Valentines Day Special: പ്രണയിക്കാനും മാസ്സാകാനും ഒടിടിയിൽ Marco മുതൽ മനോരാജ്യം വരെയെത്തി!
ആക്ഷൻ ത്രില്ലറുകൾ മുതൽ റൊമാന്റിക് ഡ്രാമകൾ വരെ വേറിട്ട സിനിമാ അനുഭവങ്ങൾ ഒടിടിയിൽ ആസ്വദിക്കാം
തിയേറ്ററുകളിൽ റെക്കോഡ് അടിച്ച സിനിമകൾ വരെ ഒടിടി റിലീസ് ലിസ്റ്റിലുണ്ട്
ഇപ്പോൾ ഓൺലൈനിൽ കാണാവുന്ന വാലന്റൈൻസ് ഡേ സ്പെഷ്യൽ സിനിമകൾ
Valentines Day Special: നിർമാതാക്കളും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. എന്നാലും തിയേറ്ററുകളിലെയും OTT പ്ലാറ്റ്‌ഫോമുകളിലെയും പുത്തൻ സിനിമാ റിലീസിനെ ഇതൊന്നും ബാധിക്കുന്ന മട്ടല്ല.
Surveyതിയേറ്ററുകളിൽ ബ്രോമാൻസും പൈങ്കിളിയുമായി തിയേറ്ററുകൾ വാലന്റൈൻസ് ദിനാഘോഷത്തിലാണ്. ഒടിടിയിലും വമ്പൻ സിനിമകളാണ് ഒടിടി റിലീസിന് എത്തിയിരിക്കുന്നത്.
Valentines Day Special: മലയാളം റിലീസുകൾ
പുതിയ റിലീസ് ചിത്രങ്ങൾ മലയാള സിനിമാ ആരാധകർക്ക് ആവേശം തരുന്നു. ആക്ഷൻ ത്രില്ലറുകൾ മുതൽ റൊമാന്റിക് ഡ്രാമകൾ വരെ വേറിട്ട സിനിമാ അനുഭവങ്ങൾ ഒടിടിയിൽ ആസ്വദിക്കാം. തിയേറ്ററുകളിൽ റെക്കോഡ് അടിച്ച സിനിമകൾ വരെ ഒടിടി റിലീസ് ലിസ്റ്റിലുണ്ട്. ഇതിന് പുറമെ നിത്യ മേനോന്റെ തമിഴ് ചിത്രവും ഒടിടിയിലെത്തി.
Valentines Day ഒടിടി റിലീസ് ചിത്രങ്ങൾ
ഈ വാലന്റൈൻസ് ഡേ വാരാന്ത്യത്തിൽ ആക്ഷൻ-പായ്ക്ക്ഡ് ത്രില്ലറുകൾ ആസ്വദിക്കാം. അതുപോലെ ഹൃദയസ്പർശിയായ റൊമാൻസ് ചിത്രങ്ങളും കോമഡി സിനിമകളും റിലീസിനുണ്ട്. നിങ്ങൾക്ക് ഇപ്പോൾ ഓൺലൈനിൽ കാണാവുന്ന വാലന്റൈൻസ് ഡേ സ്പെഷ്യൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
Marco ഒടിടി റിലീസ്

ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തനാക്കിയ മലയാളം ചിത്രമാണ് മാർകോ. ആഗോളതലത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയെടുത്ത സിനിമയാണിത്. വയലൻസും മാസും വൈകാരിക മുഹൂർത്തങ്ങളും നിറച്ച ആക്ഷൻ ത്രില്ലർ ഒടിടിയിലെത്തി.
ഫെബ്രുവരി 14 മുതൽ സിനിമയുടെ ഓൺലൈൻ സ്ട്രീമിങ് ആരംഭിച്ചു. സോണിലിവിൽ ചിത്രമിപ്പോൾ പ്രീമിയർ ചെയ്യുന്നു.
മനോരാജ്യം ഒടിടി (Manorajyam)

ഗോവിന്ദ് പത്മസൂര്യ അഥവാ ജിപിയുടെ പുതിയ മലയാളചിത്രമാണ് മനോരാജ്യം. മെൽബണിന്റെ പശ്ചാത്തലത്തിൽ റൊമാന്റിക് ഡ്രാമ ഒരുക്കിയിരിക്കുന്നത് റഷീദ് പാറക്കലാണ്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രഞ്ജിത്ത് മേനോൻ, നവാസ് വള്ളിക്കുന്ന് എന്നിവരും മനോരാജ്യത്തിലുണ്ട്. സിനിമ ഫെബ്രുവരി 14 മുതൽ ഓൺലൈനിൽ ലഭ്യമാണ്. മനോരമ മാക്സിലാണ് വാലന്റൈൻസ് സ്പെഷ്യലായി മലയാള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കാതലിക്ക നേരമില്ലൈ OTT(Kadhalikka Neramillai)

രവി മോഹൻ (ജയം രവി), നിത്യ മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രമാണിത്. ഉദയനിധി സ്റ്റാലിന്റെ ഭാര്യയായ കിരുതിഗ ഉദയനിധിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
കാതലിക്ക നേരമില്ല ഒടിടിയിലേക്ക്. 2025 ജനുവരി 14 നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. പ്രണയവും ബന്ധങ്ങളും ആഴത്തിൽ പറയുന്ന ചിത്രം വാലന്റൈൻസ് ഡേയ്ക്ക് തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ഓപ്ഷനാണ്. ഈ Nithya Menen ചിത്രം നിങ്ങൾക്കിപ്പോൾ ഒടിടിയിൽ ആസ്വദിക്കാം. സിനിമ നെറ്റ്ഫ്ലിക്സിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
സ്വർഗം (swargam) Valentines Day റിലീസിൽ

യുവ മലയാളസിനിമയുടെ കോമഡി രാജാക്കന്മാരെല്ലാം ഒത്തൊരുമിച്ച കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. ജോണി ആന്റണി, അജുവർഗീസ്, മഞ്ജുപിള്ള, അനന്യ എന്നിവരാണ് മുഖ്യതാരങ്ങൾ. ഒക്ടോബര്‍ അവസാനമെത്തി 50 ദിവസങ്ങളോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയാണ് സ്വർഗം.
വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും മുഖ്യവേഷങ്ങളിലുണ്ട്. ഇന്ത്യയിൽ ആമസോൺ പ്രൈമിലും കൂടാതെ സൺ നെക്സ്റ്റിലും ചിത്രമെത്തി. ഇനി 16 മുതൽ മനോരമാ മാക്സിലും സ്വർഗം റിലീസ് ചെയ്യും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile