New Release: അന്ന് പറഞ്ഞ ചിത്രം ഇപ്പോഴെത്തി! വിക്രം നായകനായ Thangalaan ഒടിടിയിൽ കാണാം
വിക്രമും പാർവ്വതി തിരുവോത്തും ഒരുമിച്ച് അഭിനയിച്ച ചിത്രം Thangalaan റിലീസിനെത്തി
പാ രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
മുൻപ്രഖ്യാപനങ്ങളൊന്നുമില്ലാതെ Thangalaan OTT Release ചെയ്തിരിക്കുന്നു
New Release: ഒടിടി പ്രശ്നങ്ങൾ പരിഹരിച്ച് വിക്രം ചിത്രം Thangalaan റിലീസിനെത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് chiyaan vikram ചിത്രം ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചത്.
SurveyThangalaan ഒടിടിയിൽ
ആഗോളതലത്തില്‍ 100 കോടി നേടിയ തമിഴ് ചിത്രമാണിത്. പരിയേറും പെരുമാൾ, കർണൻ സിനിമകളിലൂടെ പ്രശസ്തനായ പാ രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമ വളരെ നാളുകൾക്ക് മുമ്പേ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നു. ദീപാവലിക്ക് സിനിമ ഒടിടി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുമായുള്ള കരാറിന്റെ ചില പ്രശ്നങ്ങൾ കാരണം ഒടിടിയിൽ എത്തിയില്ല. ഒടുവിലിതാ മുൻപ്രഖ്യാപനങ്ങളൊന്നുമില്ലാതെ Thangalaan OTT Release ചെയ്തിരിക്കുന്നു.
Thangalaan OTT Release എവിടെ കാണാം?
നെറ്റ്ഫ്ലിക്സിലാണ് സൂപ്പർ ഹിറ്റ് തമിഴ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. അമരൻ, Lucky Bashkar തുടങ്ങിയ ചിത്രങ്ങളും ഇതേ ഒടിടിയിൽ തന്നെയാണ് സ്ട്രീമിങ്. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാൻ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്ക്, 149 രൂപ മുതൽ പ്ലാൻ ലഭ്യമാണ്.
കോലാര്‍ ഗോള്‍ഡ് ഫീൽഡിലെ സംഘർഷങ്ങൾ
കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡാണ് തങ്കലാന്റെ കഥാ പശ്ചാത്തലം. ഖനനം മൂലം ദുരിതമനുഭവിക്കുന്ന ഗോത്ര സമൂഹത്തിന്റെ പോരാട്ടമാണ് കഥ. പതിവ് പോലെ പാ രഞ്ജിത്ത് തന്റെ ചിത്രത്തിലൂടെ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ വരച്ചു കാട്ടുന്നു. സിനിമയിലെ വിക്രമിന്റെയും സഹതാരങ്ങളുടെയും ഗെറ്റപ്പും വളരെ വ്യത്യസ്തതയായിരുന്നു. അതിനാൽ തന്നെ സിനിമ ഭാഷ കടന്ന് പ്രശസ്തി നേടി.
വിക്രമും പാർവ്വതി തിരുവോത്തും ഒരുമിച്ച് അഭിനയിച്ച ചിത്രമാണിത്. എ കിഷോര്‍ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആർ.കെ. സെൽവയാണ് എഡിറ്റർ. പാ രഞ്‍ജിത്ത് തന്നെ തങ്കലാന്റെ തിരക്കഥ ഒരുക്കിയിരുക്കുന്നു. തമിഴ് പ്രഭ, അഴകിയ പെരിയവാണൻ എന്നിവരും രചനയിൽ ഭാഗമായി. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Also Read: കഥ പോലെ LUCKY BASHKAR നേടിയത് ബില്യൺ വിജയം, ഒപ്പം ഡിമാൻഡിൽ മറ്റ് 3 ഇന്ത്യൻ ചിത്രങ്ങളും
നിലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് തമിഴ് ചിത്രം നിർമിച്ചത്. എന്തായാലും വിക്രം ആരാധകർക്ക് ഈ ആഴ്ചയിൽ ആസ്വദിക്കാവുന്ന മികച്ച ചിത്രമാണിത്. അതുപോലെ പാ രഞ്ജിത്തിന്റെ ചിത്രം കഥാവിഷ്കാരത്തിൽ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile