Thudarum OTT: ബെൻസും ജോർജ്ജ് സാറും 200 കോടിയും കടന്നു, തുടരും ഒടിടി അപ്ഡേറ്റ് വന്നോ?

HIGHLIGHTS

ഷൺമുഖമെന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും 200 കോടിയും കടന്ന് തിയേറ്ററിൽ കുതിക്കുന്നു

ജോർജ്ജ് സാറായി പ്രകാശ് വർമയും ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്

Thudarum OTT: ബെൻസും ജോർജ്ജ് സാറും 200 കോടിയും കടന്നു, തുടരും ഒടിടി അപ്ഡേറ്റ് വന്നോ?

Thudarum OTT: 9 വർഷം മുമ്പ് റെക്കോഡിട്ട പുലിമുരുകനെയും തകർത്ത് ബെൻസ് എന്ന ഒറ്റക്കൊമ്പൻ തിയേറ്റർ തകർക്കുകയാണ്. Mohanlal-നെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും 200 കോടിയും കടന്ന് തിയേറ്ററിൽ കുതിക്കുന്നു. ബെൻസ് ഷൺമുഖമായി മോഹൻലാലും, ജോർജ്ജ് സാറായി പ്രകാശ് വർമയും കൊമ്പ് കോർത്ത് ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടിയെടുത്ത ആദ്യ ചിത്രമെന്ന റെക്കോഡും Mohanlal ചിത്രത്തിനായി.

Thudarum OTT update

ബെൻസ് ഷൺമുഖമെന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ലളിത എന്ന വീട്ടമ്മയായി ശോഭനയും വേഷമിട്ടു. ബിനു പപ്പു, ഫർഹാൻ ഫാസിൽ, ആനന്ദം ഫെയിം തോമസ് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആര്‍ഷ, കൃഷ്‍ണ പ്രഭ, മണിയൻപിള്ള രാജു, ഇര്‍ഷാദ് അലി, സംഗീത് പ്രദീപ് എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

Thudarum
Thudarum

ഇപ്പോഴിതാ തുടരും ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റാണ് വരുന്നത്. സിനിമയുടെ ഒടിടി റിലീസ് എന്തായാലും ഈ അടുത്ത് പ്രതീക്ഷിക്കണ്ട. എന്നാൽ സിനിമയുടെ ഒടിടി അവകാശത്തെ കുറിച്ചുള്ള വാർത്തയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ജിയോഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. തിയേറ്ററിലെ മാസ്മരിക വിജയം ഒടിടിയിലും പ്രയോജനകരമായെന്ന് വേണം കരുതാൻ. കാരണം വന്‍ തുകക്കാണ് തുടരും ചിത്രത്തെ ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ അറിയിപ്പൊന്നും നൽകിയിട്ടില്ല.

മോഹൻലാൽ Thudarum…

ഓപ്പറേഷൻ ജാവയിലൂടെ പ്രശസ്തനായ സംവിധായകൻ തരുൺ മൂർത്തിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാലിന്റെ വിസ്മയ പ്രകടനമാണ് ചിത്രത്തിൽ പകർത്തി വച്ചിരിക്കുന്നത്. പ്രകാശ് വർമയം ബിനു പപ്പുവും ഒപ്പം ചേർന്ന് സിനിമയെ കൂടുതൽ ആവേശത്തിലാക്കി.

രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിർമിച്ചത്. കെ ആര്‍ സുനിലാണ് രചന നിർവഹിച്ചിരിക്കുന്നത്. തിരക്കഥ സംവിധായകനും കെ ആർ സുനിലും ചേർന്ന് ഒരുക്കിയിരിക്കുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വെറും ആറ് ദിവസം കൊണ്ടാണ് മോഹൻലാൽ ചിത്രം 100 കോടി വാരിക്കൂട്ടിയത്. സിനിമയുടെ തിയേറ്റർ കുതിപ്പിനെ തമിഴ് പ്രേക്ഷകരും വരവേൽക്കാൻ ഒരുങ്ങുകയാണ്. മേയ് ഒമ്പതിന് തുടരും തമിഴ് പതിപ്പിൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. മലയാളത്തിനൊപ്പം ചിത്രം തെലുഗുവിലും റിലീസ് ചെയ്തതാണ്.

ജിയോഹോട്ട്സ്റ്റാർ പ്രധാന റിലീസുകൾ

മാർച്ച് അവസാനമെത്തിയ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാനും ജിയോഹോട്ട്സ്റ്റാറിലുണ്ട്. മാർകോ, സൂക്ഷ്മദർശിനി, എആർഎം തുടങ്ങിയ ത്രില്ലറുകളും ജിയോഹോട്ട്സ്റ്റാറിൽ കാണാം. പ്രേമലു, പൊന്മാൻ തുടങ്ങിയ ജനപ്രിയ മലയാള ചിത്രങ്ങളുടെ സ്ട്രീമിങ്ങും ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്.

Also Read: New OTT Release: ബ്രോമാൻസ്, ED Extra Decent, വീര ധീര സൂരൻ, ഒടിടി നിറയെ പുത്തൻ ചിത്രങ്ങൾ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo