Amazon Prime Plans: 299 രൂപ മുതൽ പ്ലാനുകൾ, New OTT റിലീസ്, ഷോപ്പിങ് മാത്രമല്ല നേട്ടങ്ങൾ

Amazon Prime Plans: 299 രൂപ മുതൽ പ്ലാനുകൾ, New OTT റിലീസ്, ഷോപ്പിങ് മാത്രമല്ല നേട്ടങ്ങൾ
HIGHLIGHTS

Amazon Prime സബ്സ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

പ്രൈം വീഡിയോ, ആമസോൺ ഷോപ്പിങ് മാത്രമല്ല ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്നത്

Prime Video ആക്സസുള്ളവർക്ക് Kindle ആപ്പും ഉപയോഗിക്കാം

Amazon Prime സബ്സ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പുത്തൻ OTT റിലീസുകൾക്കും ഓൺലൈൻ ഷോപ്പിങ്ങിനും പ്രൈം സബ്സ്ക്രിപ്ഷൻ ഉപകരിക്കും. കൂടാതെ അൺലിമിറ്റഡായി ഓൺലൈൻ-ഓഫ് ലൈൻ ഗാനങ്ങളും ആസ്വദിക്കാം. കൂടാതെ Prime Video ആക്സസുള്ളവർക്ക് Kindle ആപ്പും ഉപയോഗിക്കാവുന്നതാണ്.

Amazon Prime പ്ലാൻ

വീട്ടിലിരുന്നോ യാത്രയിലോ പ്രൈം വീഡിയോ ആസ്വിദിക്കാം. നിങ്ങളുടെ മൊബൈൽ ഫോണിലും ടിവികളിലുമെല്ലാം പ്രൈം വീഡിയോ ആക്സസ് ചെയ്യാനാകും. പ്രൈം വീഡിയോ, ആമസോൺ ഷോപ്പിങ് മാത്രമല്ല ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്നത്. ആമസോൺ മ്യൂസിക്, കിൻഡിൽ ആപ്പുകൾ ഡൌൺലോഡ് ചെയ്തും സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം.

Amazon Prime സബ്സ്ക്രിപ്ഷൻ വിലയെത്ര?

ആമസോൺ പ്രൈം അംഗത്വം ഭേദപ്പെട്ട വിലയിൽ ലഭ്യമാണ്. വാർഷിക പ്ലാനുകളും പ്രതിമാസ പ്ലാനുകളും പ്രൈം മെമ്പർഷിപ്പിൽ വരുന്നു. 3 മാസത്തേക്കും ആമസോൺ പ്രൈം വീഡിയോ ലഭ്യമാണ്.

Amazon
പ്രൈം വീഡിയോ

പ്രതിവർഷം സബ്സ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 1,499 രൂപ ചെലവാക്കാം. നാലിൽ കൂടുതൽ ഡിവൈസുകളിലേക്ക് പ്രൈം ആക്സസ് ഷെയർ ചെയ്യാനാകും.

599 രൂപയുടെ ആമസോൺ പ്രൈം പ്ലാൻ 3 മാസത്തേക്കുള്ളതാണ്. 299 രൂപയുടെ ബജറ്റ് പ്ലാനും ആമസോൺ സബ്സ്ക്രിപ്ഷനിലുണ്ട്. ഇത് ഒരു മാസത്തേക്ക് ആമസോൺ പ്രൈം, ഷോപ്പിങ് ആസ്വദിക്കാൻ സഹായിക്കും.

ആമസോൺ പ്രൈം ഷോപ്പിങ്

സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി ആനുകൂല്യമാണ് പ്രൈം അംഗമാണെങ്കിൽ ലഭിക്കും. പരസ്യങ്ങളില്ലാതെ നിങ്ങൾക്ക് ഏത് ഭാഷയിലും സംഗീതം ആസ്വദിക്കാനാകും. അതുപോലെ ആമസോൺ ഷോപ്പിങ് ഉത്സവത്തിൽ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഓഫറുണ്ടാകും.

ഒരു ദിവസം മുന്നേ പ്രൈം അംഗങ്ങൾക്കായി സ്പെഷ്യൽ സെയിൽ ആമസോൺ ഒരുക്കാറുണ്ട്. ഒരു മില്യണിൽ അധികം ഉൽപ്പന്നങ്ങൾ ഒരേ ദിവസം ഡെലിവറി ചെയ്യുന്നു.

പ്രൈം വീഡിയോ മെമ്പർഷിപ്പ് എടുക്കാൻ…

നിങ്ങൾ ഇതിനകം ഒരു പ്രൈം അംഗമാണെങ്കിൽ, നിങ്ങൾക്ക് പ്രൈം വീഡിയോ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ ആമസോൺ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌ത്, നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയോ സീരീസോ നോക്കി പ്ലേ ക്ലിക്ക് ചെയ്യുക.

Read More: NASA Viral Photo: ബഹിരാകാശത്തും ഉരുളക്കിഴങ്ങോ! NASA പകർത്തിയ Space Potato എന്താണ് സംഭവമെന്നോ?

Amazon Prime Series

മിർസാപൂർ ഈ മാസം ഒടിടി റിലീസിന് വരുന്നു. ആമസോൺ പ്രൈം ഒറിജിനൽ സീരീസാണ് മിർസാപൂർ. ജൂലൈ 5 മുതൽ ഹിന്ദി സീരീസിന്റെ സ്ട്രീമിങ് ആരംഭിക്കും. ഭാഷാഭേദമന്യേ പ്രേക്ഷകർ സ്വീകരിച്ച പഞ്ചായത്ത് മൂന്ന് സീസണും ആമസോണിലാണ് പ്രദർശിപ്പിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo