Oscars 2025 Live എവിടെ Free ആയി കാണാം? മികച്ച നടൻ, മികച്ച ചിത്രം, ഇന്ത്യയുടെ നേട്ടം അറിയാം…

HIGHLIGHTS

ഇന്ത്യൻ സമയം മാർച്ച് 3 തിങ്കളാഴ്ച രാവിലെ 5:30 ന് ആരംഭിച്ചു

നിങ്ങൾക്ക് മൊബൈലിലും Free ആയി ലൈവ് ആസ്വദിക്കാം

YouTube ടിവി വഴിയും എല്ലാവർക്കും ലൈവ് കാണാം, എന്നാൽ ഇത് എല്ലാവർക്കുമില്ല. പിന്നെങ്ങനെ ഫ്രീയായി കാണാം?

Oscars 2025 Live എവിടെ Free ആയി കാണാം? മികച്ച നടൻ, മികച്ച ചിത്രം, ഇന്ത്യയുടെ നേട്ടം അറിയാം…

Oscars 2025 Live എവിടെ കാണാം? ഇന്ത്യക്കാർക്കും ഓസ്കർ ലൈവായി മൊബൈലിലും ടിവിയിലും കാണാനാകും. 97-ാമത് അക്കാദമി അവാർഡ് മാർച്ച് 2 ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ അരങ്ങേറുകയാണ്. ഹാസ്യനടനും എഴുത്തുകാരനുമായ കോനൻ ഒബ്രിയാനാണ് ഇത്തവണത്തെ Academy award അവതാരകൻ. ഇന്ത്യയുടെ അനുജ അടക്കം ഒസ്കറിൽ മത്സരത്തിനുണ്ടായിരുന്നു. എന്നാൽ പ്രിയങ്ക ചോപ്രയുടെ നിർമാണത്തിൽ പുറത്തിറക്കിയ ഷോർട്ട് ഫിലിം അവസാനഘട്ടത്തിൽ പരാജയപ്പെട്ടു.

Digit.in Survey
✅ Thank you for completing the survey!

എന്നാലും ഓസ്കർ അവാർഡ് ചടങ്ങ് പുരോഗമിക്കുകയാണ്. നിങ്ങൾക്ക് മൊബൈലിലും Free ആയി ലൈവ് ആസ്വദിക്കാം. ഇന്ത്യക്കാർക്ക് എവിടെയാണ് ഓസ്കർ ലൈവ് കാണാൻ കഴിയുന്നതെന്ന് നോക്കാം.

Oscars 2025 Live
Oscars 2025 Live

Oscars 2025 Live എവിടെ കാണാം?

97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സമയം മാർച്ച് 3 തിങ്കളാഴ്ച രാവിലെ 5:30 ന് ആരംഭിച്ചു. ഓസ്കാർ 2025 ലൈവ് നിങ്ങൾക്ക് JioHotstar വഴി ആസ്വദിക്കാം. അതും ഫ്രീയായി ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യുന്നു.

Oscars 2025 Live മറ്റ് രാജ്യങ്ങളിൽ

YouTube ടിവി വഴിയും എല്ലാവർക്കും ലൈവ് കാണാം. എന്നാൽ ഇതിന് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ABC.com ഉം ABC ആപ്പും വഴി ഓസ്കർ ലൈവ് ആസ്വദിക്കാം. ഇതിന് ഒരു കേബിൾ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. FuboTV ആണ് മറ്റൊരു സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ. Hulu + ലൈവ് ടിവി വഴിയും ഓസ്കർ കാണാനാകും. AT&T ടിവിയിലൂടെയും മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് ഓസ്കർ കാണാം.

അമേരിക്കയിലുള്ളവർക്ക് എ.ബി.സി വഴി ലൈവ് ടെലിവിഷനിൽ കാണാം. വൈകുന്നേരം 7:00 EST മണിക്കാണ് സ്ട്രീമിങ്. യുകെയിലുള്ളവർക്ക് ഐ.ടി.വി വഴി ജിഎംടി സമയം രാത്രി 10.30-ന് ലൈവ് ആരംഭിച്ചു.

ഇന്ത്യയിൽ ടെലിവിഷനിൽ കാണാം, എവിടെ?

2025ലെ ഓസ്‌കാർ അവാർഡ് ഇന്ത്യയിലെ സ്റ്റാർ മൂവീസിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഓസ്കറിൽ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് അനോറ. മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി, തിരക്കഥ (ഒറിജിനൽ), മികച്ച എഡിറ്റിങ് എന്നിവയ്ക്കെല്ലാം അനോറ അവാർഡ് നേടി. ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ ചിത്രമാണിത്.

Read More: Rekhachithram: AI Mammooty-യുടെ സാന്നിധ്യത്തിനൊപ്പം ബ്രില്യൻസ് കഥയെ പ്രശംസിച്ച് മെഗാസ്റ്റാർ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo