February Latest Films: Ponman മുതൽ Valentines Day സ്പെഷ്യൽ പൈങ്കിളിയും ബ്രോമാൻസും വരെ, പുത്തൻ റിലീസുകൾ
Valentines Day ദിനത്തിൽ ഹിറ്റടിക്കാൻ Bromance എന്ന ചിത്രവും വരുന്നു
വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം ബിഗ് സ്ക്രീനിൽ ചിരി നിറയ്ക്കുകയാണ്
ഫെബ്രുവരി 2025 റിലീസിന് എത്തിയതും വരാനിരിക്കുന്നതും നിരവധി സിനിമകളാണ്
February Latest Films: ബേസിൽ ജോസഫിന്റെ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ് Ponman തിയേറ്ററുകളിലെത്തി. Valentines Day ദിനത്തിൽ ഹിറ്റടിക്കാൻ Bromance എന്ന ചിത്രവും വരുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം ബിഗ് സ്ക്രീനിൽ ചിരി നിറയ്ക്കുകയാണ്.
SurveyFebruary Latest Films
ജനുവരി 2025-ൽ വളരെ കുറച്ച് ചിത്രങ്ങളാണ് റിലീസിന് എത്തിയത്. എന്നാൽ ഫെബ്രുവരി 2025 റിലീസിന് എത്തിയതും വരാനിരിക്കുന്നതും നിരവധി സിനിമകളാണ്. എല്ലാം വമ്പൻ പ്രതീക്ഷകളുള്ള ചിത്രങ്ങളാണെന്നതും എടുത്തുപറയേണ്ടത് തന്നെ.
Malayalam Latest Films
കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും തിയേറ്ററുകളിൽ സിനിമ കാണാൻ പ്ലാനുണ്ടോ? എങ്കിൽ തിയേറ്ററുകളിലെ പുത്തൻ റിലീസുകൾ അറിഞ്ഞിരിക്കണം. ഈ മാസം പ്രദർശനത്തിന് എത്തിയ ചിത്രങ്ങൾ മാത്രമല്ല, ജനുവരി മുതൽ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമകളും കൂട്ടത്തിലുണ്ട്.

പൊന്മാൻ- Ponman
ജയ ജയ ജയ ജയഹേ പോലെ കൊല്ലം പശ്ചാത്തലമാക്കിയ മറ്റൊരു ബേസിൽ ജോസഫ് ചിത്രമാണിത്. നവാഗതനായ ജ്യോതിഷ് ശങ്കർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയ്ക്ക് മികച്ച റിവ്യൂവാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.

ഒരു ജാതി ജാതകം: Oru Jaathi Jathakam
വിനീത് ശ്രീനിവാസൻ- നിഖില വിമൽ കോമ്പോയിലെത്തിയ പുതിയ ചിത്രമാണിത്. എം. മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിവാഹപ്രായം കവിഞ്ഞ ഒരു ചെറുപ്പക്കാരനും അവന്റെ കണ്ടീഷനുകളുമാണ് പ്രമേയം. സിനിമ റെക്കോഡ് വേഗത്തിൽ തിയേറ്ററുകളിൽ കുതിക്കുന്നു.

ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്: Dominic and The Ladies Purse

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 2025-ലെ ആദ്യ ചിത്രമാണിത്. ഗൗതം വാസുദേവ് മേനോനാണ് മലയാളചിത്രത്തിന്റെ സംവിധായകൻ. ഡിറ്റക്ടീവ് ആയ ഡൊമിനിക്കിന്റെ അസിസ്റ്റന്റായി ഗോകുൽ സുരേഷും മുഖ്യവേഷം ചെയ്യുന്നു.
എന്ന് സ്വന്തം പുണ്യാളൻ (Ennu Swantham Punyalan)

കോമഡി- ഫാന്റസി ആരാധകർക്കുള്ള വിരുന്നാണ് എന്ന് സ്വന്തം പുണ്യാളൻ. നവാഗതനായ മഹേഷ് മധു ഒരുക്കിയ ത്രില്ലർ ചിത്രത്തിൽ അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ. ഗംഭീര ട്വിസ്റ്റുകളും ത്രില്ലിങ് എക്സ്പീരിയൻസും പുതുമയിൽ ചാലിച്ചാണ് സിനിമ നിർമിച്ചിരിക്കുന്നത്.
പ്രാവിൻ കൂട് ഷാപ്പ്: Pravinkoodu Shappu

മധ്യകേരളത്തിലെ ഒരു സാധാരണ കള്ളുഷാപ്പിൽ നടക്കുന്ന കൊലപാതകത്തിലൂടെ കഥ പറയുന്ന ചിത്രം. ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവരാണ് മുഖ്യതാരങ്ങൾ. ചെമ്പൻ വിനോദ്, ശിവജിത്ത് എന്നിവരും നിർണായക വേഷം ചെയ്യുന്നു.
ഒരു കഥ ഒരു നല്ല കഥ: oru kadha oru nalla kadha

ഷീലയും ശങ്കറും അംബികയും മലയാളത്തിന്റെ ഗൃഹാതുരത്വങ്ങൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് വരിയാണ്. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്ത ചിത്രം ജനുവരി അവസാനം റിലീസ് ചെയ്തു.
നാരായണീന്റെ മൂന്നാണ്മക്കൾ: Narayaneente Moonnaanmakkal

ഫെബ്രുവരി 7-ന് റിലീസ് ചെയ്യാനിരിക്കുന്ന പുത്തൻ ചിത്രമാണിത്. ശരൺ വേണുഗോപാൽ എന്ന പുതുമുഖ സംവിധായകനാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്നു.
Latest Films: ബ്രോമാൻസ്
Valentines Day സ്പെഷ്യലായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് bromance. ജോ ആന്‍ഡ് ജോ സംവിധായകൻ അരുണ്‍ ഡി ജോസാണ് സിനിമ സംവിധാനം ചെയ്തത്. ഫെബ്രുവരി 14-ന് ബ്രോ മാൻസ് തിയേറ്ററുകളിലെത്തും. മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവരാണ് മുഖ്യ താരങ്ങൾ. മഹിമാ നമ്പ്യാർ ചിത്രത്തിൽ നായികയാകുന്നു. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
പൈങ്കിളി: painkili
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രവും വാലന്റൈൻസ് ദിനത്തിലെത്തുന്നു. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ രചന നിർവഹിച്ചിരിക്കുന്നത് ജിതു മാധവൻ ആണ്.

ഇതിന് പുറമ അനശ്വര- ആസിഫ് അലി ചിത്രം Rekhachithram ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ഉണ്ണി മുകുന്ദന്റെ മാർകോയും തിയേറ്ററുകളിൽ കാണാം.
Also Read: New films: Ponman മുതൽ ബ്രോമാൻസ് വരെ, 10 പുത്തൻ മലയാള ചിത്രങ്ങൾ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile