Latest OTT Release: കല്യാണരാത്രിയിലെ ചിരി ഇനി ഒടിടിയിലേക്ക്, Mandakini റിലീസ് തീയതി പുറത്ത്
അമ്പിളിയുടെയും ആരോമലിന്റെയും Mandakini ഒടിടിയിലേക്ക്
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അഭിനയിച്ച പുതിയ സിനിമയാണിത്
ദിവസങ്ങൾക്കകം മലയാള ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തും
Latest OTT Release: മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന Mandakini ഒടിടിയിലേക്ക്. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അഭിനയിച്ച പുതിയ സിനിമയാണിത്. ഗണപതി എസ് പൊതുവാളും സിനിമയിൽ കേന്ദ്ര വേഷം ചെയ്യുന്നു.
SurveyMandakini OTT Release
ഇപ്പോഴിതാ Comedy Movie ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ദിവസങ്ങൾക്കകം മലയാള ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തും. വിനോദ് ലീലയാണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
Mandakini OTT റീലീസ് എന്ന്?
മന്ദാകിനി ഈ വാരമാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. മനോരമ മാക്സിലാണ് ചിത്രം ഡിജിറ്റൽ റിലീസിന് എത്തുന്നത്. ജൂലൈ 12 മുതൽ മന്ദാകിനിയുടെ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു.

മന്ദാകിനി മികച്ച പ്രതികരണമാണ് തിയേറ്ററുകളിലും നേടിയത്. മെയ് 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പ്രമേയവും അവതരണവും അപ്രതീക്ഷിത പ്രശംസ നേടിക്കൊടുത്തു. ഒടിടി റിലീസിലും മന്ദാകിനി പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.
ഒരു കല്യാണരാത്രിയിലെ കഥ
അമ്പിളിയുടെയും ആരോമലിന്റെയും വിവാഹ രാത്രിയിലെ സംഭവങ്ങളാണ് പ്രമേയം. ആരോമലിന് കിട്ടുന്ന എട്ടിന്റെ പണി ചിരിയിലൂടെ മന്ദാകിനിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ സംവിധായകരും ചിത്രത്തിലുണ്ട്. ജിയോ ബേബി, അജയ് വാസുദേവ് സംവിധായകരും അഭിനയനിരയിൽ സാന്നിധ്യമറിയിക്കുന്നു. ഗണപതി, ജാഫർ ഇടുക്കി, അശ്വതി ശ്രീകാന്ത് എന്നിവരാണ് മറ്റ് താരങ്ങൾ.
ഷിജു എം ഭാസ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ബിബിൻ അശോക് മന്ദാകിനിയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.
Malayalam movies പുതിയ റിലീസുകൾ
അടുത്തിടെ ഒടിടിയിൽ വന്ന മലയാളം സിനിമകൾ ഏതെല്ലാമാണെന്നോ? മലയാളി ഫ്രം ഇന്ത്യ, ഗുരുവായൂരമ്പലനടയിൽ സിനിമകൾ സ്ട്രീമിങ് ആരംഭിച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റയും ജൂൺ അവസാനം ഒടിടിയിൽ എത്തിയിട്ടുണ്ട്.
Read More: OTT This Week: മലയാളി ഫ്രം ഇന്ത്യ മുതൽ ഹിഗ്വിറ്റയും ഹരായും വരെ! മലയാളം, തമിഴ് Latest ഒടിടി റിലീസുകൾ
കാത്തിരിക്കുന്ന ഒടിടി റിലീസുകളിൽ പ്രധാനപ്പെട്ടത് ടർബോയാണ്. വൈശാഖ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ആക്ഷൻ എന്റർടെയിനർ ചിത്രമാണിത്. നടന്ന സംഭവം, പട്ടാപ്പകൽ പോലുള്ള ചിത്രങ്ങളും ഉടനെ ഒടിടി റിലീസായേക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile