Marco Troll: ഒടിടിയിൽ എത്തിക്കാത്ത ആ ഡിലീറ്റഡ് സീനിന് ട്രോൾ, ദുബായ് ജോസ് ഡിലീറ്റഡ് ജോസായി എയറിൽ!
Marco OTT പതിപ്പിൽ Deleted Scenes ഉൾപ്പെടുത്തുമെന്ന വാക്ക് മാർകോ ടീം പാലിച്ചില്ല
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് ഒടിടി റിലീസിന് ശേഷം അണിയറപ്രവർത്തകർ ഈ സീനുകളും ഉൾപ്പെടുത്തി
ഇത് കണ്ട പ്രേക്ഷകർ പറയുന്നത്, ഈ രംഗങ്ങൾ ഉൾപ്പെടുത്താത്തത് നന്നായി എന്നാണ്
Marco Troll: മാർകോ വാലന്റൈൻസ് ദിനത്തിൽ ഒടിടി പ്രേക്ഷകരിലേക്ക് എത്തി. സോണി ലിവില്‍ ആണ് മാർകോ ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ഒടിടി പതിപ്പിൽ Deleted Scenes ഉൾപ്പെടുത്തുമെന്ന വാക്ക് മാർകോ ടീം പാലിച്ചില്ല.
Surveyഇത് ആദ്യമൊക്കെ ആരാധകർക്ക് നിരാശ നൽകിയിരുന്നു. എന്നാലിപ്പോൾ പ്രേക്ഷകർ പറയുന്നത് ആ രംഗം ഒഴിവാക്കിയത് നന്നായിയെന്നാണ്. എന്തുകൊണ്ടാണെന്നോ?
Marco ഡിലീറ്റഡ് സീനിന് Troll
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് ഒടിടി റിലീസിന് ശേഷം അണിയറപ്രവർത്തകർ ഈ സീനുകളും ഉൾപ്പെടുത്തി. ഒടിടി പതിപ്പിലല്ല, പകരം ഓൺലൈൻ പതിപ്പിലാണ് ഇത് ചേർത്തിട്ടുള്ളത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനുമായുള്ള ഫൈറ്റ് രംഗങ്ങളാണ് ഈ ഡിലീറ്റഡ് സീനിലുള്ളത്. ഇത് കണ്ട പ്രേക്ഷകർ പറയുന്നത്, ഈ രംഗങ്ങൾ ഉൾപ്പെടുത്താത്തത് നന്നായി എന്നാണ്.

Marco Troll: എന്താണ് സീനിന് പ്രശ്നം?
ട്രോൾ യൂട്യൂബർ ഉബൈദ് ഉൾപ്പെടെയുള്ളവർ ഡിലീറ്റഡ് സീനിനെ കളിയാക്കി ട്രോൾ വീഡിയോ പുറത്തിറക്കി. ചിത്രത്തിൽ പൊലീസ് കഥാപാത്രം അവതരിപ്പിക്കുന്ന റിയാസ് ഖാന്റെ രംഗമായിരുന്നു തിയേറ്റർ പതിപ്പിൽ കത്രിക വച്ചത്.
മാർകോയുടെ പ്രണയിനിയോട് മോശമായി പെരുമാറിയ ബസ് യാത്രക്കാരനെ കാണാൻ പൊലീസ് സ്റ്റേഷനിൽ മാർകോ എത്തുന്നതാണ് രംഗം. ഇവിടെ വച്ച് റിയാസ് ഖാൻ മാർകോയുടെ കാമുകിയെ കളിയാക്കുന്നതും പിന്നീടുള്ള ഫൈറ്റുമാണ് ഡിലീറ്റഡ് സീൻ.
നല്ല മാർക്കറ്റ് നേടിയ മാസ് ആക്ഷൻ ചിത്രത്തിൽ നിന്ന് ഈ രംഗം കട്ട് ചെയ്തത് നന്നായെന്ന് പ്രേക്ഷകർ പറയുന്നു. ഇല്ലെങ്കിൽ ഈ ഒറ്റ രംഗം മതിയാരുന്നു സിനിമയെ താഴേക്കിടാൻ എന്നാണ് പൊതുവെ അഭിപ്രായം. അതിനൊപ്പം എഡിറ്റർ ഷമീർ മുഹമ്മദിനെയും ആരാധകർ പ്രശംസിക്കുന്നു.
ഒപ്പം റിയാസ് ഖാനെയും രസകരമായി ട്രോൾ ചെയ്യുകയാണ് മാർകോ ആരാധകർ. ദുബായ് ജോസായി സോഷ്യൽ മീഡിയ ആഘോഷമാക്കിയ റിയാസ് ഖാൻ അങ്ങനെ വീണ്ടും എയറിലായിരിക്കുന്നു. ദുബായ് ജോസ് മാർക്കോയിലൂടെ ഡിലീറ്റഡ് ജോസായല്ലോ എന്നാണ് ട്രോളന്മാർ പറയുന്നത്.
Marco Troll സീൻ എവിടെ കാണാം?

തിയറ്റർ റിലീസിൽ നിന്ന് ഒഴിവാക്കിയ ഫൈറ്റ് സീക്വൻസുകൾ ഒടിടിയിൽ ചേർക്കുമെന്നായിരുന്നു ആദ്യ അറിയിച്ചത്. എന്നാൽ ഒടിടി പതിപ്പിലും ഇത് ഉൾപ്പെടുത്തിയിരുന്നില്ല. ഒടിടി പ്രേക്ഷകരുടെ ആവശ്യങ്ങളെ തുടർന്ന് ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
ഒടിടി വേർഷനിൽ സിനിമയിലെ ആ ഡിലീറ്റഡ് ആക്ഷൻ സീക്വൻസുകൾ ലഭിക്കില്ല. പകരം നിങ്ങൾക്ക് Cubes Entertainment-ന്റെ യൂട്യൂബ് ചാനലിൽ ഈ രംഗങ്ങൾ കാണാനാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഈ രംഗങ്ങളിൽ കൊടൂരമായ വയലൻസോ മറ്റോ ഉൾപ്പെടുന്നില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.
Also Read: Marco Streaming Update: പറഞ്ഞതിലും നേരത്തെ, പക്ഷേ പ്രതീക്ഷിച്ച വേർഷനല്ലല്ലോ എന്ന് ആരാധകർ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile