This Week OTT Release: Hello Mummy ഹൊറർ കോമഡി മുതൽ നീരജ് മാധവന്റെ വെബ് സീരീസും സംക്രാന്തികി വസ്തുനം ഹിറ്റ് ചിത്രം വരെ…
ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹലോ മമ്മി
മറ്റ് ചിരിപ്പടങ്ങളും ഹൊററും സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഒടിടിയിൽ എത്തിക്കഴിഞ്ഞു
ഇതിനകം റിലീസായ പ്രധാന ഒടിടി റിലീസുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
This Week OTT Release: ഈ ആഴ്ച ഒടിടിയിൽ എന്തെല്ലാം ചിത്രങ്ങളുണ്ടെന്നോ? നിങ്ങൾ കാത്തിരുന്ന Hello Mummy ഉൾപ്പെടെ ചിരിപ്പടങ്ങളും ഹൊററും സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഒടിടിയിൽ എത്തിക്കഴിഞ്ഞു. ഇതിനകം റിലീസായ പ്രധാന ഒടിടി റിലീസുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
SurveyThis Week OTT Release: Hello Mummy
ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹലോ മമ്മി. വൈശാഖ് എലൻസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. രോമാഞ്ചം പോലെ ഹൊറർ കോമഡി ഇഷ്ടപ്പെടുന്നവർക്ക് Hello Mummy ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ എത്തിയിട്ടുണ്ട്.

സംക്രാന്തികി വസ്തുനം- Sankranthiki Vasthunam
അനില്‍ രവിപുഡി സംവിധാനം ചെയ്ത തെലുഗു ചിത്രമാണ് സംക്രാന്തികി വസ്തുനം. വെങ്കടേഷ്, ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗദരി എന്നിവരാണ് പ്രധാന താരങ്ങൾ. തെലുഗിലെ ഈ ആക്‌ഷന്‍ കോമഡി ചിത്രം തിയേറ്ററുകളിലെ സൂപ്പർ ഹിറ്റായിരുന്നു.
സിനിമ 200 കോടി കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സിനിമ ഇപ്പോൾ വിവിധ ഭാഷകളിലായി ഒടിടിയിൽ കാണാം. സീ ഫൈവിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
വിടാമുയർച്ചി- Vidaamuyarchi
മഗിഴ് തിരുമേനി അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിടാമുയർച്ചി. ബോക്സ് ഓഫീസിൽ പരാജയം നേരിട്ടാലും സിനിമയ്ക്ക് ഒടിടിയിൽ മികച്ച പ്രതികരണം നേടുന്നു. നെറ്റ്ഫ്ലിക്സിൽ ഇപ്പോഴിതാ സിനിമ റിലീസിനെത്തി. തൃഷയാണ് ചിത്രത്തിലെ നായിക.
Hello Mummy കൂടാതെ മറ്റൊരു ചിത്രവും

നീരജ് മാധവ്, അജു വർഗീസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ സീരീസാണിത്. ദി ഫാമിലി മാൻ എന്ന ആമസോൺ സീരീസിലൂടെയും മറ്റ് നെറ്റ്ഫ്ലിക്സ് സീരീസിലൂടെയും മറുഭാഷകളിലും നീരജ് മാധവ് പ്രശസ്തനാണ്. താരത്തിന്റെ പുതിയ വെബ് സീരീസും ഇപ്പോൾ സ്ട്രീം ചെയ്യുന്നു. ലവ് അണ്ടർ കൺസ്ട്രക്‌ഷൻ എന്നാണ് സീരീസിന്റെ പേര്.
ഫണ്ണി വൈബിൽ നിർമിച്ച Love Under Construction ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിലാണുള്ളത്. ഇത് ജിയോ ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാള ഒറിജിനൽ സീരീസാണ്. ഗൗരി കിഷനാണ് ലവ് അണ്ടർ കൺസ്ട്രക്ഷനിലെ നായിക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile