Latest OTT Release: ശങ്കറിന്റെ Game Changer, ട്രോളന്മാരുടെ വായടപ്പിച്ച ബാലയ്യ, ഓൺലൈനിലെ പുത്തൻ Hit ചിത്രങ്ങൾ
ശങ്കർ സംവിധാനത്തിലൊരുങ്ങിയ Game Changer- ഗെയിം ചേഞ്ചർ ഒടിടിയിൽ എത്തി
ട്രോളന്മാർ വരെ കൈയടിച്ച NBK എന്ന ബാലയ്യയുടെ Daaku Maharaj ചിത്രവും ഒടിടിയിലുണ്ട്
കന്നഡയിലെ ബിഗ് ബോസ് താരങ്ങളെല്ലാം ഒത്തൊരുമിച്ച സിനിമയും ഒടിടി ഹിറ്റായി
Latest OTT Release: മലയാളത്തിൽ മാത്രമല്ല തെലുഗു, തമിഴ്, കന്നഡയിലും പുത്തൻ സിനിമകൾ റിലീസിനെത്തുന്നു. ശങ്കർ സംവിധാനത്തിലൊരുങ്ങിയ Game Changer- ഗെയിം ചേഞ്ചർ ഒടിടിയിൽ എത്തി. ട്രോളന്മാർ വരെ കൈയടിച്ച NBK എന്ന ബാലയ്യയുടെ Daaku Maharaj ചിത്രവും ഒടിടിയിലുണ്ട്. കൂടാതെ തമിഴ്, കന്നഡ ഭാഷകളിൽ നിന്നും പുത്തൻ റിലീസുകളുണ്ട്.
SurveyGame Changer: Latest OTT Release

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. കിയാര അദ്വാനി, എസ് ജെ സൂര്യ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തി. ഫെബ്രുവരി ഏഴ് മുതൽ തെലുഗു ആക്ഷൻ ചിത്രത്തിന്റെ ഒടിടി റിലീസ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ഗെയിം ചേഞ്ചർ ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.
Latest OTT Release: ഠാക്കു മഹാരാജ്

നന്ദമൂരി ബാലകൃഷ്ണയുടെ തിയേറ്റർ ഹിറ്റ് ചിത്രം ഒടുവിൽ ഒടിടിയിലെത്തി. സാധാരണ ട്രോളന്മാരുടെ ഇരയാകുന്ന ബാലയ്യയുടെ ഡാക്കു മഹാരാജ് എല്ലാ ഭാഷക്കാരിൽ നിന്നും പ്രശംസ നേടുന്നു. ഗംഭീരമായ മാസ് ആക്ഷൻ, ഫൈറ്റ് ത്രില്ലറാണ് ചിത്രം.
ബോബി ഡിയോൾ ആണ് സിനിമയിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് ആസ്വദിക്കാനുള്ള മികച്ച ചോയിസാണ് ബോബി കൊല്ലി
സംവിധാനം ചെയ്ത ചിത്രം. ഇപ്പോൾ സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.
വണങ്കാൻ- Vanangaan

ബാലയുടെ സംവിധാനത്തിൽ അരുൺ വിജയ് നായകനായ വണങ്കാനും ഒടിടി റിലീസിനെത്തി. കുത്രം 23, തടം തുടങ്ങിയ സിനിമകളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് തമിഴ് താരം പ്രിയങ്കരനാണ്. റിദ്ധ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. സൂര്യയ്ക്ക് പകരമാണ് വണങ്കാനിൽ അരുൺ വിജയ് എത്തിയത്. സിനിമ ഇപ്പോൾ ഒടിടിയിൽ കാണാവുന്നതാണ്. ടെന്റ്കോട്ടയിലാണ് തമിഴ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ബോട്ടിൽ രാധ- Bottle Radha

മിന്നൽ മുരളിയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരത്തിന്റെ പുത്തൻ ചിത്രമാണ് Bottle Radha. ജനുവരി 24 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ സഞ്ചന നടരാജനും മുഖ്യവേഷം അവതരിപ്പിച്ചു. സിനിമ ഇപ്പോഴിതാ ഒടിടിയിലുമെത്തി. ആഹാ തമിഴിലാണ് ബോട്ടിൽ രാധ ഒടിടി റിലീസ് ചെയ്തത്.
Game Changer റിയാലിറ്റി അല്ലെങ്കിൽ Maryade Prashne
കന്നഡയിലെ ബിഗ് ബോസ് താരങ്ങളെല്ലാം ഒത്തൊരുമിച്ച സിനിമയാണ് മര്യാദ പ്രശ്നേ. ഒടിടി റിലീസിന് എത്തിയ ശേഷവും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നു. രാകേഷ് അഡിഗ, സുനിൽ റാവു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. 2024 നവംബറിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒടിടിയിലും മര്യാദ പ്രശ്നേ സ്ട്രീമിങ് തുടങ്ങി. നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ആസ്വദിക്കാം.
Mrs- മിസിസ്
സന്യ മല്‍ഹോത്ര നായികയായ ബോളിവുഡ് സിനിമയാണ് മിസിസ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന മലയാളചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. ആരതി കാദവ് ആണ് സിനിമ ഹിന്ദിയിൽ സംവിധാനം ചെയ്തിരിക്കുന്നത്. സീ ഫൈവിൽ സിനിമ ഈ മാസം റിലീസ് ചെയ്തിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile