ആഹാ എന്താ ഒരു ഓഫർ! 65 ശതമാനം വില കുറച്ച് 725 W Dolby Atmos Soundbar വിൽപ്പനയ്ക്ക്
725 W ഓഡിയോ ഔട്ട്പുട്ട് സപ്പോർട്ടുള്ള Dolby Atmos Soundbar വിലക്കുറവിൽ വാങ്ങാം. ആമസോണിൽ പ്രീമിയം എക്സ്പീരിയൻസുള്ള Dolby Atmos സൗണ്ട്ബാറിനാണ് ഇളവ്. 84,999 രൂപയുടെ വിലയുള്ള സെബ്രോണിക്സ് ജൂക്ക് ബാർ ഓഡിയോ സിസ്റ്റം 65 ശതമാനം വില കുറച്ച് പർച്ചേസ് ചെയ്യാം. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Surveyബ്ലൂടൂത്ത് വി5.3 സപ്പോർട്ടുള്ള സൗണ്ട് ബാറാണിത്. 5.2.4 ചാനൽ സപ്പോർട്ട് നിങ്ങൾക്ക് 725 വാട്ട് ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു. ഇതിന്റെ ഓഫറിലെ വിലയും പ്രത്യേകതകളും അറിയാം.
725W Dolby Atmos Soundbar Price Deal
84,999 രൂപയ്ക്കാണ് ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ വിപണിയിൽ എത്തിച്ചത്. ZEBRONICS Juke BAR 9900 മോഡലാണ് ഇതിന്റെ പേര്. ആമസോൺ ഇതിന് 65 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വെറും 29,999 രൂപയ്ക്ക് ഓഡിയോ സിസ്റ്റം സ്വന്തമാക്കാം.

ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവും നേടാം. ഇതുകൂടി ചേർക്കുമ്പോൾ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം 28000 രൂപയ്ക്ക് ലഭ്യമാണ്. 1055 രൂപയുടെ ഇഎംഐ ഡീലും ഡോൾബി സപ്പോർട്ട് ഹോം തിയേറ്റർ സിസ്റ്റത്തിന് അനുവദിച്ചിരിക്കുന്നു. ഇത് ആമസോൺ തരുന്ന പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
Zebronics Juke BAR 9900 Home Theatre System
725W ന്റെ മൊത്തം ഓഡിയോ പവർ ഔട്ട്പുട്ടുള്ള സീബ്രോണിക്സ് സൗണ്ട്ബാറാണിത്. ഇതിൽ 2 റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഹോം തിയേറ്റർ സിസ്റ്റത്തിൽ ഒരു സബ് വൂഫറും നൽകിയിരിക്കുന്നു.
3 ഫ്രണ്ട് ഡ്രൈവറുകളും 2 ടോപ്പ് ഡ്രൈവറുകളും ഉൾപ്പെടുന്ന സൗണ്ട്ബാറാണിത്. ഇത് സൗണ്ട് പ്ലേ കൂടുതൽ മികച്ചതാക്കുന്നു. യഥാർത്ഥ സറൗണ്ട് സൗണ്ട് അനുഭവത്തിന് അനുയോജ്യമായ ഫീച്ചറാണിത്.
Also Read: Airtel Cheapest Plan: 50GB, Unlimited കോളിങ് തരുന്ന എയർടെൽ എൻട്രി ലെവൽ പ്ലാൻ
ഡോൾബി അറ്റ്‌മോസും DTS:X സൗണ്ട് പ്രോസസ്സിംഗും ഇതിൽ നിങ്ങൾക്ക് ഉറപ്പിക്കാം. സൗണ്ട്ബാറിന്റെ LED ഡിസ്‌പ്ലേ ലൈവ് അപ്‌ഡേറ്റ് ഓഫർ ചെയ്യുന്നു. മിനുസമാർന്നതും വാൾ മൌണ്ട് ചെയ്യാവുന്നതുമായ ഡിസൈനിലാണ് സീബ്രോണിക്സ് ഓഡിയോ സിസ്റ്റം നിർമിച്ചിരിക്കുന്നത്.
HDMI eARC, AUX, ഒപ്റ്റിക്കൽ ഇൻപുട്ട് ഓപ്ഷൻ പോലുള്ള കണക്റ്റിവിറ്റി സൌണ്ട് ബാർ സപ്പോർട്ട് ചെയ്യുന്നു. വയർലെസ് ബ്ലൂടൂത്ത് പതിപ്പ് 5.3 കണക്ഷൻ ഇതിൽ ലഭിക്കുന്നു. കുറഞ്ഞ ഫ്രീക്വൻസി ശബ്‌ദം വർദ്ധിപ്പിക്കുന്നതിന് ഈ സ്പീക്കറിലുണ്ട്. ഇതിൽ 220W സബ് വൂഫർ ഉപയോഗിച്ച് ശ്രദ്ധേയമായ ഓഡിയോ ക്വാളിറ്റി തന്നെ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile