Rekhachithram OTT എത്തിയതോടെ AI ക്രിയേറ്റഡ് റെട്രോ Mammooty Trending, ഇതെന്നാ പണ്ണി വച്ചിറുക്കെടാ എന്ന് ആരാധകർ!

HIGHLIGHTS

രേഖാചിത്രത്തിൽ ഏറ്റവും മികച്ച പ്രതികരണം നേടുന്നത് റെട്രോ മമ്മൂട്ടിയാണ്

ഷങ്കറും വെങ്കട് പ്രഭുവുമൊക്കെ പരീക്ഷിച്ച് പാളിപ്പോയ എഐ സാങ്കേതിക വിദ്യയാണ് മമ്മൂട്ടിയെ പുനരാവിഷ്കരിച്ചത്

സോണിലിവിലാണ് മിസ്റ്ററി ത്രില്ലർ സ്ട്രീം ചെയ്യുന്നത്

Rekhachithram OTT എത്തിയതോടെ AI ക്രിയേറ്റഡ് റെട്രോ Mammooty Trending, ഇതെന്നാ പണ്ണി വച്ചിറുക്കെടാ എന്ന് ആരാധകർ!

ആസിഫ് അലി നായകനായ Rekhachithram OTT-യിൽ എത്തിക്കഴിഞ്ഞു. വൻ പ്രതികരണമാണ് മലയാള ചിത്രത്തിന് ലഭിക്കുന്നത്. തിരക്കഥയും സംവിധാനവും അവതരണവുമെല്ലാം മികച്ച പ്രശംസ രേഖാചിത്രത്തിന് ലഭിക്കുന്നു. ആസിഫ് അലിയും അനശ്വര രാജനുമെല്ലാം ചിത്രത്തിൽ മാറ്റുരച്ചു.

Digit.in Survey
✅ Thank you for completing the survey!

Rekhachithram OTT അപ്ഡേറ്റ്

മാർച്ച് 7ന് രേഖാചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. സോണിലിവിലാണ് മിസ്റ്ററി ത്രില്ലർ സ്ട്രീം ചെയ്യുന്നത്. മലയാളത്തിലും തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും സിനിമ ആസ്വദിക്കാം. 75 കോടി രൂപയോളം തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടി, ഒടിടിയിലെത്തി. സിനിമ ഒടിടിയിൽ 24 മണിക്കൂറുകൾ പൂർത്തിയാക്കുന്നതിന് മുന്നേ വൻ പ്രശംസ പിടിച്ചുപറ്റുന്നു.

Rekhachithram OTT വന്നതോടെ പ്രശംസാ പ്രളയം

തിയേറ്ററുകളിൽ പലപ്പോഴും പുകഴ്ത്തപ്പെടുന്ന സിനിമ ഒടിടിയിൽ അത്ര സ്വീകരിക്കപ്പെടണമെന്നില്ല. അതുപോലെ തിരിച്ചും സംഭവിക്കാറുണ്ട്. എന്നാൽ രേഖാചിത്രത്തിന് തിയേറ്റർ റിലീസിന് ശേഷം ലഭിച്ച പ്രശംസാ പ്രളയം ഒടിടി റിലീസിലും കിട്ടുന്നു. ഏറ്റവും മികച്ച പ്രതികരണം മമ്മൂട്ടിയ്ക്കാണ് ലഭിക്കുന്നത്. എങ്ങനെയെന്നാൽ…

AI ഉപയോഗിച്ച് റെട്രോ Mammootty

സിനിമയിൽ മമ്മൂട്ടി അഭിനയിക്കുന്നില്ല. എന്നാലും രേഖാചിത്രത്തിൽ ഏറ്റവും മികച്ച പ്രതികരണം നേടുന്നത് റെട്രോ മമ്മൂട്ടിയാണ്. 80-തിലെ മമ്മൂട്ടി ചേട്ടനെ രേഖാചിത്രത്തിൽ അണിയറപ്രവർത്തകർ കൊണ്ടുവന്നിട്ടുണ്ട്.

rekhachithram ott
മമ്മൂട്ടി

കാതോട് കാതോരം സിനിമയുടെ ലൊക്കേഷനിൽ നടക്കുന്ന ഒരു സംഭവമാണ് രേഖാചിത്രത്തിന്റെ പ്രമേയം. ശരിക്കും നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ കാതോട് കാതോരത്തിന് സമാന്തരമായി അവതരിപ്പിക്കുകയായിരുന്നു. ഇതിൽ ആ പഴയ കാല ‘റെട്രോ’ മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. 1985-ലെ നമ്മുടെ മമ്മൂട്ടിയെ അത്രയ്ക്ക് മനോഹരമായി എടുത്തുവച്ചിരിക്കുന്നുവെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്.

രേഖാചിത്രത്തിൽ നായകന്റെ എൻട്രിയ്ക്ക് കിട്ടുന്നതിനേക്കാൾ കൈയടി മമ്മൂട്ടി ചേട്ടന് ലഭിക്കുന്നു. ഷങ്കറും വെങ്കട് പ്രഭുവുമൊക്കെ പരീക്ഷിച്ച് പാളിപ്പോയ എഐ സാങ്കേതിക വിദ്യയാണ് മികവോടെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

എഐ ഉപയോഗിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ ഇത്രയും മികച്ചതായി ഒരു അവതരണം നടത്തിയിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമ ഒടിടിയിലെത്തി മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയായിരുന്നു.

Rekhachithram പബ്ലിക് റിവ്യൂ

Technologyയുടെ ഒക്കെയൊരു വളർച്ചയേ… ഇങ്ങനെ technology വളരുന്നത് കൊണ്ട് തന്നെ ഭാവിയിൽ പല പരിപാടികളും സിനിമയിൽ കൊണ്ട് വന്ന് ഞെട്ടിക്കാൻ സാധിക്കും. മികച്ച execution ആണ് പ്രധാനം, കഥയിൽ blend ചെയ്ത് മികച്ച രീതിയിൽ അതിനെ സ്‌ക്രീനിൽ എത്തിക്കണം, അപ്പോൾ കയ്യടി വീഴും എന്ന് ഒരു പ്രേക്ഷകൻ ഫേസ്ബുക്കിൽ എഴുതി. (പ്രജാപതി L).

1985 ലേ Mammootty ഇക്കയുടെ കാതോട് കാതോരം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന സംഭവ ബഹുലമായ കഥ. 1985 ലേക്ക് കൂട്ടികൊണ്ട് പോയ്‌ എന്ന് തന്നെ പറയാം എന്നാണ് മറ്റൊരു ആരാധകൻ പറയുന്നത്. ഇങ്ങനെ തുടരെത്തുടരെ അഭിനന്ദനാ പ്രവാഹമാണ്.

ആദിപുരുഷ്, ഇന്ത്യൻ 2, ഗോട്ടിൽ വിജയകാന്ത് എല്ലാം എഐ ഉപയോഗിച്ചിട്ടും പരാജയപ്പെട്ടു. കുറഞ്ഞ ബജറ്റിലൊരുക്കിയ രേഖാചിത്രം കൈയടി നേടുന്നതും ഇതേ കാരണത്താലാണ്.

Also Read: Rekhachithram: AI ഉപയോഗിച്ച് പണ്ടത്തെ മമ്മൂട്ടി, മലയാളത്തിൽ ഇതാദ്യം| Trending Trolls

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo