Shobana Birthday Special: സുന്ദരി ഉന്നാലൊരു… യൂട്യൂബിൽ ഫ്രീയായി കാണാം ശോഭനയുടെ ക്ലാസിക് ചിത്രങ്ങൾ Full Movie ആയി…

HIGHLIGHTS

ഇപ്പോഴും മലയാളികൾക്ക് നൊസ്റ്റു ഉണർത്തുന്ന അനവധി എവർഗ്രീൻ ചിത്രങ്ങളിലെ താരമാണ് ശോഭന

ഈയിടെയിറങ്ങിയ കൽക്കിയിലും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു

ശോഭന ആരാധകർക്കായി ഇവിടെ തമിഴിലെയും മലയാളത്തിലെയും പ്രധാന ചിത്രങ്ങൾ പരിചയപ്പെടുത്തുന്നു

Shobana Birthday Special: സുന്ദരി ഉന്നാലൊരു… യൂട്യൂബിൽ ഫ്രീയായി കാണാം ശോഭനയുടെ ക്ലാസിക് ചിത്രങ്ങൾ Full Movie ആയി…

Shobana Birthday: ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശോഭനയുടെ ജന്മദിനമാണ്. നൃത്തങ്ങളിലൂടെ വിസ്മയിപ്പിച്ചും അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയും ഇന്നും മലയാളസിനിമയുടെ അഭിഭാജ്യഘടകമാണ് നടി ശോഭന. 2 ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ താരത്തിന്റെ വരാനിരിക്കുന്ന ചിത്രം മോഹൻലാൽ നായകനാകുന്ന Thudarum ആണ്.

Digit.in Survey
✅ Thank you for completing the survey!

എന്നാലും ഇപ്പോഴും മലയാളികൾക്ക് നൊസ്റ്റു ഉണർത്തുന്ന അനവധി എവർഗ്രീൻ ചിത്രങ്ങളിലെ താരമാണ് ശോഭന. പതിനഞ്ചാം വയസിലാണ് വെള്ളിത്തിരയിലേക്ക് നടി കടന്നു വരുന്നത്. തമിഴിലും തെലുഗുവിലും തിളങ്ങിയ നായികയാണ് ശോഭന. ഈയിടെയിറങ്ങിയ കൽക്കിയിലും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വരാനിരിക്കുന്ന രാമായണം ചിത്രത്തിലും ശോഭനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്തായാലും ശോഭന ആരാധകർക്കായി ഇവിടെ തമിഴിലെയും മലയാളത്തിലെയും പ്രധാന ചിത്രങ്ങൾ പരിചയപ്പെടുത്തുന്നു. ഓൺലൈനിൽ ലഭ്യമായ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്.

Shobana Birthday Special
മണിച്ചിത്രത്താഴ്

Shobana Birthday Movies

കൂട്ടത്തിൽ ആദ്യമുള്ളത് മണിച്ചിത്രത്താഴ്- Manichitrathazhu ആണ്. മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രമാണിത്. 1993-ൽ ക്രിസ്മസ് റിലീസായാണ് ആദ്യമായി മണിച്ചിത്രത്താഴ് തിയറ്ററിൽ എത്തിയത്. ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ, സുരേഷ് ഗോപി, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി പ്രതിഭാധനരായ താരങ്ങൾ അണിനിരന്നു. പെൺ പ്രതിഭകളിൽ ശോഭനയും ഒപ്പം കെപിഎസി ലളിത, വിനയ പ്രസാദ് എന്നിവരും മാറ്റുരച്ചു. സിനിമ നിങ്ങൾക്ക് യൂട്യൂബിൽ ഫുൾ മൂവിയായി ആസ്വദിക്കാം.

തളപതി- Thalapathi Full Movie

തമിഴിൽ തളപതിയെന്നും നമ്മൾ മലയാളികൾ ദളപതിയെന്നും വിളിക്കുന്ന ചിത്രം. ശോഭനയും തലൈവർ രജനികാന്തുമാണ് ചിത്രത്തിൽ ജോഡിയായി എത്തിയത്. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയാണ് മറ്റൊരു മുഖ്യവേഷം അവതരിപ്പിച്ചത്. ശ്രീ വിദ്യ, അരവിന്ദ് സ്വാമി, ഭാനുപ്രിയ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1991-ൽ റിലീസായ തമിഴ് ചിത്രം യൂട്യൂബിൽ ഫ്രീ മൂവിയായി ലഭ്യമാണ്.

Shobana Birthday Special: തേന്മാവിൻ കൊമ്പത്ത്- Thenmavin Kombath

1994 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥന അവാർഡ് നേടിയ പ്രിയദർശൻ ചിത്രമാണിത്. ഒരു നാടും ആ നാട്ടുവാസികളുടെ പ്രത്യേക നിയമങ്ങൾക്കുമൊപ്പം മാണിക്യനും കാർത്തുമ്പിയും. മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രത്തിൽ ശ്രീനിവാസനും നെടുമുടി വേണുവും സാന്നിധ്യമറിയിക്കുന്നു. ഈ സിനിമ പിന്നീട് തമിഴിൽ മുത്തുവായും റീമേക്ക് ചെയ്യപ്പെട്ടു. തേന്മാവിൻ കൊമ്പത്ത് ഇനിയും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഫുൾ മൂവി യൂട്യൂബിൽ കാണാം.

പൊൻമന സെൽവൻ- Ponmana Selvan Full Movie

പി വാസു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചിത്രമാണിത്. വിജയകാന്തും ശോഭനയുമാണ് പൊൻമന സെൽവനിലെ നായകനും നായികയും. ജെമിനി ഗണേശൻ, വിദ്യാശ്രീ എന്നിവരും ചിത്രത്തിലുണ്ട്. Ponmana Selvan Full Movie എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്താൽ ഈ ചിത്രം കാണാം.

Shobana- മോഹൻലാൽ ചിത്രം Pakshe Full Movie

മോഹന്റെ സംവിധാനത്തിൽ ഇറങ്ങിയ മോഹൻലാൽ, ശോഭന ചിത്രമാണ് പക്ഷേ. ഇന്നസെന്റ്, ശാന്തികൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 1994-ൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണിത്. യൂട്യൂബിൽ പക്ഷേ നിങ്ങൾക്ക് ഫ്രീയായി ആസ്വദിക്കാവുന്നതാണ്.

മഴയെത്തും മുൻപേ- Mazhayethum Munpe Full Movie

1995 ൽ പുറത്തിറങ്ങിയ മമ്മൂട്ടി- കമൽ ചിത്രമാണ് മഴയെത്തും മുൻപേ. ശോഭനയും ആനിയുമാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളടങ്ങിയ ചിത്രം കൂടിയാണിത്. യൂട്യൂബിൽ ഫുൾ മൂവിയായി ഇത് ലഭ്യമാണ്.

Also Read: Rekhachithram OTT-യിൽ ഭാഷ കടന്നും ഹിറ്റ്! തെളിവായി രണ്ടാമതും OTT Release, എങ്ങനെയെന്നാണോ?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo