Latest in OTT: ഓസ്കറിലെത്തിയ Anuja, വല്യേട്ടൻ 4K, ഇന്ത്യ-പാക് വാശിയേറിയ പോരാട്ടത്തിന്റെ യാഥാർഥ്യവും…

Latest in OTT: ഓസ്കറിലെത്തിയ Anuja, വല്യേട്ടൻ 4K, ഇന്ത്യ-പാക് വാശിയേറിയ പോരാട്ടത്തിന്റെ യാഥാർഥ്യവും…
HIGHLIGHTS

നൊസ്റ്റു സിനിമയും ഹൃദയസ്പർശിയായ സിനിമകളും ത്രില്ലറുകളുമെല്ലാം ഈ വാരത്തെ റിലീസ് ലിസ്റ്റിലുണ്ട്

ഈ വാരം ഒടിടിയിലേക്ക് മികച്ച ചിത്രങ്ങൾ കടന്നുവരുന്നു

അനുജ മുതൽ മമ്മൂട്ടിയുടെ എവർഗ്രീൻ ചിത്രം Valyettan വരെ ഒടിടിയിലെത്തുന്നു

Latest in OTT: ഈ വാരം ഒടിടിയിലേക്ക് മികച്ച ചിത്രങ്ങൾ കടന്നുവരുന്നു. ഓസ്കറിൽ നാമനിർദേശം ലഭിച്ച അനുജ മുതൽ മമ്മൂട്ടിയുടെ എവർഗ്രീൻ ചിത്രം Valyettan വരെ ഒടിടിയിലെത്തുന്നു. ഫെബ്രുവരിയിലെ ആദ്യ വാരം ആഘോഷിക്കാൻ ഒടിടിയിലെ New Films ഏതൊക്കെയെന്ന് നോക്കാം.

OTT release this week

പ്രണയ ദിനാഘോഷത്തിന് ആവേശമാകാൻ മിക്ക വമ്പൻ സിനിമകളും ഫെബ്രുവരി 14-നാണ് റിലീസ്. എന്നാലും വാലന്റൈൻസ് വാരം ആരംഭിച്ചതിനാൽ പുത്തൻ റിലീസുകൾ കുറവല്ല. മലയാളത്തിന്റെ നൊസ്റ്റു സിനിമയും ഹൃദയസ്പർശിയായ സിനിമകളും ത്രില്ലറുകളുമെല്ലാം ഈ വാരത്തെ റിലീസ് ലിസ്റ്റിലുണ്ട്.

Latest in OTT: അനുജ

ഇത്തവണ ഓസ്കർ നോമിനേഷനിൽ ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാ​ഗത്തിൽ എത്തിപ്പെട്ട ഹിന്ദി ചിത്രമാണിത്. ആടുജീവിതവും ലാപതാ ലേഡീസും ജയിച്ചുകയറിയ പടവുകളും കടന്ന് ഓസ്കറിലേക്ക് അനുജ കുതിച്ചിരുന്നു.

latest in ott from anuja to valyettan 4k
അനുജ

ആദം ജെ ഗ്രേവ്‌സ് രചന നിർവഹിച്ച് സംവിധാനം ചെയ്ത സിനിമയാണിത്. സജ്ദ പത്താൻ, അനന്യ ഷാൻഭാ എന്നിവരാണ് പ്രധാന താരങ്ങൾ. നെറ്റ്ഫ്ലിക്സിൽ സിനിമ ഇതിനകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ​

വല്യേട്ടൻ 4K (vallyettan 4k)

നിറനാഴിപ്പൊന്നും മീശ പിരിച്ചുമെത്തിയ മമ്മൂട്ടിയുടെ വല്യേട്ടൻ കാണാത്ത മലയാളികളുണ്ടാവില്ല. സിനിമ റിലീസ് ചെയ്ത് 24 വർഷമായപ്പോൾ ഹൈ-ക്വാളിറ്റിയിൽ വീണ്ടും തിയേറ്ററിൽ എത്തിയിരുന്നു.

latest in ott from anuja to valyettan 4k
വല്യേട്ടൻ

നവംബര്‍ 29-നാണ് വല്യേട്ടൻ 4K വേർഷൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 4 കെ, ഡോള്‍ബി സപ്പോർട്ടിലാണ് സിനിമ വീണ്ടും രംഗപ്രവേശനം നടത്തിയത്. ഇനിയിതാ ചിത്രം ഹൈ-ക്വാളിറ്റിയിൽ ഒടിടിയിലേക്കും വരുന്നു. മനോരമ മാക്സിലൂടെ ഫെബ്രുവരി 7 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങി.

Also Read: February OTT Release: Marco, Rekhachithram മുതൽ 4Kയിൽ വല്യേട്ടനും, ഈ മാസം റിലീസിനെത്തുന്ന പുതുപുത്തൻ ചിത്രങ്ങൾ

Latest in OTT: മദ്രസ്കാരൻ

latest in ott from anuja to valyettan 4k

Madraskaaran OTT: കുമ്പളങ്ങി നൈറ്റ്സിലൂടെ തമിഴകത്തും ഷെയ്ൻ നി​ഗം ശ്രദ്ധേയനായിരുന്നു. എന്നാൽ താരം ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. വാലി മോഹൻദാസ് ഷെയ്ൻ നിഗത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മദ്രസ്കാരൻ.

ആക്ഷൻ സിനിമയിൽ തെലുഗു നടി നിഹാരിക കൊണ്ടിയേലയാണ് നായിക.
പൊങ്കൽ സ്പെഷ്യലായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ഒടിടിയിലും പ്രവേശിച്ചു. ഫെബ്രുവരി 7 മുതൽ സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആഹാ തമിഴിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്.

ദി ഗ്രേറ്റസ്റ്റ് റൈവൽറി (The Greatest Rivalry: India vs Pakistan)

latest in ott from anuja to valyettan 4k
നെറ്റ്ഫ്ലിക്സ്

ക്രിക്കറ്റ് പ്രേമികൾക്കായുള്ള നെറ്റ്ഫ്ലിക്സ് വിരുന്നാണ് ദി ഗ്രേറ്റസ്റ്റ് റൈവൽറി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐതിഹാസിക ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡോക്യുമെന്ററിയാണിത്.

ഗാംഗുലി മുതൽ സേവാഗ്, രവിചന്ദ്രൻ അശ്വിൻ, ഷോയിബ് അക്തർ തുടങ്ങിയ താരങ്ങൾ IND VS PAK മത്സരങ്ങളുടെ അറിയാപ്പുറങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഫെബ്രുവരി ഏഴ് മുതൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo