OTT This Week: ദുൽഖറിന്റെ Lucky Baskhar, ഉർവ്വശി, പാർവ്വതി ചിത്രം Her, Lust Stories തമിഴ് റീമേക്ക്, ഇപ്പോൾ സ്ട്രീമിങ്ങിൽ…
മലയാള ചിത്രം ഹെർ ഒടിടി പ്രേക്ഷകരിലേക്ക് എത്തി
ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കറും ഈ വാരം ഒടിടിയിൽ എത്തി
ഏറെ നാളായി കാത്തിരുന്ന നിരവധി New Films ഒടിടിയിലേക്ക് വരുന്നുണ്ട്
OTT This Week: ഈ ആഴ്ച വന്ന പുത്തൻ ചിത്രങ്ങൾ പരിചയപ്പെട്ടാലോ? ദുൽഖർ സൽമാൻ ചിത്രമാണ് കൂട്ടത്തിലെ വമ്പൻ. കൂടാതെ ഏറെ നാളായി കാത്തിരുന്ന നിരവധി New Films ഒടിടിയിലേക്ക് വരുന്നുണ്ട്. ഈ വാരാന്ത്യം നിങ്ങൾ മിസ്സാക്കരുതാത്ത ചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്താം.
SurveyOTT This Week
മലയാള ചിത്രം ഹെർ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കറും ഈ വാരം ഒടിടിയിൽ എത്തി. കൂടാതെ ശ്രദ്ധ നേടുന്നത് വെബ് സീരിസ് ശ്‌ശ്‌ശ്.. ആണ്. ഇത് ലസ്റ്റ് സ്റ്റോറീസ് തമിഴ് റീമേക്കാണ്.

New OTT Release ചിത്രങ്ങൾ
ആദ്യം ദുൽഖർ സൽമാന്റെ Lucky Baskhar-ൽ തന്നെ തുടങ്ങാം. മലയാളികളുടെ സ്വന്തം DQ പാൻ ഇന്ത്യ തലത്തിലെ സൂപ്പർതാരമാണ്. ദുൽഖറിന്റേതായി തെലുഗുവിൽ ഇറങ്ങിയ എല്ലാ സിനിമകളും ഹിറ്റാകാതെ തിയേറ്റർ വിട്ടിട്ടില്ല. ഏറ്റവും പുതിയതായി ബിഗ് സ്ക്രീനിൽ എത്തിയ തെലുഗു ചിത്രമായിരുന്നു ലക്കി ബാസ്കർ. ചിത്രവും ബ്ലോക്ബസ്റ്റർ ഹിറ്റായാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.
വെങ്കി അറ്റ്‌ലൂരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ലക്കി ഭാസ്കർ ഒടിടിയിലെത്തി. 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണിത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ ചിത്രം സ്ട്രീമിങ് നടത്തുന്നത്.
Her OTT Release

ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണിത്. പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ച സിനിമയും കൂടിയാണിത്. ഐശ്വര്യ രാജേഷ്, ലിജോമോൾ ജോസ് എന്നിവരും Her ചിത്രത്തിൽ ഭാഗമായിട്ടുണ്ട്.
ഫ്രൈഡേ, ലോ പോയിന്‍റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ലിജിൻ ജോസ് ആണ് ഹെർ ഒരുക്കിയത്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. സിനിമ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തും. മനോരമ മാക്സിൽ സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്.
ഇടിയൻ ചന്തു (Idiyan Chandu OTT)

പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. പേര് പോലെ നല്ല നാടൻ തല്ല് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇടിയൻ ചന്തു മികച്ച ഓപ്ഷനാണ്. ചന്തു സലിംകുമാർ ആണ് സിനിമയിലെ വില്ലൻ. ശ്രീജിത്ത് വിജയനാണ് ആക്ഷൻ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമ ഈ വാരം ഒടിടി റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ഇടിയൻ ചന്തു സ്ട്രീം ചെയ്യുന്നത്.
ശ്‌ശ്‌ശ് (Sshhh)

സോണിയ അഗർവാൾ, ഇനിയ തുടങ്ങിവർ അഭിനയിച്ച തമിഴ് ആന്തോളജിയാണ് ശ്‌ശ്‌ശ്. ഹിന്ദിയിലെ പ്രശസ്ത ആന്തോളജി ലസ്റ്റ് സ്റ്റോറീസ് (Lust Stories)-ന്റെ റീമേക്കാണിത്. ഐശ്വര്യ ദത്ത, ശ്രീകാന്ത് എന്നിവരും സിനിമയിൽ ഭാഗമാകുന്നു. പൃഥ്വി ആദിത്യ, ഹരീഷ്, കാർത്തികേയൻ, വാലി മോഹൻ എന്നിവരാണ് ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. ആഹാ ഒടിടി പ്ലാറ്റ്ഫോമിലാണ് സ്ട്രീമിങ്.
ബ്രദർ (Brother OTT)
എം.രാജേഷ് എഴുതി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ബ്രദർ. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ പ്രതീക്ഷിച്ച വിജയം നേടിയില്ല. ജയം രവിയ്ക്കൊപ്പം പ്രിയങ്ക മോഹൻ, ഭൂമിക, നടരാജൻ സുബ്രമണ്യം എന്നിവരും അഭിനയിച്ച തമിഴ് ചിത്രമാണിത്. സിനിമ ഇപ്പോൾ സീ ഫൈവിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile