മഹാ ഓഫർ! ZEBRONICS 7.2.4 Dolby Atmos ഹോം തിയേറ്റർ 75 ശതമാനം വിലക്കുറവ്
ഹോം തിയേറ്റർ പ്രേമികൾക്ക് ഒരു മഹാ ഓഫർ ആമസോൺ വഴി ഇപ്പോൾ ലഭിക്കും. പ്രീമിയം ശബ്ദാനുഭവം കുറഞ്ഞ ചിലവിൽ ആഗ്രഹിക്കുന്നവർക്ക് ZEBRONICS 7.2.4 Dolby Atmos ഹോം തിയേറ്റർ വിലക്കുറവിൽ വാങ്ങാം. സെബ്രോണിക്സിന്റെ ഹൈ-എൻഡ് ഓഡിയോ സിസ്റ്റത്തിന് 75 ശതമാനം ഇൻസ്റ്റന്റ് വിലക്കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.
Surveyവീടിനുള്ളിൽ ഒരു യഥാർത്ഥ സിനിമാ തിയേറ്റർ ഒരുക്കാൻ ZEBRONICS 1100 W
Home Theatre ലൂടെ അനായാസം സാധിക്കും. 7.2.4 യൂണിറ്റായതിനാൽ ഇതിൽ 7 സ്പീക്കറുകളും, രണ്ട് സബ്‌വൂഫറുകളും, 4 സീലിംഗ് സ്പീക്കറുകളും ഉൾപ്പെടുന്നു. കരുത്തുറ്റ ബാസ്സും സറൗണ്ട് സൗണ്ട് സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റമാണിത്. വലിയ വിലക്കിഴിവിന് പുറമെ ആമസോണിൽ മികച്ച ബാങ്ക് ഇളവും ലഭ്യമാണ്. ഇത്രയും വലിയ ലാഭത്തിൽ ഈ പ്രീമിയം സൗണ്ട് ബാർ സ്വന്തമാക്കാൻ ഇതിലും വലിയ അവസരം വേറെയില്ല. ആമസോണിലെ 1100W ഔട്ട്പുട്ട് സൗണ്ട്ബാർ ഓഫറും ഈ യൂണിറ്റിന്റെ സവിശേഷതകളും വിശദമായി അറിയാം.
ZEBRONICS 7.2.4 Dolby Atmos Home Theatre Deal
കഴിഞ്ഞ വാരം ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിച്ചു. വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകളും ഫാഷൻ വസ്ത്രങ്ങളും തുടങ്ങി എല്ലാം വൻ കിഴിവിലാണ് ആമസോൺ സമ്മർ സെയിലിലൂടെ വിറ്റഴിക്കുന്നത്. ഈ വമ്പൻ സെയിലിന്റെ ഭാഗമായി സിബ്രോണിക്സ് 7.2.4 ഓഡിയോ സിസ്റ്റത്തിനും വിലക്കിഴിവുണ്ട്.
1,29,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ സെബ്രോണിക്സ് സൗണ്ട്ബാർ സിസ്റ്റം ലോഞ്ച് ചെയ്തത്. 75 ശതമാനം ഇളവിൽ ഇപ്പോൾ 32,998 രൂപയ്ക്ക് ഓഡിയോ സിസ്റ്റം ലഭിക്കുന്നു. 1100 W പവർഫുൾ യൂണിറ്റിന് HDFC ബാങ്ക് വഴി 1000 രൂപയുടെ ഇളവും ലഭിക്കുന്നു. ഇങ്ങനെ സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റം 31998 രൂപയ്ക്ക് വാങ്ങിക്കാം. Amazon Pay ICICI ബാങ്ക് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു. ഡോൾബി അറ്റ്മോസ് സൌണ്ട്ബാറിന് 1,160 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് ഇത്രയും വലിയ ഇളവ് നൽകുന്നതിനാൽ ഇതൊരു പരിമിതകാല ഓഫറാണെന്നതാണ്.

ZEBRONICS 1100 W Home Theatre സവിശേഷതകൾ
പ്രീമിയം സൗണ്ട് എക്സ്പീരിയൻസ് ചെയ്യാനാകുന്ന സെബ്രോണിക്സ് ഓഡിയോ സിസ്റ്റമാണിത്. 7.2.4 സറൗണ്ട് സൗണ്ട് ആണ് ഇതിൽ സെറ്റ് ചെയ്തിരിക്കുന്നത്. 7 സ്പീക്കറുകളും, രണ്ട് സബ്‌വൂഫറുകളും, 4 സീലിംഗ് സ്പീക്കറുകളുമാണ് ഇതിൽ അടങ്ങുന്നതെന്ന് പറയാം. മൾട്ടി-ഡയറക്ഷണൽ ശബ്ദത്തിന് ഇവ സഹായിക്കുന്നു. ഇമ്മേഴ്‌സീവ് ബാസ് ഇഫക്റ്റുകൾക്കായി ഡ്യുവൽ 16.51 സെ.മീ ഡ്രൈവറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സെബ്രോണിക്സിലൂടെ മികച്ച സിനിമാറ്റിക് അനുഭവത്തിന് ഡോൾബി അറ്റ്‌മോസ് സൗണ്ട് സാങ്കേതികവിദ്യയുണ്ട്. മുറി മുഴുവൻ നിറയ്ക്കുന്ന ഓഡിയോയ്ക്ക് ആകെ 1100 വാട്ട് പവർ ഔട്ട്പുട്ടാണുള്ളത്. ഇതിൽ സബ് വൂഫർ 300 വാട്ട് തരുന്നു. 520 വാട്ട് ഔട്ട്പുട്ടും ലഭിക്കുന്നു. 3D സറൗണ്ട് സൗണ്ട് വഴി ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം ഉറപ്പാക്കാം. ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് എക്സ്, സെഡ്ഇബി അക്കൗസ്റ്റിമാക്സ് സൗണ്ട് സാങ്കേതികവിദ്യയുടെ പിന്തുണയും സിബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിൽ ലഭിക്കുന്നു. വിവിധ ഫ്രീക്വൻസികളിലുടനീളം സന്തുലിതമായ ഓഡിയോ ഔട്ട്‌പുട്ട് ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile