Amazon Prime വീഡിയോയിലെ ജനപ്രിയ വെബ് സീരീസ് Season 4 ഇതാ എത്തുന്നു…

HIGHLIGHTS

2020ൽ പുറത്തിറക്കിയ കോമഡി ഡ്രാമ സീരീസിന്റെ നാലാമത്ത സീസണും വരികയാണ്

ഫുലേറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പാണ് പഞ്ചായത്ത് സീസൺ 4-ലെ പ്രധാന പ്രമേയം

ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തീയതിയേക്കാൾ ഒരു ആഴ്ചയ്ക്ക് മുമ്പേ വെബ് സീരീസ് പ്രദർശനത്തിന് എത്തുന്നു

Amazon Prime വീഡിയോയിലെ ജനപ്രിയ വെബ് സീരീസ് Season 4 ഇതാ എത്തുന്നു…

Amazon Prime വീഡിയോയിലെ ജനപ്രിയ വെബ് സീരീസിന്റെ നാലാമത്തെ സീസൺ വരികയായി. ഫുലേറ പഞ്ചായത്തും അവിടത്തെ ഗ്രാമവാസികളും ആമസോൺ പ്രൈമിലെ ആദ്യ സീസണിൽ തന്നെ ജനഹൃദയങ്ങളിൽ കയറിക്കൂടി. ദീപക് കുമാർ മിശ്രയും അക്ഷത് വിജയവർഗിയയും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന വെബ് സീരീസാണ് Panchayat season 4.

Digit.in Survey
✅ Thank you for completing the survey!

Amazon Prime സീരീസ് Panchayat season 4

2020ൽ പുറത്തിറക്കിയ കോമഡി ഡ്രാമ സീരീസിന്റെ നാലാമത്ത സീസണും വരികയാണ്. കഴിഞ്ഞ വർഷം പഞ്ചായത്ത് സീസൺ 3 സ്ട്രീം നടത്തിയിരുന്നു. ഇപ്പോഴിതാ പഞ്ചായത്തിന്റെ നാലാമത്തെ സീസണിന്റെ റിലീസ് അടുത്തിരിക്കുന്നു.

എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആയ അഭിഷേക് ത്രിപാഠി ഫുലേറയിലേക്ക് സെക്രട്ടറി (സച്ചിവ് ജി) ജോലിയ്ക്ക് വരുന്നതിൽ നിന്നാണ് ഒന്നാം സീസൺ ആരംഭിച്ചത്. പിന്നീട് പഞ്ചായത്തിലെ സംഭവ വികാസങ്ങൾ ഹാസ്യപരമായാണ് സീരീസ് അവതരിപ്പിച്ചത്. ഓരോ സീസണിലും പഞ്ചായത്ത് മികവ് പുലർത്തി. മൂന്നാം സീസൺ അവസാനിച്ചതോടെ, നാലാം സീസൺ വൈകുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പഞ്ചായത്ത് സീരീസിന്റെ ആരാധകർ ശരിക്കും നാലാം ഭാഗത്തിന് വേണ്ടി അക്ഷമരായിരുന്നു.

Panchayat Season 4 amazon prime video

Panchayat season 4 റിലീസ് എപ്പോൾ?

ജൂൺ 24 ന് അർധരാത്രി 12 മണിക്ക് ആമസോൺ പ്രൈം വീഡിയോയിൽ സീരീസ് സ്ട്രീമിങ് ആരംഭിക്കും. ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തീയതിയേക്കാൾ ഏകദേശം ഒരു ആഴ്ചയ്ക്ക് മുമ്പേ വെബ് സീരീസ് പ്രദർശനത്തിന് എത്തുകയാണ്. ആമസോൺ പ്രൈമിലൂടെ നാലാമത്തെ സീസൺ നിങ്ങൾക്ക് ആസ്വദിക്കാം. പഞ്ചായത്ത്, സീസൺ 2, സീസൺ 3 എന്നിവയും ആമസോൺ പ്രൈം വീഡിയോയിൽ കാണാം. മുമ്പത്തെ സീസൺ കാണാത്തവർക്കും, വീണ്ടും സീരീസ് കാണാൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രയോജനകരമാകും.

പഞ്ചായത്ത് സീസൺ 4: അണിയറയിൽ…

ഫുലേറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പാണ് പഞ്ചായത്ത് സീസൺ 4-ലെ പ്രധാന പ്രമേയം. നിലവിലെ പ്രസിഡന്റായ മഞ്ജു ദേവി (നീന ഗുപ്ത)യും ക്രാന്തി ദേവിയും തെരഞ്ഞെടുപ്പിലൂടെ നേർക്കുനേർ പോരാടുന്നത് ട്രെയിലറിൽ വിവരിക്കുന്നുണ്ട്.

സീരിസീലെ കേന്ദ്രവേഷമായ സച്ചിവ് ജിയെ ജിതേന്ദ്ര കുമാർ അവതരിപ്പിക്കുന്നു. രഗുബീർ യാദവാണ് മഞ്ജു ദേവിയുടെ ഭാർത്താവ്, പ്രധാൻ പതിയുടെ വേഷം അവതരിപ്പിക്കുന്നത്. ചന്ദൻ റോയ്, സാൻവിക, ദുർഗേഷ് കുമാർ, അമിത് കുമാർ മൌര്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറും ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ദീപക് കുമാർ മിശ്രയും അക്ഷത് വിജയവർഗിയയുമാണ് സംവിധാനം. ചന്ദൻ കുമാറാണ് സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടിവിഎഫ് (ദി വൈറൽ ഫീവർ) ആണ് പഞ്ചായത്തിന്റെ നിർമ്മാണം.

Also Read: Airtel Best OTT Plan: ജിയോഹോട്ട്സ്റ്റാർ, Netflix, സീ5 ഫ്രീ! 280 രൂപയ്ക്കും താഴെ…

Also Read: Jio 3 Month Plan: അൺലിമിറ്റഡ് കോളിങ്, ഡാറ്റയും ജിയോഹോട്ട്സ്റ്റാറും! 299 രൂപ മാത്രം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo