Vaazha Movie: കാത്തിരുന്ന കോമഡി ഹിറ്റ് ചിത്രം വാഴ സ്ട്രീമിങ് ആരംഭിച്ചു| Latest OTT Release

HIGHLIGHTS

Vaazha - Biopic of a Billion Boys ഒടിടിയിലെത്തി

ജയ ജയ ജയ ജയഹേ സിനിമയുടെ സംവിധായകനായ വിപിൻ ദാസാണ് തിരക്കഥാകൃത്ത്

യൂട്യൂബിലൂടെയും നവമാധ്യമങ്ങളിലൂടെയും ശ്രദ്ധേയരായ യുവതാരനിരയാണ് ചിത്രത്തിലുള്ളത്

Vaazha Movie: കാത്തിരുന്ന കോമഡി ഹിറ്റ് ചിത്രം വാഴ സ്ട്രീമിങ് ആരംഭിച്ചു| Latest OTT Release

തിയേറ്ററുകളിൽ ഹിറ്റായ മലയാള ചിത്രമാണ് Vaazha – Biopic of a Billion Boys. ഇപ്പോഴിതാ കാത്തിരുന്ന മലയാള ചിത്രം ഒടിടിയിലെത്തി (OTT Release). ജയ ജയ ജയ ജയഹേ സിനിമയുടെ സംവിധായകനായ വിപിൻ ദാസാണ് തിരക്കഥാകൃത്ത്. ആനന്ദ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം.

Digit.in Survey
✅ Thank you for completing the survey!

Vaazha – Biopic of a Billion Boys

യൂട്യൂബിലൂടെയും നവമാധ്യമങ്ങളിലൂടെയും ശ്രദ്ധേയരായ യുവതാരനിരയാണ് ചിത്രത്തിലുള്ളത്. സിജു സണ്ണി, സാഫ് ബോയ്, ഹാഷിർ, അലൻ എന്നിവർ വാഴയിലെ പ്രധാന താരങ്ങളാണ്. ജോമോൻ ജ്യോതിർ, വിനായക്, അജിൻ ജോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജഗദീഷ്, കോട്ടയം നസീർ തുടങ്ങിയ പ്രഗത്ഭരായ അഭിനേതാക്കളും സിനിമയിൽ സാന്നിധ്യമറിയിക്കുന്നു. നോബി, അസീസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

Vaazha - Biopic of a Billion Boys

Vaazha ഒടിടിയിലെത്തി

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണിത്. ആ​ഗസ്ത് 15നാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചു. സെപ്തംബർ 23ന് അർധരാത്രിയിൽ തന്നെ വാഴ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് വാഴ : ബയോപിക് ഓഫ് എ ബില്യൺ ബോയ്സ് സ്ട്രീം ചെയ്യുന്നത്. മലയാളത്തിൽ മാത്രമല്ല വാഴ സ്ട്രീം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഓൺലൈനിൽ കാണാം.

Read More: Weekend OTT: ഈ വാരമെത്തിയ New Films, ഹിറ്റ് ചിത്രം വാഴ മുതൽ വിക്രമിന്റെ തങ്കലാൻ, Panchayat തമിഴ് വേർഷൻ വരെ….

നീരജ് മാധവ് നായകനായ ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് മേനോൻ. കോമഡി ഡ്രാമയാക്കി ഒരുക്കിയ ചിത്രം ഇനി ഒടിടി പ്രേക്ഷകർക്കും ആസ്വദിക്കാം.

ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ്‌ നിർമാതാക്കൾ. തിരക്കഥാകൃത്തായ വിപിൻ ദാസും സിനിമയുടെ നിർമാണത്തിൽ പങ്കാളിയാകുന്നു. അരവിന്ദ് പുതുശ്ശേരിയാണ്‌ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണൻ മോഹനാണ്‌.

ഇനി തിയേറ്ററിലെ ആവേശം വാഴയ്ക്ക് ഒടിടിയിലും കിട്ടുമെന്നാണ് പ്രതീക്ഷ. സിനിമ ഒടിടിയിൽ കാണാൻ താൽപ്പര്യമുള്ളവർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ ആസ്വദിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo