Panchayat New Season: കോമഡി Series ഈ മാസം, എവിടെ, എപ്പോൾ സ്ട്രീമിങ്?

HIGHLIGHTS

Panchayat കോമഡി സീരീസ് New Season വരുന്നു

2020ൽ പ്രീമിയർ ആരംഭിച്ച പഞ്ചായത്ത് ആദ്യ സീരീസ് വലിയ ഹിറ്റായിരുന്നു

മൂന്നാം സീസണിന്റെ സ്ട്രീമിങ് എന്ന്? എവിടെ കാണാം?

Panchayat New Season: കോമഡി Series ഈ മാസം, എവിടെ, എപ്പോൾ സ്ട്രീമിങ്?

ആഗോള തലത്തിൽ ശ്രദ്ധ നേടിയ സീരീസാണ് Panchayat. 2020ൽ പ്രീമിയർ ആരംഭിച്ച പഞ്ചായത്ത് ആദ്യ സീരീസ് വലിയ ഹിറ്റായിരുന്നു. 2 വർഷങ്ങൾക്ക് ശേഷം ഹിന്ദി കോമഡി സീരീസിന്റെ രണ്ടാം സീസണുമെത്തി. പഞ്ചായത്ത് രണ്ടാം സീസണും വലിയ പ്രശംസ പിടിച്ചുപറ്റി.

Digit.in Survey
✅ Thank you for completing the survey!

Panchayat 3

ഇപ്പോഴിതാ Panchayat 3 സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന സീരീസാണ് പഞ്ചായത്ത്. ദി വൈറൽ ഫീവർ എന്നറിയപ്പെടുന്ന TVF നിർമിക്കുന്ന സീരീസാണിത്. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ് എന്നിവരാണ് പ്രധാന താരങ്ങൾ. ഫൈസൽ മാലിക്, ചന്ദൻ റോയ്, സാൻവിക തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Panchayat 3
Panchayat 3

Panchayat 3 എപ്പോൾ?

ഹിന്ദി കോമഡി സീരീസ് ഈ മാസം തന്നെ സ്ട്രീമിങ്ങിന് എത്തും. പഞ്ചായത്ത് 3ന്റെ സ്ട്രീമിങ് അപ്ഡേറ്റ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 28-ന് സീരീസിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.

പഞ്ചായത്ത് സീരീസിനെ കുറിച്ച്

ദീപക് കുമാർ മിശ്ര സംവിധാനം ചെയ്ത സീരീസാണിത്. ചന്ദൻ കുമാർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ഹിന്ദിയിൽ മാത്രമല്ല പഞ്ചായത്ത് 3-ന്റെ സ്ട്രീമിങ് നടക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്കും സീരീസ് ഡബ്ബ് ചെയ്ത് സ്ട്രീം ചെയ്യും. ആമസോണിൽ ജനപ്രീതി നേടിയ ഒറിജിനലാണിത്.

READ MORE: പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS

എഞ്ചിനീയറിങ് ബിരുദധാരിയായ അഭിഷേക് ത്രിപാഠിയെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന സീരീസാണിത്. ജിതേന്ദ്ര കുമാറാണ് ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിഷേക് ജോലിയ്ക്ക് പോകുന്ന യുപിയിലെ ഫുലേര എന്ന ഗ്രാമമാണ് കഥാപശ്ചാത്തലം. ഫുലേര നിവാസികൾ നേരിടുന്ന സാധാരണ പ്രശ്നങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നു.

ട്രെയിലറും പ്രതികരണവും

സീരീസ് പ്രഖ്യാപിച്ചതിനൊപ്പം ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രേക്ഷകരെ മൂന്ന് ദിവസത്തോളം ‘ലൗക്കി സസ്പെൻസിൽ’ നിർത്തിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മെയ് അവസാനം കോമഡി സീരീസ് സ്ട്രീമിങ് ആരംഭിക്കുകയാണ്. പഞ്ചായത്ത് 1, 2 ഭാഗങ്ങൾ ആസ്വദിച്ചവർ മൂന്നാം സീസണിനായുള്ള ആവേശത്തിലാണ്.

മലയാള സിനിമയിൽ നിന്നും ചില റിലീസുകൾ ആമസോൺ പ്രൈമിൽ എത്തുന്നുണ്ട്. ആവേശം സിനിമയുടെ ഒടിടി റിലീസ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി. എന്നാൽ സിനിമയുടെ റിലീസ് തീയതിയോ മറ്റോ ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo