Painkili OTT Release: അംബാന്റെ ‘പൈങ്കിളി’പ്രണയം ഓൺലൈനിൽ കാണാം, തീയതി പുറത്ത്

HIGHLIGHTS

ആവേശത്തിലെ അമ്പാനായും പൊൻമാനിലെ മരിയാനോയും വിസ്മയിപ്പിച്ച സജിൻ ഗോപുവിന്റെ റൊമാന്റിക് വേർഷനാണ് പൈങ്കിളിയിൽ

ചിത്രത്തിൽ സജിൻ ഗോപുവിന്റെ നായികയായി എത്തുന്നത് അനശ്വര രാജനാണ്

ഈ മാസം തന്നെ പൈങ്കിളി ഒടിടി റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്

Painkili OTT Release: അംബാന്റെ ‘പൈങ്കിളി’പ്രണയം ഓൺലൈനിൽ കാണാം, തീയതി പുറത്ത്

Painkili OTT Release: അംബാനായും മരിയോയായും വിസ്മയിപ്പിച്ച സജിൻ ഗോപുവിന്റെ പൈങ്കിളി ഒടിടി റിലീസിലേക്ക്. ഈ മാസം തന്നെ പൈങ്കിളി ഒടിടി റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഇക്കാര്യം ഒടിടി പ്ലാറ്റ്ഫോം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Painkili OTT Release അപ്ഡേറ്റ്

ആവേശത്തിലെ അമ്പാനായും പൊൻമാനിലെ മരിയാനോയും വിസ്മയിപ്പിച്ച സജിൻ ഗോപുവിന്റെ റൊമാന്റിക് വേർഷനാണ് പൈങ്കിളിയിൽ. ജാനേമൻ, ആവേശം, പൊന്മാനിലെ കഥാപാത്രങ്ങളിലെ വ്യത്യസ്തത പൈങ്കിളിയിലും കാണാം. ചിത്രത്തിൽ സജിൻ ഗോപുവിന്റെ നായികയായി എത്തുന്നത് അനശ്വര രാജനാണ്. യൂട്യൂബറായ ജിസ്മ വിമലും പൈങ്കിളിയിൽ വളരെ മുഖ്യമായ വേഷം ചെയ്തിട്ടുണ്ട്.

Painkili OTT Release അപ്ഡേറ്റ്

മനോരമാ മാക്സിലൂടെ Painkili OTT Release ചെയ്യുമെന്ന് മുമ്പേ അറിയിച്ചതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് എന്നായിരിക്കും എന്ന അപ്ഡേറ്റും വരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൈങ്കിളി ഓൺലൈനിൽ റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ 11 മുതലാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്.

മാർച്ച് അവസാനവാരത്തോടെ സിനിമ ഒടിടിയിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ ഏപ്രിൽ രണ്ടാം വാരമാണ് സിനിമ ഒടിടി റിലീസിനെത്തുന്നത്.

അംബാന്റെ പൈങ്കിളിക്കഥ

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് പൈങ്കിളി. ആവേശം സിനിമയിൽ ഹോസ്റ്റൽ വാർഡനായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് ശ്രീജിത്ത്. ആവേശത്തിലെ റോഷൻ ഷാനവാസും പൈങ്കിളിയിൽ നിർണായക വേഷം ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിലാണ് സിനിമ ഒരുക്കിയത്. ചിത്രത്തിന്റെ നിർമാതാക്കൾ ഫഹദ് ഫാസിലും ആവേശത്തിന്റെ സംവിധായകൻ ജിതു മാധവനുമാണ്. ജിതു മാധവൻ തന്നെയാണ് പൈങ്കിളിയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണിത്. ബിഗ് സ്ക്രീൻ പ്രേക്ഷകരിൽ നിന്ന് ഭേദപ്പെട്ട പ്രതികരണം സിനിമ സ്വന്തമാക്കി.

ചന്തു സലീംകുമാർ, അബു സലിം, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പൈങ്കിളിയിൽ വേഷം ചെയ്തിട്ടുണ്ട്. അർ‍ജുൻ സേതുവാണ് പൈങ്കിളിയുടെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

Also Read: ആസിഫ് അലിയുടെ Rekhachithram വീണ്ടും OTT release ചെയ്തു, ഇനി ഈ ആപ്പിലും സിനിമ കാണാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo