Latest OTT Release: കാത്തിരുന്ന Thriller Movie ‘തലവൻ’ ഒടിടിയിലെത്തി, എവിടെ കാണാം?

Latest OTT Release: കാത്തിരുന്ന Thriller Movie ‘തലവൻ’ ഒടിടിയിലെത്തി, എവിടെ കാണാം?
HIGHLIGHTS

അനുരാഗ കരിക്കിൻ വെള്ളം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കോമ്പോയാണ് ബിജു മേനോൻ- ആസിഫ് അലി

ഫീല്‍ - ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയിയുടെ ത്രില്ലറിലെ പരീക്ഷണമായിരുന്നു Thalavan

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് പ്രമേയം

Latest OTT Release: ബോക്സ് ഓഫീസിൽ ഹിറ്റായി Thriller Movie Thalavan ഒടിടിയിലെത്തി. ആസിഫ് അലി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ മലയാള ചിത്രമാണിത്. ഫീല്‍ – ഗുഡ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയിയുടെ ത്രില്ലറിലെ പരീക്ഷണമായിരുന്നു തലവൻ.

സിനിമ തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുകയും ചെയ്തു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഒടിടി റിലീസിന് എത്തിയിരുന്നില്ല. ഇപ്പോഴിതാ തലവൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.

Latest OTT റിലീസ്: Thalavan

Latest OTT Release thalavan

ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. അനുരാഗ കരിക്കിൻ വെള്ളം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കോമ്പോയാണ് ബിജു മേനോൻ- ആസിഫ് അലി. എന്നാൽ തലവൻ എന്ന ചിത്രത്തിൽ രണ്ടുപേരും നേർക്കുനേരെയാണ്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് പ്രമേയം.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശങ്കർ രാമകൃഷ്ണൻ, ജോജി, കോട്ടയം നസീർ എന്നിവരും സിനിമയിലുണ്ട്. അടുത്തിടെ ഇറങ്ങിയതിൽ വച്ച് മികച്ച ഒരു ത്രില്ലർ ചിത്രമെന്ന് തന്നെ പറയാം.

സൂരജ് ഇഎസ് ആണ് തലവൻ സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചു. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് നിർമാതാക്കൾ. ജിസ് ജോയിക്ക് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രങ്ങളും അനായാസമാണെന്ന് കാണിച്ചുതന്ന സിനിമ കൂടിയാണിത്.

Thalavan OTT റിലീസ് എവിടെ?

ഓണത്തിന് മുമ്പേ തലവൻ ഒടിടി റിലീസ് ചെയ്തിരിക്കുന്നു. തിയേറ്റർ റിലീസിന് 3 മാസം കഴിഞ്ഞാണ് ചിത്രം ഒടിടിയിൽ എത്തിയത്. സിനിമ സെപ്തംബർ 10 മുതൽ സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് തലവൻ ഒടിടി സ്ട്രീമിങ് നടത്തുന്നത്.

വളരെ തുച്ഛമായ വിലയ്ക്ക് നിങ്ങൾക്ക് സോണി ലിവ് സബ്സ്ക്രിപ്ഷൻ ലഭിക്കും. 3.3 മില്യണിലധികം സബ്സ്ക്രൈബേഴ്സ് സോണി ലിവിനുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലെല്ലാം പരിപാടികൾ ആസ്വദിക്കാനാകും.

Sony Liv Plans മലയാളത്തിൽ

399 രൂപ മാസ പ്ലാനിലൂടെ 5 ഉപകരണങ്ങളിൽ ആക്സസ് ചെയ്യാം. ഇത് 4K UHD വീഡിയോ സ്ട്രീമിങ് അനുവദിക്കുന്നു.

Watch More: മലയാളത്തിലെ New OTT റിലീസ് മിസ്സാക്കണ്ട, Sony LIV പ്ലാനുകൾ ഇതാ…

699 രൂപ വില വരുന്നതാണ് അടുത്ത പ്ലാൻ. ഇതിന് വാലിഡിറ്റി ഒരു വർഷമാണ്. ഒരു ഫോണിൽ മാത്രം ആക്സസ് ലഭിക്കുന്നു. 720p HD വീഡിയോ സ്ട്രീമിങ് ലഭിക്കുന്നു.

1499 പ്ലാനും 5 ഡിവൈസുകളിൽ ആക്സസ് നൽകുന്ന പ്രീമിയം പ്ലാനാണ്. ഇതിന് ഒരു വർഷമാണ് വാലിഡിറ്റി. 4K UHD വീഡിയോ സ്ട്രീമിങ് ഇതിലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo