Manjummel Boys in Hotstar: കാത്തിരിപ്പുകൾക്ക് വിരാമം, സുഭാഷും കുട്ടേട്ടനും കൂട്ടുകാരും ഒടിടിയിൽ…
240 കോടി വാരിക്കൂട്ടി ബോക്സ് ഓഫീസിൽ തിളങ്ങിയ ചിത്രമാണ് Manjummel Boys
ഏപ്രിൽ 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കുന്നു
തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെയും ഹിറ്റടിച്ച മലയാള ചിത്രത്തിൽ Manjummel Boys ഒന്നാമതായി
Manjummel Boys OTT: സിനിമാപ്രേമികൾ കാത്തിരിക്കുന്ന വമ്പൻ റിലീസ് ആരംഭിച്ചു. മഞ്ഞുമ്മല്‍ ബോയ്സ് Ott release-ന് എത്തി. 240 കോടി വാരിക്കൂട്ടി ബോക്സ് ഓഫീസിൽ തിളങ്ങിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒടിടിയിലേക്കും പ്രദർശനത്തിന് എത്തുന്നതോടെ ഭാഷകൾക്കപ്പുറം സിനിമ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ.
SurveyManjummel Boys OTT
മലയാളത്തിനെ പോലെ തമിഴകവും ഹൃദ്യമായി സ്വീകരിച്ച ചിത്രമാണിത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെയും ഹിറ്റടിച്ച മലയാള ചിത്രത്തിൽ ഒന്നാമതായി. ഫെബ്രുവരി 22നായിരുന്നു Manjummel Boys ബിഗ് സ്ക്രീനിലെത്തിയത്. ശേഷം മലയാളസിനിമയുടെ സീൻ മാറ്റിയ ഖ്യാതിയിലേക്ക് ചിത്രം മുന്നേറി.
Manjummel Boys സർവൈവൽ ത്രില്ലർ
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മൻ സംവിധായകൻ ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് മുഖ്യ കഥാപാത്രങ്ങളായി.
ഗണപതി, ദീപക് പറമ്പോൽ, ചന്തു സലീംകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരും മുഖ്യ വേഷങ്ങളിലെത്തി. സംവിധായകരായ ഖാലിദ് റഹ്‌മാനും ലാൽ ജൂനിയറും അഭിനയ നിരയിൽ ഉണ്ടായിരുന്നു.

സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. തിരക്കഥയിലും കലാസംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം സിനിമ ഗംഭീര പ്രശംസ നേടി. ഗുണ കേവ് യാത്രയും അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവവുമാണ് സിനിമയുടെ കഥ. കൊച്ചിയിലെ മഞ്ഞുമ്മലിലുള്ള 11 ചെറുപ്പക്കാരുടെ അനുഭവം 95 ശതമാനവും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.
ഇളയരാജയുടെ കൺമണി ഗാനം ചിത്രത്തിലൂടെ വീണ്ടും തരംഗമായിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ ഗുണ സിനിമ പരാമർശിച്ചതും തമിഴകത്തിൽ സ്വീകാര്യത നേടിക്കൊടുത്തു. കൂടാതെ കാണികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ത്രില്ലിങ് സീനുകൾക്കും പ്രശംസ ലഭിച്ചിരുന്നു. പറവ ഫിലിംസിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമാതാക്കൾ.
ഒടിടി അപ്ഡേറ്റ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് ഒടിടി സ്ട്രീമിങ് നടക്കുന്നത്. ഏപ്രിൽ 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കുന്നു. മെയ് 4-ന് അർധരാത്രി മുതൽ മഞ്ഞുമ്മൽ ബോയ്സ് സ്ട്രീം ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒടിടി പ്രദർശനം ഉണ്ടായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile