ് ആക്ഷൻ ചിത്രമാണിത്. മമ്മൂട്ടിയ്ക്കൊപ്പം കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും സിനിമയിലുണ്ട്. കബീര്‍ ദുഹന്‍ സിംഗ്, നിരഞ്ജന അനൂപ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് താരങ്ങൾ.
ടർബോ ജൂലൈ മാസം ഒടിടിയിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ വാരം തന്നെ സിനിമ ഒടിടിയിൽ വന്നേക്കും. സോണി ലൈവിലൂടെയായിരിക്കും സിനിമയുടെ ഒടിടി സ്ട്രീമിങ് നടക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile