OTT Trending: ലവ് ടുഡേ ഹീറോയുടെ Dragon ഓൺലൈനിലെത്തിയതിന് പിന്നാലെ ട്രെൻഡിങ്ങിലും ഒന്നാമത്…
ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിൽ കളക്ഷൻ എടുത്ത സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം തിയേറ്ററിലെ അതേ വിജയം ഡ്രാഗൺ ആവർത്തിച്ചു
അജിത് സിനിമയായ വിടാമുയർച്ചിയെ വരെ ഡ്രാഗൺ പിന്നിലാക്കി
OTT Trending: ലവ് ടുഡേ സിനിമയിലൂടെ തമിഴകത്തിൽ പേരെടുത്ത പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രമാണ് Dragon. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിൽ കളക്ഷൻ എടുത്ത സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു. ഓ മൈ കടവുളേ ചിത്രത്തിന്റെ സംവിധായകനായ അശ്വത് മാരിമുത്തുവാണ് ഡ്രാഗൺ ഒരുക്കിയത്.
Surveyനെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം തിയേറ്ററിലെ അതേ വിജയം ഡ്രാഗൺ ആവർത്തിച്ചു. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗംഭീര തിരക്കഥയും ട്വിസ്റ്റും ചേർത്താണ് ഡ്രാഗൺ ഒരുക്കിയത്. സിനിമ നെറ്റ്ഫ്ലിക്സിലാണ് ഡിജിറ്റൽ പ്രീമിയർ ചെയ്യുന്നത്.
സിനിമ കഴിഞ്ഞ വാരം ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്.
നെറ്റ്ഫ്ലിക്സിൽ ഡ്രാഗൺ ടോപ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. അജിത് സിനിമയായ വിടാമുയർച്ചിയെ വരെ ഡ്രാഗൺ പിന്നിലാക്കി. മലയാള ത്രില്ലർ ചിത്രം ഓഫിസർ ഓൺ ഡ്യൂട്ടി നെറ്റ്ഫ്ലിക്സിൽ ഡ്രാഗണ് തൊട്ടുപിന്നാലെയുണ്ട്. മിഡിൽ ക്ലാസുകാരനായ നായകന്റെ കോളേജ് ജീവിതവും, പിന്നീട് അയാൾക്കുണ്ടാകുന്ന ചില തിരിച്ചറിയലുമാണ് ഡ്രാഗണിന്റെ പ്രമേയം.

മലയാളീ പ്രേക്ഷകരും സിനിമ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലും ഡ്രാഗൺ ചർച്ചയാകുന്നുണ്ട്. സമകാലിക പ്രസക്തിയുള്ള വിഷയം വളരെ രസകരമായ രീതിയിലാണ് ഡ്രാഗൺ അവതരിപ്പിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്.
അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇതിൽ ജോർജ് മരിയൻ, കെ എസ് രവികുമാർ, കൂടാതെ സംവിധായകൻ അശ്വത് മാരിമുത്തുവും ചിത്രത്തിലെ അഭിനയനിരയിലുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം തമിഴ് സിനിമ 114.7 കോടി രൂപ നേടിയെടുത്തു. ലിയോണ്‍ ജെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.
നികേത് ബൊമ്മിയാണ് ഡ്രാഗണിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എജിഎസ് എന്റർടൈൻമെന്റ്സാണ് സിനിമ നിർമിച്ചത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് തുടങ്ങിയവരാണ് നിർമാതാക്കൾ.
ഇതിന് പുറമെ മറ്റൊരു തമിഴ് ചിത്രം കൂടി ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന സിനിമയും ഓൺലൈനിൽ റിലീസ് ചെയ്തു. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗോൾഡൻ സ്പാരോ എന്ന ഗാനം യൂട്യൂബ് റീൽസുകളിൽ ട്രെൻഡായി മാറിയിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile